Question:

വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് ?

Aപ്രകീർണനം

Bപൂർണ്ണാന്തരിക പ്രതിഫലനം

Cഡിഫ്രക്ഷൻ

Dഅപവർത്തനം

Answer:

B. പൂർണ്ണാന്തരിക പ്രതിഫലനം

Explanation:

പൂർണ്ണാന്തരിക പ്രതിഫലനം 

  • പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതനകോണിൽ പ്രകാശരശ്മി പ്രവേശിക്കുമ്പോൾ ആ രശ്മി അപവർത്തനത്തിന് വിധേയമാകാതെ അതേ മാധ്യമത്തിലേക്ക് പ്രതിപതിക്കുന്ന പ്രതിഭാസം 

  • വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം - പൂർണ്ണാന്തരിക പ്രതിഫലനം

  • ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവര വിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം

  • ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് - നരീന്ദർസിംഗ് കപാനി 

  • ശരീരത്തിന്റെ ആന്തരിക ഭാഗങ്ങൾ വീക്ഷിക്കുവാനായി വൈദ്യ ശാസ്ത്രത്തിൽ ഉപയോഗിക്കുന്ന പ്രകാശ പ്രതിഭാസം

  • എൻഡോസ്കോപ്പിയിൽ ഉപയോഗിക്കുന്ന പ്രകാശ പ്രതിഭാസം 

Related Questions:

ശബ്ദവുമായി ബന്ധപ്പെട്ട പ്രതിഭാസം

ഡിഗ്രി സെൽഷ്യസ് സ്കെയിലിലെ 35°C ന് സമാനമായി ഫാരൻഹൈറ്റ് സ്കയിലിലെ താപനില എത്ര?

What is the speed of light in free space?

ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ?

ജലം അണുവിമുക്തമാക്കുന്നതിനുള്ള ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന വൈദ്യുത കാന്തിക തരംഗം ഏതാണ്?