App Logo

No.1 PSC Learning App

1M+ Downloads
സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം താഴെപറയുന്നവയിൽ ഏതാണ് ?

Aഗുരുവായൂർ സത്യാഗ്രഹം

Bചാന്നാർ ലഹള

Cപൂക്കോട്ടൂർ ലഹള

Dവൈക്കം സത്യാഗ്രഹം

Answer:

D. വൈക്കം സത്യാഗ്രഹം

Read Explanation:

വൈക്കം സത്യാഗ്രഹം

  • 1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം.

  • കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.

  • യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു‌ വൈക്കം സത്യാഗ്രഹം.

  • ഈ സത്യാഗ്രഹത്തിന് ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു.


Related Questions:

പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ?
എളേരി എസ്റ്റേറ്റ് സമരം നടന്ന വർഷം?

കുറിച്യ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1809-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം.

2.കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു.

3.പഴശ്ശിരാജക്കു വേണ്ടി 'കുറിച്യ'രും 'കുറുമ്പ'രും എന്നീ ആദിവാസി വിഭാഗങ്ങളിൽ പെട്ടവരാണ് പടയോട്ടം നടത്തിയത്.

മലയാളി മെമ്മോറിയൽ നടന്നവർഷം ?
പുരളിമല സ്ഥിതി ചെയ്യുന്ന താലൂക്ക് ഏത് ?