Updated on: 20 Feb 2025

Share

Share on WhatsApp

Assisstant Prison Officer 2024

Table of Contents

    കേരള സർക്കാരിന്റെ കീഴിൽ ഒരു യൂണിഫോം ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇപ്പോൾ ഒരു അവസരം കൈ വന്നിരിക്കുകയാണ്. കേരളത്തിലെ ജയിൽ സേവനങ്ങൾക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ പരീക്ഷ നടത്തുന്നു. 2024 ഓഗസ്റ്റ് 30 നാണ് വിജ്ഞാപനം പുറത്തു വന്നത് . ഈ തസ്തികയുമായി ബന്ധപ്പെട്ട പൂർണമായ വിവരങ്ങൾ അതായത് യോഗ്യത, ശമ്പളം ,ജോലി രീതി ,പ്രൊമോഷൻ സാധ്യത ,പരീക്ഷ തീയതി ,സിലബസ് , തുടങ്ങിയ മുഴുവൻ വിവരങ്ങളും ഈ ലേഖനത്തിൽ നിന്ന് മനസിലാക്കാം.

    നോട്ടിഫിക്കേഷൻ വിശദാംശങ്ങൾ 

    2024 ഓഗസ്റ്റ് 30 നാണ് വിജ്ഞാപനം പുറത്തു വന്നത്. Prison and Correction Department ലാണ് അവസരം. ഈ റിക്രൂട്ട്‌മെൻ്റ് പ്രത്യേകമായി ലക്ഷ്യമിടുന്നത് Scheduled Caste (SC), Scheduled Caste Converted to Christianity (SCCC), Muslim ഉദ്യോഗാർത്ഥികളെയാണ്. മൂന്ന് കാറ്റഗറി നമ്പറിലാണ് നോട്ടിഫിക്കേഷൻ വന്നിരിക്കുന്നത്. 302/ 2024 എന്ന കാറ്റഗറി നമ്പർ Scheduled Caste Converted to Christianity (SCCC) ഉദ്യോഗാർത്ഥികൾക്കും, 303 / 2024 എന്ന കാറ്റഗറി നമ്പർ Scheduled Caste (SC) ഉദ്യോഗാർത്ഥികൾക്കും, 304/2024 എന്ന കാറ്റഗറി നമ്പർ Muslim ഉദ്യോഗാർത്ഥികൾക്കുമായിട്ടാണ് നോട്ടിഫിക്കേഷൻ വന്നിരിക്കുന്നത്

    യോഗ്യത

    കേരള പിഎസ്‌സി അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ ഇനിപ്പറയുന്ന യോഗ്യതാ ആവശ്യകതകൾ പാലിക്കണം:

    പ്രായപരിധി

    SCCC/ Muslim : 1985 ജനുവരി 2 നും 2006 ജനുവരി 1 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷിക്കാൻ അർഹതയുണ്ട്.

    SC : 1983 ജനുവരി 2 നും 2006 ജനുവരി 1 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷിക്കാം.

    വിദ്യാഭ്യാസ യോഗ്യത

    കേരള സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽനിന്നുള്ള എസ്എസ്എൽസി (പത്താം ക്ലാസ്) പാസ്സ് അഥവാ തത്തുല്യമായ യോഗ്യത ആണ് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.

    ശാരീരിക യോഗ്യതകൾ

    SCCC/ Muslim Candidates

    എല്ലാ ഉദ്യോഗാർത്ഥികളും ശാരീരിക ക്ഷമതയുള്ളവരും ഇനിപ്പറയുന്ന മിനിമം ശാരീരിക നിലവാരം പുലർത്തുന്നവരുമായിരിക്കണം:-

    ഉയരം : 165 സെന്റിമീറ്ററിൽ കുറയാൻ പാടില്ല.

    നെഞ്ച്: കുറഞ്ഞത് 5 സെന്റീമീറ്റർ വികാസത്തോടെ നെഞ്ചിന് ചുറ്റും 85.3 സെന്റിമീറ്ററിൽ കുറവായിരിക്കരുത്.

    കാഴ്ചശക്തി:കാഴ്ചശക്തിയുമായി ബന്ധപ്പെട്ട യോഗ്യത മാനദണ്ഡങ്ങളും ഉണ്ട് .അത് താഴെ പട്ടികയിൽ കൊടുക്കുന്നു 

     

    കാഴ്ചശക്തി

     

    Vision

    Right Eye

    Distant Vision

    6/6 Snellen

    Near Vision

    0.5 Snellen

    SC Candidates

    ഉയരം : 160 സെന്റിമീറ്ററിൽ കുറയാൻ പാടില്ല.

