App Logo

No.1 PSC Learning App

1M+ Downloads
പ്രാചീനകാലത്ത് രേവ എന്നറിയപ്പെട്ടിരുന്ന നദി ?

Aസിന്ധു

Bസത്‌ലജ്

Cബിയാസ്

Dനർമ്മദ

Answer:

D. നർമ്മദ

Read Explanation:

  • ഇന്ത്യയിലൂടെ മാത്രം ഒഴുകുന്ന നദികളിൽ നീളത്തിൽ മൂന്നാം സ്ഥാനമുള്ള നദിയാണ് നർമദ.

  • മധ്യപ്രദേശിലെ അമർകാന്തക് പീഠഭൂമിയിൽനിന്ന് ഉദ്ഭവിക്കുന്ന നർമദ പടിഞ്ഞാറോട്ടൊഴുകി മഹാരാഷ്ട്രയും ഗുജറാത്തും കടന്ന് അറബിക്കടലിന്റെ ഭാഗമായ ഖംഭത് ഉൾക്കടലിൽ പതിക്കുന്നു.

  • ഏകദേശം 1312 കിലോമീറ്റർ നീളമുള്ള നർമദയെ ഗുജറാത്തിന്റെയും മധ്യപ്രദേശത്തിന്റെയും ജീവരേഖ എന്ന് വിളിക്കുന്നു.

  • മേധാ പട്കർ നടത്തിയ പരിസ്ഥിതി സമരത്തിലൂടെ പ്രശസ്തമായ സർദാർ സരോവർ അണക്കെട്ട് നർമദയിലാണുള്ളത്.

  • ഷേർ, ഷക്കർ, ദുധി, തവ, ഗൻജൽ, ഹിരൺ, ബർണർ, കോറൽ, ഉറി എന്നിവയൊക്കെയാണ് നർമദയുടെ പ്രധാനപ്പെട്ട പോഷകനദികൾ.

Related Questions:

അരുണാചൽ പ്രദേശിലെ മിഷ്മി കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന ബ്രഹ്മപുത്രയുടെ പോഷക നദി ഏത് ?
സിന്ധുവിൻ്റെ ഉദ്ഭവം കണ്ടെത്തിയ സ്വീഡിഷ് പര്യവേഷകൻ ?
Which river system is associated with the Dhola-Sadiya Bridge (Bhupen Hazarika Bridge)?

കോസി നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.'ബിഹാറിന്റെ ദുഃഖം' എന്നാണ്‌ കോസി നദി അറിയപ്പെടുന്നത്‌.

2.ടിബറ്റില്‍ നിന്നാണ് കോസി നദി ഉത്ഭവിക്കുന്നത്.

3.ഉത്തർപ്രദേശിലാണ് 'കോസി ജലവൈദ്യുത പദ്ധതി' സ്ഥിതി  ചെയ്യുന്നത് 

4.കോസി നദി വടക്കന്‍ ബിഹാറിലൂടെ ഒഴുകിയാണ്‌ ഗംഗയില്‍ ചേരുന്നത്‌.

Ahmedabad town is situated on the bank of river?