App Logo

No.1 PSC Learning App

1M+ Downloads
'ബുദ്ധിശക്തി പരിശോധിക്കുന്നു' (Intelligence Reframed) എന്ന ഗ്രന്ഥം രചിച്ചതാര് ?

Aതേഴ്സ്റ്റണ്‍

Bഡാനിയൽ ഗോൾമാൻ

Cസ്പിയർമാൻ

Dഹവാർഡ് ഗാർഡ്നർ

Answer:

D. ഹവാർഡ് ഗാർഡ്നർ

Read Explanation:

ഹവാർഡ് ഗാർഡ്നർ

  • ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിലൂടെയാണ് ഹവാർഡ് ഗാർഡ്നർ ലോകപ്രശസ്തനായത്. 
  • മനുഷ്യന്റെ ബുദ്ധിക്ക് ബഹുമുഖങ്ങള്‍ ഉണ്ടെന്ന് ഹവാര്‍ഡ് ഗാര്‍ഡ്നര്‍ സിദ്ധാന്തിച്ചു
  • 1983ൽ പ്രസിദ്ധീകരിച്ച ഫ്രെയിംസ് ഓഫ് മൈൻഡ് എന്ന പുസ്തകത്തിലാണ്  ബഹുമുഖ ബുദ്ധി സിദ്ധാന്തം  അദ്ദേഹം വിശദീകരിച്ചത്.
  • അമേരിക്കൻ ജ്ഞാനനിർമ്മിതി വാദിയായ ഹവാർഡ് ഗാർഡ്നർ ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്ന് വാദിച്ചു. 
  • 1999 ൽ തൻറെ ഗ്രന്ഥമായ 'ഇൻറലിജൻസ് റീഫ്രെയിംഡ്;  മൾട്ടിപ്പിൾ ഇൻറലിജൻസ് ഫോർ ദി ട്വന്റിഫസ്റ്റ് സെഞ്ച്വറി'  എന്ന ഗ്രന്ഥത്തിൽ രണ്ട് തരം ബുദ്ധി കൂടി ഹവാർഡ് ഗാർഡ്നർ കൂട്ടിച്ചേർത്തു. 

ഒമ്പതുതരം ബുദ്ധികൾ :-

  1. ഭാഷാപരമായ ബുദ്ധി (verbal/linguistic intelligence)
  2. യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി (logical & mathematical intelligence)
  3. ദൃശ്യ-സ്ഥലപരമായ ബുദ്ധി (visual & spacial intelligence)
  4. ശാരീരിക-ചലനപരമായ ബുദ്ധി (bodily - kinesthetic intelligence)
  5. സംഗീതപരമായ ബുദ്ധി (musical intelligence)
  6. വ്യക്ത്യാന്തര ബുദ്ധി (inter personal intelligence)
  7. ആന്തരിക വൈയക്തിക ബുദ്ധി (intra personal intelligence)
  8. പ്രകൃതിപരമായ ബുദ്ധി (natural intelligence)
  9. അസ്തിത്വപരമായ ബുദ്ധി (existential intelligence)

Related Questions:

"The Group Intelligence Test of the State Burcaue of Psychology" ഏതുതരം ബുദ്ധി ശോധകത്തിന് ഉദാഹരണമാണ് ?
ഡാനിയൽ ഗോൾമാന്റെ അഭിപ്രായത്തിൽ വൈകാരിക ബുദ്ധിയുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?
Who proposed the Two factor theory

The greatest single cause of failure in beginning teachers lies in the area of

  1. General culture
  2. General scholarship
  3. subject matter background
  4. inter personal relations
    Howard Gardner suggested that there are distinct kinds of intelligence. Which of the following intelligence was not proposed by Gardner?