App Logo

No.1 PSC Learning App

1M+ Downloads
സ്വാഭാവിക ചോദകങ്ങൾക്ക് സ്വാഭാവിക പ്രതികരണങ്ങൾ സൃഷ്ടിക്കാൻ ആവുന്നത് പോലെ കൃത്രിമ ചോദകങ്ങൾക്കും സ്വാഭാവിക പ്രതികരണങ്ങൾ സൃഷ്ടിക്കാനാകും. എപ്പോൾ ?

Aഅനുബന്ധനത്തിനുമുമ്പ്

Bഅനുബന്ധന വേളയിൽ

Cഅനുബന്ധത്തിനുശേഷം

Dമേൽപ്പറഞ്ഞ മൂന്ന് ഘട്ടങ്ങളിലും

Answer:

C. അനുബന്ധത്തിനുശേഷം

Read Explanation:

ഇവാൻ പെട്രോവിച്ച് പാവ്ലോവ് (Ivan Petrovich pavlov) (1849-1936):

  • അദ്ദേഹം ജനിച്ചത് റഷ്യയിലാണ്. 
  • ജീവശാസ്ത്ര ഗവേഷകനായിരുന്ന പാവ്ലോവ്, അപ്രതീക്ഷിതമായി മനഃശാസ്ത്രത്തിൽ എത്തപ്പെട്ടു.
  • 1890 ൽ അദ്ദേഹത്തിന് Professor of pharmacology എന്ന പ്രൊഫസർഷിപ്പ് നേടി.
  • 1904ദഹന വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നോബൽ സമ്മാനം.

 

മനഃശാസ്ത്ര കൃതികൾ:

  • Conditioned Reflexes
  • Psychopathology and psychiatry

 

പൗരാണികാനുബന്ധ സിദ്ധാന്തം (Classical Conditioning):

  • മനഃശാസ്ത്രത്തിന്റെ ചരിത്രത്തിൽ അനുബന്ധന രീതി (Conditioning), ആദ്യമായി രേഖപ്പെടുത്തിയത് പാവ്ലോവ് ആയിരുന്നു.
  • അത് കൊണ്ട് തന്നെ പാവ്ലോവിന്റെ അനുബന്ധന പ്രക്രിയയെ പൗരാണികാനുബന്ധനം (Classical Conditioning) എന്നുമറിയപ്പെടുന്നു.
  • അതിനാൽ, പൗരാണികാനുബന്ധത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് പാവ്ലോവ് ആണ്.

 

അനുബന്ധനം:

  • സ്വാഭാവിക ചോദകവും (Natural stimulus), അതിന്റെ സ്വാഭാവിക പ്രതികരണവും (Natural response) തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനത്തെയാണ്, അനുബന്ധനം എന്ന് പറയുന്നത്.
  • സ്വഭാവിക ചോദകത്തിന് പകരം, ഒരു കൃത്രിമ ചോദകം (Artificial stimulus) സൃഷ്ടിക്കുകയും, അത് വഴി കൃത്രിമ ചോദകവും, സ്വാഭാവിക പ്രതികരണവും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

 


Related Questions:

Observational or vicarious learning rather than the learning based on the direct experience is the base of ___________________________
താഴെക്കൊടുത്തിട്ടുള്ളതിൽ തോൺഡെക്കിന്റെ സിദ്ധാന്തവുമായി ബന്ധമുള്ളതാണ്
പൗരാണിക അനുബന്ധ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവാര് ?
കുട്ടികൾ ശക്തരേയും കഴിവുള്ളവരേയും അനുകരിക്കുന്നു. ഈ സിദ്ധാന്തം കണ്ടെത്തിയത് :
പിയാഷെയുടെ ജ്ഞാനനിർമ്മിതി സിദ്ധാന്തമനുസരിച്ച് പഠിതാക്കളിൽ കണ്ടുവരുന്ന ചിന്താശേഷികളാണ് ?