App Logo

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്ത ബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

Aപൊട്ടാസിയം കാർബോണറ്റ്

Bസോഡിയം കാർബോണറ്റ്

Cപൊട്ടാസിയം സിട്രേറ്റ്

Dസോഡിയം സിട്രേറ്റ്

Answer:

D. സോഡിയം സിട്രേറ്റ്

Read Explanation:

സോഡിയം സിട്രേറ്റ്

  • സിട്രിക് ആസിഡിന്റെ സോഡിയം ലവണങ്ങളെ സോഡിയം സിട്രേറ്റ് എന്ന് വിളിക്കുന്നു.
  • മോണോ സോഡിയം സിട്രേറ്റ്, ഡൈസോഡിയം സിട്രേറ്റ്,ട്രൈസോഡിയം സിട്രേറ്റ് എന്നിങ്ങനെ പ്രധാനമായും മൂന്നു തരത്തിലാണ് സോഡിയം സിട്രേറ്റ് കാണപ്പെടാറുള്ളത്.
  • ദാനം ചെയ്ത രക്തം സംഭരണിയിൽ കട്ടപിടിക്കുന്നത് തടയാൻ സോഡിയം സിട്രേറ്റ് ഉപയോഗിക്കുന്നു.
  • സോഡിയം ബൈകാർബണേറ്റിന് പകരമായി രക്തത്തിലും മൂത്രത്തിലും അടങ്ങിയിരിക്കുന്ന അധിക ആസിഡിനെ നിർവീര്യമാക്കുന്നതിനും സോഡിയം സിട്രേറ്റ് ഉപയോഗിക്കപ്പെടുന്നു.
  • ഭക്ഷണ പാനീയങ്ങളിൽ അസിഡിറ്റി റെഗുലേറ്ററായും എണ്ണകളുടെ എമൽസിഫയറായും സോഡിയം സിട്രേറ്റ് ഉപയോഗിക്കുന്നു.

Related Questions:

Which one of the following acts as a hormone that regulates blood pressure and and blood flow?
മനുഷ്യ ശരീരത്തിലെ 'പ്രതിരോധ ഭടന്മാർ' എന്നറിയപ്പെടുന്നത്?
സാർവികദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് :
ആന്റിജനുകളിലെ_______________________ഭാഗങ്ങളാണ് പ്രതിരോധ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നത്.
What is the average life span of RBCs?