App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?

Aസമുദ്രം

Bതണ്ണീർത്തടങ്ങൾ

Cപീഠഭൂമി

Dപർവ്വത പ്രദേശങ്ങൾ

Answer:

B. തണ്ണീർത്തടങ്ങൾ

Read Explanation:

  • വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland).

  • പാരിസ്ഥിതികസംതുലനത്തിൽ തണ്ണീർത്തടങ്ങൾ നിരവധി ധർമങ്ങൾ നിർവ്വഹിക്കുന്നു.

  • ജലശുചീകരണം, വെള്ളപ്പൊക്കനിയന്ത്രണം, തീരസംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്.

  • തണ്ണീർത്തടങ്ങൾ‌ മറ്റുള്ള ആവാസ വ്യവസ്ഥകളെക്കാൾ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാണ്.

  • നിരവധിയായ സസ്യ-ജന്തുജാതികളുടെ വാസസ്ഥലമാണ് തണ്ണീർത്തടങ്ങൾ.

  • ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.


Related Questions:

ഇന്ത്യൻ ഭൂമിശാസ്ത്രത്തിലെ 'വലിയ വിഭജനം' എന്ന ആശയം പലപ്പോഴും വ്യത്യസ്ത കാലാവസ്ഥ, ജലശാസ്ത്രം, പാരിസ്ഥിതിക സവിശേഷതകൾ ഉള്ള പ്രദേശങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്നു. ഈ വിഭജനത്തിന്റെ രൂപീകരണത്തിലും പരിണാമത്തിലും വിന്ധ്യൻ പർവതനിര ഒഴികെയുള്ള താഴെപ്പറയുന്ന ഘടകങ്ങളിൽ ഏതെല്ലാം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്?
പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്കു പുറമേ ഈടാക്കുന്ന അധിക നികുതി ഏത് ?
ധ്രുവപ ദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിക്ക് പറയുന്ന പേരെന്ത് ?
What are the factors that influence the speed and direction of wind ?
ജൂൺ 21 മുതൽ, ഉത്തരായന രേഖയിൽ നിന്നും, തെക്കോട്ട് അയനം ആരംഭിക്കുന്ന സൂര്യൻ, സെപ്റ്റംബർ 23ന് വീണ്ടും, ഭൂമധ്യരേഖയ്ക്ക് നേർ മുകളിൽ എത്തുന്നു. ഈ കാലയളവ് അറിയപ്പെടുന്നത് ?