App Logo

No.1 PSC Learning App

1M+ Downloads
“വന്ദേമാതരം” ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏതു നോവലിൽ നിന്നും എടുത്തിട്ടുള്ളതാണ് ?

Aആനന്ദമഠം

Bകപാൽകുണ്ഡല

Cമൃണാളിനി

Dദുർഗേശനന്ദിനി

Answer:

A. ആനന്ദമഠം

Read Explanation:

ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതി 1882-ൽ പ്രസിദ്ധീകരിച്ച പ്രഖ്യാതനോവലാണ് ആനന്ദമഠം.1770-ലെ പട്ടിണിക്കാലത്തിന്റെ പശ്ചാത്തലത്തിൽ ബ്രട്ടീഷുകാർക്കെതിരെ സന്യാസിമാർ നടത്തുന്ന സായുധ പോരാട്ടത്തിന്റെ കഥയാണിത്. നോവലിന്റെ കർത്താവായ ബങ്കിംചന്ദ്ര ബ്രട്ടീഷ് ഭരണം ഇല്ലാതാക്കാൻ ആഗ്രഹിച്ചിരുന്നു. അതിനായി അതിശക്തരായ ബ്രട്ടീഷ് പട്ടാളത്തിനെതിരെ ഒരുകൂട്ടം സന്യാസിമാർ നടത്തിയ ചെറുത്തുനിൽപ്പിനെ മനോഹരമായി അവതരിപ്പിച്ചു. കഥക്ക് മേലെ രാജ്യസ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആഹ്വാനത്തിന്റെയും പ്രതീകമായിയാണ് ഈ നോവൽ അറിയപ്പെടുന്നത്.


Related Questions:

'വരിക വരിക സഹജരേ - വലിയ സഹന സമരമായ് ' എന്ന വരികൾ രചിച്ചതാരാണ് ?
സിസ്റ്റർ നിവേദിത വിവേകാനന്ദനെ കുറിച്ച് എഴുതിയ ജീവചരിത്രം ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ക്രമപ്പെടുത്തൽ ഏത്?

1.ഗീതാഞ്ജലി - രവീന്ദ്രനാഥ ടാഗോര്‍.

2.നിബന്തമാല - സുബ്രഹ്മണ്യ ഭാരതി

3.പാഞ്ചാലിശപഥം - വിഷ്ണുകൃഷ്ണ ചിപ്ളുങ്കര്‍

 4.എന്റെ ഗുരുനാഥന്‍ - വള്ളത്തോള്‍ നാരായണ മേനോന്‍

"പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ "എന്ന പുസ്തകം രചിച്ചതാര് ?
Who was the author of the book 'Poverty and un-British rule in India'?