App Logo

No.1 PSC Learning App

1M+ Downloads
പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.

Aഎറണസ്റ്റ് റതർഫോർഡ്

Bജെ. ജെ. തോംസൺ

Cന്യൂട്ടൻ

Dമാക്സ് പ്ലാങ്ക്

Answer:

B. ജെ. ജെ. തോംസൺ

Read Explanation:

ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക:

Screenshot 2025-01-10 at 1.28.19 PM.png
  • ആറ്റത്തിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളുടെ സാന്നിധ്യം ബോധ്യപ്പെട്ടപ്പോൾ, ജെ. ജെ. തോംസൺ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചു.

  • ഈ മാതൃക അനുസരിച്ച്, പോസിറ്റീവ് ചാർജ് ഉള്ള ഒരു ഗോളത്തിൽ, നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകൾ വിന്യസിച്ചിരിക്കുന്നു.

  • ഗോളത്തിലെ ആകെ പോസിറ്റീവ് ചാർജുകളുടെയും, നെഗറ്റീവ് ചാർജുകളുടെയും എണ്ണം തുല്യമായിരിക്കും.

  • അതിനാൽ ആറ്റം വൈദ്യുതപരമായി നിർവീര്യമാണ്.

  • എന്നാൽ പല പരീക്ഷണഫലങ്ങൾക്കും വിശദീകരണം നൽകാൻ തോംസൺ മാതൃകയ്ക്ക് സാധിച്ചില്ല.

  • അതിനാൽ ഈ മാതൃക പിന്തള്ളപ്പെട്ടു.


Related Questions:

ഹൈഡ്രജനിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമായ കണങ്ങളാണ് ___________ (അത് പോസിറ്റീവ് അയോണാണ്).
ന്യൂട്രോൺ എന്ന പേര് നൽകിയത്
---- ആറ്റം മാതൃകയുടെ പരിമിതികൾ പരിഹരിക്കുന്നതിനായി, നീൽസ് ബോർ (Niels Bohr) അവതരിപ്പിച്ച മാതൃകയാണ് ബോർ ആറ്റം മാതൃക.
ഏതു വർഷം ആണ് വില്യം റോണ്ട്ജൻ എക്സ്റേ കണ്ടെത്തിയത് ?

ആറ്റം മാതൃകയുമായി ബന്ധമുള്ള ഏതാനും ചില പ്രസ്താവനകൾ താഴെ തന്നിരിക്കുന്നു. അതിൽ ശരിയായ പ്രസ്താവനകൾ ഏത്?

  1. റൂഥർഫോർഡിന്റെ സൗരയൂഥ മാതൃകയിൽ ഇലക്ട്രോണുകൾ ന്യൂക്ലിയസിന് ചുറ്റും സഞ്ചരിക്കുമ്പോൾ, ഊർജ്ജം നഷ്ടമാവുകയും, ക്രമേണ അത് ന്യൂക്ലിയസിൽ പതിക്കുകയും ചെയ്യുന്നു.
  2. ബോർ മാതൃകയിൽ ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്ട്രോണുകൾക്ക് ഊർജ്ജം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.
  3. ബോർ മാതൃകാപ്രകാരം ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഊർജ്ജം കൂടി വരുന്നു.
  4. തോംസൺ മാതൃകയിൽ തണ്ണിമത്തന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്തിലുടനീളം പോസിറ്റീവ് ചാർജും വിത്ത് പോലെ ഇലക്ട്രോണുകളും വിതരണം ചെയ്യുന്ന ഒരു തണ്ണിമത്തനുമായി, ആറ്റത്തെ ഉപമിച്ചിരിക്കുന്നു.