    നെഞ്ച്: കുറഞ്ഞത് 5 സെന്റീമീറ്റർ വികാസത്തോടെ നെഞ്ചിന് ചുറ്റും 76 സെന്റിമീറ്ററിൽ കുറവായിരിക്കരുത്.

    കാഴ്ചശക്തി:കാഴ്ചശക്തിയുമായി ബന്ധപ്പെട്ട യോഗ്യത മാനദണ്ഡങ്ങൾ താഴെ പട്ടികയിൽ കൊടുക്കുന്നു 

     

    കാഴ്ചശക്തി

     

    Vision

    Right Eye

    Distant Vision

    6/6 Snellen

    Near Vision

    0.5 Snellen

    ശമ്പളം 

    ഈ തസ്തികയുടെ ശമ്പള സ്കെയിൽ പ്രതിമാസം 27900-63,700 ആണ്. ഡിയർനസ് അലവൻസ്, ഹൗസ് റെന്റ് അലവൻസ്, ട്രാൻസ്‌പോർട്ടേഷൻ അലവൻസ് തുടങ്ങിയ വിവിധ അലവൻസുകൾ വേറെ ലഭിക്കും 

    ഒഴിവുകൾ 

    Scheduled Caste Converted to Christianity (SCCC) ഉദ്യോഗാർത്ഥികൾക്കായി 2 ഒഴിവുകളും Scheduled Caste (SC) ഉദ്യോഗാർത്ഥികൾക്കായി 7 ഒഴിവുകളും Muslim ഉദ്യോഗാർത്ഥികൾക്കായി 8 ഒഴിവുകളുമാണ് നോട്ടിഫിക്കേഷൻ സൂചിപ്പിച്ചിരിക്കുന്നത് 

    ജോലിരീതി 

    അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ എന്ന തസ്തിക ജയിലിനുള്ളിലെ നടപടിക്രമങ്ങളും സുരക്ഷയും നിലനിർത്തുന്നതിന് നിർണായക പങ്ക് വഹിക്കുന്നു. തടവുകാരുടെ മേൽനോട്ടം വഹിക്കൽ, ജയിൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, അവരുടെ പുനരധിവാസപ്രവർത്തങ്ങളിൽ സഹായിക്കൽ എന്നിവ അവരുടെ ചുമതലകളിൽ ഉൾപ്പെടുന്നു. തടവുകാർക്കും ഉദ്യോഗസ്ഥർക്കും ഇടയിൽ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലും തടവുകാരുടെ പെരുമാറ്റം, മറ്റു സഹതടവുകാരുമായുള്ള അവരുടെ സഹകരണം എന്നിവയും നിരീക്ഷിക്കുന്നതും അവരുടെ കർത്തവ്യങ്ങളിൽപ്പെടുന്നതാണ്. ജയിലിലെ അന്തേവാസികളുടെയും ജീവനക്കാരുടെയും സുരക്ഷ മറ്റൊരു കടമയാണ്

    പ്രൊമോഷൻ സാധ്യത

    പ്രമോഷനുകൾ സാധാരണയായി സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ അവരവരുടെ ജോലിയിലുള്ള പ്രകടനത്തെയും അടിസ്ഥാനമാക്കി ലഭിക്കും. ഒരു അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർക്ക് പ്രൊമോഷൻ സാധ്യത അദ്ദേഹത്തിന്റെ സേവന കാലയളവ്, മെറിറ്റ്, ഡിപ്പാർട്ട്‌മെൻ്റൽ പരീക്ഷകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ്. കേരളത്തിലെ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർമാരുടെ career growth താഴെ പറയുന്ന രീതിയിലാണ് 

    • Assistant Prison Officer (APO) – Entry-level position

    • Grade I Prison Officer

    • Chief Prison Officer

    • Deputy Jailor

    • Jailor

    • Superintendent (Prison Division)

    ഓരോ പ്രമോഷനും ലഭിക്കുന്നത് അതിനു വേണ്ട യോഗ്യതാ മാനദണ്ഡങ്ങൾ, ഒഴിവുകളുടെ ലഭ്യത, മെറിറ്റ് എന്നിവ അനുസരിച്ചാണ് 

