App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ വസ്തുക്കൾ കേട് വരാതെ സൂക്ഷിക്കുന്ന രീതികളിൽ ഉൾപ്പെടാത്തതേത് ?

Aഉപ്പു വെള്ളത്തിൽ

Bജലത്തിൽ കുതിർത്തി വെക്കൽ

Cപഞ്ചസാര ലായിനിയിൽ

Dഉണക്കി സൂക്ഷിക്കൽ

Answer:

B. ജലത്തിൽ കുതിർത്തി വെക്കൽ

Read Explanation:

Note:

       ബാക്ടീരിയ, പൂപ്പൽ തുടങ്ങിയവ നടത്തുന്ന വിഘടന പ്രവർത്തനങ്ങളുടെ ഫലമായാണ് പ്രധാനമായും ഭക്ഷ്യ വസ്തുക്കൾ ജീർണിക്കുന്നത്.

  • കൂടിയ താപനിലയിൽ ഒട്ടുമിക്ക സൂക്ഷ്മ ജീവികളും നശിച്ചു പോകുന്നു. അതിനാൽ തിളപ്പിച്ച് സൂക്ഷിക്കാവുന്നതാണ്. 
  • വളരെ താഴ്ന്ന താപനിലയിൽ സൂക്ഷ്മജീവികൾ പ്രവർത്തന രഹിതമാവുന്നു. അതിനാൽ, ശീതീകരിച്ച് സൂക്ഷിക്കാവുന്നതാണ്. 
  • ഭക്ഷണ സാധനങ്ങൾ പഞ്ചസാര ലയിനിയിലും, ഉപ്പ് ലായിനിയിലും ഇട്ട് വയ്ക്കുമ്പോൾ, അവയിൽ നിന്ന് മാത്രമല്ല, അതോടൊപ്പമുള്ള സൂക്ഷ്മ ജീവികളുടെ കോശങ്ങളിൽ നിന്നും ജലാംശം, അവ വലിച്ചെടുക്കുന്നു. അതിനാൽ, ഉപ്പിന്റെയും പഞ്ചസാരയുടെയും ഗാഢ ലായനികളിൽ സൂക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കൾ കേടുവരാതിരിക്കുന്നു. 
  • ഈർപ്പമുള്ള സാഹചര്യങ്ങളിലും, ഉചിതമായ താപനിലയിലും, സൂക്ഷ്മജീവികൾ സജീവമായി പ്രവർത്തിക്കുന്നു. അതിനാൽ, അവയെ ഉണക്കി സൂക്ഷിക്കാവുന്നതാണ്. 

Related Questions:

ഏറ്റവും മധുരമുള്ള കൃത്രിമ പഞ്ചസാര :
കാർമോസിൻ എന്ന രാസവസ്തു ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ഏതു നിറം ലഭിക്കാനാണ് ?
ഭക്ഷ്യജന്യ രോഗങ്ങൾ തടയുവാനായി, ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ച സുരക്ഷാ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾ, ദിവസങ്ങൾക്കു ശേഷമായിരിക്കും കരയിൽ എത്തുന്നത്. അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് മത്സ്യം എത്തുന്നതിന് പിന്നെയും സമയം എടുക്കും. ഇത്രയും ദിവസം എങ്ങനെയാണ് മത്സ്യം കേടാകാതെ സൂക്ഷിക്കുന്നത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ, ഉപ്പ് വെള്ളത്തിൽ സൂക്ഷിയ്ക്കുന്ന ആഹാര പദാർഥങ്ങൾ ഏതാണ് ?