App Logo

No.1 PSC Learning App

1M+ Downloads
സർജന്റ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വർഷം ഏത് ?

A1922

B1944

C1936

D1926

Answer:

B. 1944

Read Explanation:

സാർജന്റ് റിപ്പോർട്ട് (1944)

  • ഇന്ത്യയിലെ വിദ്യാഭ്യാസ നയങ്ങൾ എന്തായിരിക്കണമെന്നതിനെപ്പറ്റി വിദ്യാഭ്യാസ ഉപദേഷ്ടാവായിരുന്ന സർ ജോൺ സാർജന്റ് 1944 ൽ സമർപ്പിച്ച റിപ്പോർട്ട് - സാർജന്റ് റിപ്പോർട്ട് 

 

  • 6 വയസു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യവും സാർവത്രികവും ആക്കാൻ ശിപാർശ ചെയ്ത  കമ്മീഷൻ - സാർജന്റ് കമ്മീഷൻ

 

സാർജന്റ് റിപ്പോർട്ടിന്റെ പ്രധാന ശിപാർശകൾ

  • ആളോഹരി 11 രൂപയെങ്കിലും വിദ്യാഭ്യാസത്തിനു വേണ്ടി ഇന്ത്യയിൽ ചെലവിടണം (ഇത് ബ്രിട്ടണിൽ 33 രൂപയാണ്)

 

  • വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാക്കണം. 

 

  • 3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്കായി പ്രീപ്രൈമറി വിദ്യാഭ്യാസ സൗകര്യം പ്രൈമറി വിദ്യാലയങ്ങളുടെ ഭാഗമായി ഏർപ്പെടുത്തണം.

 

  • സെക്കന്ററി ഘട്ടത്തിൽ ശരാശരി കഴിവിൽ മികച്ചു നിൽക്കുന്നവർക്കു മാത്രം പ്രവേശനം നൽകണം

Related Questions:

ഇന്ത്യയിൽ വിദ്യാലയങ്ങളിലെ ഉച്ച ഭഷണ പദ്ധതി' ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം :
"പരീക്ഷാസമ്പ്രദായത്തെ ഘടനാപരമായോ പ്രക്രിയാപരമായോ പരിഷ്ക്കരിക്കാൻ ഒരു ധൈഷണിക നവോത്ഥാനത്തിൻ്റെ ആവശ്യമൊന്നുമില്ല' എന്നഭിപ്രായപ്പെട്ടത് ?
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ്റെ വികസനത്തിന് താഴെ പറയുന്ന ഘടകങ്ങളിൽ ഏതാണ് സംഭാവന നൽകിയത്
കേന്ദ്രമന്ത്രിസഭയിൽ വിദ്യാഭ്യാസം ഏതു വകുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു?
ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമിൽ രണ്ടുവർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?