App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ട് ഹൊവാർഡ് ഗാർഡനർ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് മുന്നോട്ട്വെച്ചത് ?

Aസാംസ്കാരിക ബുദ്ധി

Bബുദ്ധിയുടെ വിശിഷ്ട ഘടകം

Cബുദ്ധിയുടെ ഇന്ദ്രീയാനുഭൂതി ഘടകം

Dഅസ്തിത്വപരമായ ബുദ്ധിശക്തി

Answer:

D. അസ്തിത്വപരമായ ബുദ്ധിശക്തി

Read Explanation:

ബഹുതരബുദ്ധികൾ (Multiple Intelligences)

  • ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
  • 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു. 
  • അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്നും ('മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind)) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു) പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും  വാദിച്ചു. 
    1. ദർശന/സ്ഥലപരിമാണബോധ ബുദ്ധിശക്തി 
    2. വാചിക/ഭാഷാപര ബുദ്ധിശക്തി
    3. യുക്തിചിന്തന/ഗണിത ബുദ്ധിശക്തി
    4. കായിക/ചാലക ബുദ്ധിശക്തി
    5. സംഗീതാത്മക/താളാത്മക ബുദ്ധിശക്തി
    6. വ്യക്തി പാരസ്പര്യ ബുദ്ധിശക്തി
    7. ആത്മദർശന ബുദ്ധിശക്തി
    8. പ്രകൃതിബന്ധിത ബുദ്ധിശക്തി
    9. അസ്തിത്വപരമായ ബുദ്ധിശക്തി

അസ്തിത്വപരമായ ബുദ്ധിശക്തി (Existential Intelligence)

  • പ്രപഞ്ചത്തിൻറെ ഭാഗമായി സ്വന്തം അസ്ഥിത്വത്തെ കാണാനും തിരിച്ചറിയാനുമുള്ള ബുദ്ധി. 

Related Questions:

ഹൊവാർഡ് ഗാർഡ്നറുടെ ബഹുമുഖ ബുദ്ധിസിദ്ധാന്തം അനുസരിച്ച് കളിമൺ രൂപം ഉണ്ടാക്കുന്ന ഒരു കുട്ടിയിൽ പ്രകടമാകുന്ന ബുദ്ധി?
താഴെക്കൊടുത്ത പ്രസ്താവനകളിൽ വൈകാരികബുദ്ധിയുടെ (Emotional Intelligence) നിർവ്വചനമായി കണക്കാ ക്കാവുന്നത് ?

Howard Gardner-

  1. proposed the idea of intelligence as a singular trait
  2. divided intelligence in to two factors general and specific
  3. classified intellectual traits on three dimensions operations ,contents ,and products
  4. argued that several distinct types of intelligence exist
    താഴെപ്പറയുന്നവയിൽ ഏതാണ് കുട്ടികളുടെ ബൗദ്ധികമണ്ഡല വികസനവുമായി നേരിട്ട് ബന്ധമില്ലാത്തത് ?
    പരിസ്ഥിതിയെ തനിക്കിഷ്ടപ്പെട്ട രൂപത്തിൽ മാറ്റുന്നതിന് അറിവ് പ്രയോഗിക്കാനുള്ള കഴിവാണ് ഐ. ക്യു എങ്കിൽ ഈ. ക്യൂ .............. ആണ്