App Logo

No.1 PSC Learning App

1M+ Downloads
'ബാസ്റ്റിലിന്റെ പതനം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫ്രഞ്ച് വിപ്ലവം

Bറഷ്യൻ വിപ്ലവം

Cഇംഗ്ലീഷ് വിപ്ലവം

Dഅമേരിക്കൻ സ്വാതന്ത്ര്യ സമരം

Answer:

A. ഫ്രഞ്ച് വിപ്ലവം

Read Explanation:

ഫ്രഞ്ച് വിപ്ലവം

  • ഫ്രഞ്ച് വിപ്ലവം നടന്ന വർഷം - 1789
  • 1789 ജൂലൈ 14-ന് ഫ്രഞ്ച് വിപ്ലവത്തിന് തുടക്കം കുറിച്ച സംഭവം - ജനങ്ങൾ ബാസ്റ്റീൽ കോട്ട എന്ന ജയിൽ തകർത്തത്
  •  വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെട്ടത് - ഫ്രഞ്ചുവിപ്ലവം
  •  ഫ്രഞ്ചുവിപ്ലവം ലോകത്തിനു നൽകിയ ഏറ്റവും പ്രധാന സംഭാവനയായ മൂന്ന് ആശയങ്ങൾ - സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
  • ഫ്രഞ്ച്‌വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെട്ടത് - റൂസ്സോ
  •  ഫ്രഞ്ചുവിപ്ലവകാലത്ത് വിപ്ലവവിരുദ്ധരെ വകവരുത്താൻ ഉപയോഗിച്ചിരുന്ന ഉപകരണം - ഗില്ലറ്റിൻ

Related Questions:

പൊതു കടം ഇല്ലാതാക്കാൻ ' സിങ്കിങ് ഫണ്ട് ' ആരംഭിച്ചത് ആരാണ് ?
ഗവർണമെന്റിന്റെ നിയമനിർമാണം, കാര്യനിർവ്വഹണം, നീതിന്യായം എന്നി വിഭാഗങ്ങളായി തിരിക്കണമെന്നു വാദിച്ചത് താഴെ പറയുന്നതിൽ ആരാണ് ?
പതിനേഴാം നൂറ്റാണ്ടിൽ, ഇംഗ്ലണ്ടിലെ രാജാവിൻറെ മത പീഡനത്തെ തുടർന്ന്, അമേരിക്കയിലെത്തിയ തീർത്ഥാടക പിതാക്കന്മാർ സഞ്ചരിച്ച കപ്പൽ

ചൈനയെ ആധുനീകരിക്കാൻ സൻയാത് സെൻ മുന്നോട്ട് വെച്ച ആശയങ്ങൾ രേഖപ്പെടുത്തുക :

  1. മഞ്ചു രാജവംശത്തേയും സാമ്രാജ്യശക്തികളെയും പുറത്താക്കുക
  2. ജനാധിപത്യഭരണം സ്ഥാപിക്കുക
  3. മൂലധനം നിയന്ത്രിക്കുകയും ഭൂമി വിതരണം നടത്തുകയും ചെയ്യുക
    ' ബോക്സർ കലാപം ' നടന്ന വർഷം ഏതാണ് ?