Question:

രോഹൻ ഒരു പാത്രത്തിൽ കുറച്ച് ഇരുമ്പ് പൊടിയെടുത്തു. ജിത്തു ആ പാത്രത്തിലേക്ക് അൽപം പഞ്ചസാര കൂടി ചേർത്തു. മിശ്രിതത്തിൻറ്റെ പേര് എന്ത് ?

Aഏകാത്മക മിശ്രിതം

Bഉദാസീന മിശ്രിതം

Cഭിന്നാത്മക മിശ്രിതം

Dഇവയൊന്നുമല്ല

Answer:

C. ഭിന്നാത്മക മിശ്രിതം

Explanation:

  • മിശ്രിതം - വ്യത്യസ്ത സ്വഭാവമുള്ള കണികകളാൽ നിർമ്മിതമായ പദാർതഥം 
  • ഭിന്നാത്മക മിശ്രിതം - ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലല്ല ചേർന്നിരിക്കുന്നതെങ്കിൽ അത്തരം മിശ്രിതം അറിയപ്പെടുന്നത് 
  • ഭിന്നാത്മക മിശ്രിതത്തിലെ ഘടകങ്ങളെ നഗ്ന നേത്രം കൊണ്ട് വേർതിരിച്ച് കാണാൻ കഴിയും 
  • ഉദാ : ഇരുമ്പ് പൊടിയും പഞ്ചസാരയും ചേർന്ന മിശ്രിതം ,ഉപ്പും മണലും ,ചെളിവെള്ളം ,മണ്ണെണ്ണയും വെള്ളവും ചേർന്ന മിശ്രിതം 
  • ഏകാത്മക മിശ്രിതം - ഒരു മിശ്രിതത്തിന്റെ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിൽ ചേർന്നിരിക്കുന്ന മിശ്രിതം 
  • ഉദാ :പഞ്ചസാര ലായനി ,ഉപ്പു ലായനി ,വായു 

Related Questions:

താഴെ പറയുന്നവയിൽ ഉത്പതനം കാണിക്കുന്ന പദാർഥം ഏത് ?

മാർബിളിന്റെ ശാസ്ത്രീയനാമമെന്ത്?

താഴെ തന്നിരിക്കുന്നവയിൽ വെള്ളത്തിൽ ഇട്ടാൽ കത്തുന്ന ലോഹം ഏതാണ്?

താഴെ പറയുന്ന ഇന്ധനങ്ങളിൽ ഏത് ഉപയോഗിക്കുമ്പോഴാണ് അന്തരീക്ഷ മലിനീകരണം കുറയുന്നത് ?

ഉപലോഹത്തിന് ഒരു ഉദാഹരണമേത് ?