App Logo

No.1 PSC Learning App

1M+ Downloads
സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സമൂഹ്യാചാര്യർ ആരായിരുന്നു?

Aശ്രീനാരായണഗുരു

Bസ്വാമി വിവേകാനന്ദൻ

Cനടരാജ ഗുരു

Dഅയ്യങ്കാളി

Answer:

A. ശ്രീനാരായണഗുരു

Read Explanation:

ശ്രീനാരായണ ഗുരു

  • കേരള നവോതഥാനത്തിന്റെ പിതാവ്
  • ജനനം - 1856 ആഗസ്റ്റ് 20 (ചെമ്പഴന്തി )
  • മാതാപിതാക്കൾ -കുട്ടിയമ്മ ,മാടൻ ആശാൻ
  • നാണു ആശാൻ എന്ന പേരിൽ അറിയപ്പെട്ടു
  • ആദ്യ രചന - ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
  • ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് - ജി. ശങ്കരക്കുറുപ്പ്
  • "സംഘടനകൊണ്ട് ശക്തരാകൂ, വിദ്യകൊണ്ട് പ്രബുദ്ധരാകൂ." എന്ന് പ്രസ്താവിച്ച നവോത്ഥാന നായകൻ
  • ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ചത് - 1922 നവംബർ 22
  • ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത് - 1925 മാർച്ച് 12 ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു", എന്ന് ഇദ്ദേഹവുമായുള്ള കൂടികാഴ്ചയെപ്പറ്റി ദീനബന്ധു സി.എഫ്.ആൻഡ്രൂസ് വർണ്ണിച്ചു.
  • ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം - 1887
  • ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം - 1888  
  • അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം - 1898
  • ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം - 1913
  • ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP) സ്ഥാപിച്ച വർഷം - 1903 മെയ് 15
  • ആലുവയിൽ സർവ്വമത സമ്മേളനം നടത്തിയ വർഷം - 1924 
  • ശിവഗിരി മഠം സ്ഥാപിച്ച വർഷം - 1904

 
 


Related Questions:

എവിടെയാണ് ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്?
"നീ നിന്നെയറിയുക, മറ്റുള്ളവരെ സ്നേഹിക്കുക, ദൈവം ഇപ്പോഴും നിൻ്റെ ഹൃദയത്തിൽ വസിക്കും" എന്ന സന്ദേശവുമായി ബന്ധപ്പെട്ട സംഘടന ഏത് ?
Name the revolt led by Kandakai Kunhakkamma against the exploitation faced by women :
കേരളത്തിലെ ആദ്യ സ്വദേശീയ പ്രിന്റിംഗ് പ്രസ്സ് ആയ സെന്റ് ജോസഫ് പ്രസ്സിന്റെ സ്ഥാപകൻ :
Name the Kerala reformer known as 'Father of Literacy'?