App Logo

No.1 PSC Learning App

1M+ Downloads
ഫ്രാൻസിൽ ഭീകരവാഴ്ചയ്ക് നേതൃത്വം നൽകിയത് ഇവരിൽ ആരാണ്?

Aമാക്സിമിലിയൻ റോബസ്പിയർ

Bനെപ്പോളിയൻ ബോണപാർട്ട്

Cലൂയി പതിനാറാമൻ

Dജോർജ്ജ് ഡാൻ്റൺ

Answer:

A. മാക്സിമിലിയൻ റോബസ്പിയർ

Read Explanation:

മാക്സിമിലിയൻ റോബസ്പിയർ

  • ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഫ്രാൻസ് ഭരിച്ച ഭരണാധികാരികളിലൊരാൾ 
  • മാക്സിമില്യൺ ഫ്രാൻക്സോവ മാരി ഇസിഡോറെ ഡെ റോബസ്പിയർ എന്ന് പൂർണ നാമം
  • ഇദ്ദേഹത്തിൻറെ ഭരണകാലമാണ് ഫ്രാൻസിൽ ഭീകരവാഴ്ചയുടെ കാലം എന്ന് അറിയപ്പെടുന്നത്.

ഭീകരവാഴ്ച (Reign of Terror)

  • ഫ്രഞ്ച് വിപ്ലവാനന്തരം 1793 ജൂലൈയിൽ ഫ്രാൻസിൻ്റെ ആഭ്യന്തരകാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി റോബിസ്‌പിയറുടെ നേതൃത്വത്തിൽ ഒരു പൊതുസുരക്ഷാ കമ്മിറ്റി രൂപീകരിച്ചു.
  • മിറാബോ, ഡാൻടൻ തുടങ്ങിയവർ ഇതിലെ അംഗങ്ങളായിരുന്നു.
  • ശത്രുക്കളെന്നു തോന്നിയ എല്ലാവരെയും അവർ ഗില്ലറ്റിൻ എന്ന യന്ത്രമുപയോഗിച്ച് നിഷ്‌കരുണം വധിച്ചു.
  • നിരവധി പ്രഭുക്കന്മാരും പുരോഹിതന്മാരും ഇതിന് ഇരയായി. 
  • ലൂയി പതിനാറാമനും ഭാര്യ മേരി അന്റേറോയിനറ്റും ഗില്ലറ്റിന് ഇരയായവരിൽ ഉൾപ്പെടുന്നു.
  • അവസാനം റോബിസ്‌പിയറും ഗില്ലറ്റിന് ഇരയായി.
  • 1794 ജൂലൈ വരെ നീണ്ടുനിന്ന ഈ ഭരണമായിരുന്നു ഭീകരവാഴ്‌ച എന്നറിയപ്പെട്ടത് . 

 


Related Questions:

ഇവരിൽ ലാറ്റിനമേരിക്കന്‍ വിപ്ലവുമായി ബന്ധപ്പെടാത്തത് ആര് ?

താഴെ പറയുന്നതിൽ ബോസ്റ്റൺ ടീ പാർട്ടിയുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 

1) ബോസ്റ്റൺ ടീ പാർട്ടി നടന്നത് - 1773 നവംബർ 16 

2) 1773 -ൽ ബ്രിട്ടീഷ് പാർലിമെന്റ് പാസാക്കിയ തേയില നിയമത്തിനെതിരെ അമേരിക്കൻ കോളനികളിൽ ഉടനീളം നടന്നിരുന്ന പ്രതിഷേധങ്ങളാണ് ബോസ്റ്റൺ ടീ പാർട്ടിയിലേക്ക് നയിച്ചത്

3) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 342 ടീ ചെസ്റ്റുകൾ ഒരുപറ്റം കോളനിക്കാർ കപ്പലുകളിൽ കയറി കടലിലെറിഞ്ഞ് നശിപ്പിച്ചതിനെയാണ് ബോസ്റ്റൺ ടീ പാർട്ടി എന്ന് പറയുന്നത് 

റഷ്യയിൽ ഒക്ടോബർ വിപ്ലവം നടന്ന വർഷം ഏതാണ് ?
' ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചത് ' ആരാണ് ?
'മനുഷ്യന് ചില മൗലികാവകാശങ്ങൾ ഉണ്ട് അത് ഹനിക്കാൻ ഒരു ഗവൺമെൻറ്റിനും അവകാശമില്ല' ഇത് ആരുടെ വാക്കുകൾ ?