App Logo

No.1 PSC Learning App

1M+ Downloads
മാനവ വികസന സൂചികയുടെ മൂല്യം എത്ര ?

Aപൂജ്യത്തിനും രണ്ടിനും ഇടയിൽ

Bപൂജ്യത്തിനും ഒന്നിനും ഇടയിൽ

Cപൂജ്യത്തിനും മൂന്നിനും ഇടയിൽ

Dഇതൊന്നുമല്ല

Answer:

B. പൂജ്യത്തിനും ഒന്നിനും ഇടയിൽ

Read Explanation:

ഹ്യൂമൻ ഡെവലപ്‌മെന്റ് ഇൻഡക്‌സ് (HDI )

  • മാനവ വികസന സൂചികയുടെ മൂല്യം പൂജ്യത്തിനും ഒന്നിനും ഇടയിലാണ്.
  • '0' ഒട്ടും വികസനമില്ലായ്മയെ സൂചിപ്പിക്കുമ്പോള്‍, '1' ഉയർന്ന വികസനത്തെ പ്രതിനിധികരിക്കുന്നു.
  • 1990 മുതല്‍ ഓരോ വര്‍ഷവും UNDP മാനവ വികസന സൂചിക പ്രസിദ്ധീകരിക്കുന്നു.
  • രാജ്യങ്ങളുടെ മൊത്തത്തിലുള്ള വികസനവും ക്ഷേമവും വിലയിരുത്തുന്നതിനും താരതമ്യം ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഒരു സ്റ്റാറ്റിസ്റ്റിക്കൽ ടൂൾ ആണ് HDI.

മനുഷ്യവികസനത്തിന്റെ മൂന്ന് പ്രധാന മാനങ്ങൾ എച്ച്ഡിഐ കണക്കിലെടുക്കുന്നു:

1.ആരോഗ്യം

2.വിദ്യാഭ്യാസം(സാക്ഷരത)

3.ജീവിത നിലവാരം 


Related Questions:

ഗ്രാമപ്രദേശത്ത് ദിവസം എത്ര കലോറി ഊർജ്ജം പ്രധാനം ചെയ്യാൻ കഴിയുന്ന ആഹാരം ലഭിക്കാനുള്ള വരുമാനമില്ലെങ്കിലാണ് ഒരു വ്യക്തി ദാരിദ്ര്യത്തിലാണ് എന്ന് കണക്കാക്കുന്നത് ?
ഇന്ത്യയിൽ വികസനം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി എന്താണ് ?
വളരെ ഉയർന്ന മാനവവികസനം സൂചിപ്പിക്കുന്ന H. D. I. റേഞ്ച് ഏതാണ് ?
മാനവമുഖമുള്ള പരിസ്ഥിതിക്ക് ആഘാത മേൽപ്പിക്കാത്ത വികസന സമീപനം അറിയപ്പെടുന്നത് ?
2018-ലെ മാനവ സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?