App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി വ്യവസ്ഥ

Aശാശ്വത ഭൂനികുതി വ്യവസ്ഥ

Bറയട്ട് വാരി വ്യവസ്ഥ

Cമഹൽവാരി വ്യവസ്ഥ

Dമാൻസബ്ദാരി സമ്പ്രദായം

Answer:

C. മഹൽവാരി വ്യവസ്ഥ

Read Explanation:

  • മഹൽവാരി വ്യവസ്ഥ  - ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി വ്യവസ്ഥ
  • 1822 -ൽ ഹോൾട്ട് മക്കെൻസിയാണ് ഈ വ്യവസ്ഥ അവതരിപ്പിച്ചത് 
  • 1833 -ൽ വില്യം ബെന്റിക്ക്  പ്രഭുവിന്റെ കീഴിൽ അവലോകനം ചെയ്തു 
  • വടക്ക് -പടിഞ്ഞാറൻ അതിർത്തി ,ആഗ്ര ,സെൻട്രൽ പ്രവിശ്യ ,ഗംഗാതീര താഴ്വര ,പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ വ്യവസ്ഥ നിലവിൽ വന്നത് 
  • ഈ വ്യവസ്ഥ പ്രകാരം ഭൂമിയെ മഹല്ലുകളായി വിഭജിച്ചു 
  • ഒന്നോ അതിലധികമോ ഗ്രാമങ്ങൾ ചേർന്ന് ഒരു മഹൽ രൂപീകരിച്ചു 
  • മഹല്ലിന് നികുതി നിശ്ചയിക്കുകയും ഗ്രാമത്തലവൻ വരുമാനം ശേഖരിക്കുകയും ചെയ്തു 

Related Questions:

1846 ലെ ഏത് സന്ധി പ്രകാരമാണ് ഒന്നാം ആംഗ്ലോ - സിഖ് യുദ്ധം അവസാനിച്ചത് ?

ഒന്നാം മൈസൂർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി ഒരുവശത്തും "മറാഠർ, ഹൈദ്രബാദ് നിസാം, ബ്രിട്ടീഷുകാർ " എന്നിവരടങ്ങുന്ന സഖ്യസൈന്യം മറുവശത്തും ആയിരുന്നു യുദ്ധം ചെയ്തത്.

2.ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദർ അലി, "മറാഠർ, ഹൈദ്രബാദ് നിസാം, ബ്രിട്ടീഷുകാർ " എന്നിവരുടെ സഖ്യസേനയ്ക്കുമേൽ കനത്ത പരാജയങ്ങൾ ഏൽപ്പിച്ചു. 

3.ഈ യുദ്ധത്തിന്റെ ഫലമായി മൈസൂർ രാജ്യം വടക്കോട്ട് വലിയ ഭൂവിഭാഗങ്ങൾ പിടിച്ചടക്കി രാജ്യ വിസ്തൃതി വർദ്ധിപ്പിച്ചു.

രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന കാലഘട്ടം?

താഴെ തന്നിരിക്കുന്നവയിൽ ദാദാഭായ് നവ്റോജിയുമായി ബന്ധമില്ലാത്ത പ്രസ്‌താവനകൾ ഏതൊക്കെയാണ്?

  1. ചോർച്ച സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്
  2. പോവർട്ടി ആൻഡ് അൺബ്രിട്ടിഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്‌തകം രചിച്ചു
  3. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ
  4. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നു
    1764-ലെ ബക്സാർ യുദ്ധത്തിൽ പങ്കെടുക്കാത്ത ഭരണാധികാരി :