    തിരഞ്ഞെടുപ്പ് പ്രക്രിയ 

    യോഗ്യരായ ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിനായി നിരവധി ഘട്ടങ്ങളിലൂടെയുള്ള തെരെഞ്ഞെടുപ്പ് രീതിയാണ് ഇതിലുള്ളത് .അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം

    ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കുന്നതിന്റെ ഘട്ടങ്ങൾ 

    • എഴുത്തുപരീക്ഷ

    • തെരെഞ്ഞെടുക്കപെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നു 

    • ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (ശാരീരിക ക്ഷമത പരിശോധിക്കുന്ന ടെസ്റ്റ്) 

    • വൈദ്യ പരിശോധന(MEDICAL TEST)

    • സർട്ടിഫിക്കറ്റ് പരിശോധന

    • ഇന്റർവ്യൂ 

    1)എഴുത്തുപരീക്ഷ: എഴുത്തുപരീക്ഷയിൽ ഓരോന്നിനും ഒരു മാർക്കിന്റെ 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. പരീക്ഷ ഒരു മണിക്കൂർ പതിനഞ്ച് മിനിറ്റ് നീണ്ടുനിൽക്കും. ഓരോ തെറ്റായ ഉത്തരത്തിനും , നെഗറ്റീവ് മാർക്കുണ്ട് എഴുത്തുപരീക്ഷയിൽ വിജയിച്ച ശേഷം, ഉദ്യോഗാർത്ഥികൾക്കായി ഫിസിക്കൽ ടെസ്റ്റ് നടത്തും.

    2)തെരെഞ്ഞെടുക്കപെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നു:പരീക്ഷയിൽനിന്ന് തെരെഞ്ഞെടുക്കപെട്ടവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നു ഇവരെയാണ് പിന്നീട് ഫിസിക്കൽ ടെസ്റ്റിന് വിളിക്കുന്നത് 

    3)ഫിസിക്കൽ ടെസ്റ്റ്: 100 മീറ്റർ ഓട്ടം, ഹൈജമ്പ്, ലോംഗ് ജമ്പ്, ഷോട്ട്പുട്ട്, ക്രിക്കറ്റ് ബോൾ ടോസിംഗ്, റോപ്പ് ക്ലൈംബിംഗ്, പുൾ-അപ്പ് അല്ലെങ്കിൽ ചിന്നിംഗ്, 1500 മീറ്റർ ഓട്ടം എന്നി 8 ഘടകങ്ങളിൽ 5 മത്സരങ്ങളിൽ എണ്ണത്തിലെങ്കിലും യോഗ്യത നേടിയിരിക്കണം.അതിന്റെ വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു

    S L NO

    ഇനങ്ങൾ

    മാനദണ്ഡങ്ങൾ

    1

    100 മീറ്റർ ഓട്ടം

    14 സെക്കൻഡ്

    2

    ഹൈ ജമ്പ്

    132.20 സെ.മീ

    3

    ലോങ് ജമ്പ്

    457.20 സെ.മീ

    4

    ഷോട്ട് പുട്ട്   (7264 ഗ്രാം)

    609.60 സെ.മീ

    5

    ബൗളിംഗ്

    6096 സെ.മീ

    6

    കയറുകയറ്റം (കൈ കൊണ്ട് മാത്രം)

    365.80 സെ.മീ

    7

    വലിക്കുക അല്ലെങ്കിൽ ചിന്നിംഗ്

    8 തവണ

    8

    1500 മീറ്റർ ഓട്ടം

    5 മിനിറ്റും 44 സെക്കൻഡും

    4)മെഡിക്കൽ ടെസ്റ്റ് :ഫിസിക്കൽ ടെസ്റ്റിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ ശാരീരിക ക്ഷമത നിർണ്ണയിക്കാൻ ഒരു മെഡിക്കൽ ടെസ്റ്റിന് വിധേയനാകണം 

    5)സർട്ടിഫിക്കറ്റ് പരിശോധന

    6)ഇന്റർവ്യൂ

    സിലബസ് 

    സിലബസിൽ പറഞ്ഞിരിക്കുന്ന വിഷയത്തിനും നിർദ്ദേശങ്ങൾക്കും അനുസൃതമായി തയ്യാറെടുക്കുന്നത് നല്ല സ്കോറുകളോടെ പരീക്ഷയെ മറികടക്കാൻ സഹായിക്കുന്നു. അതിനായി സിലബസ് നന്നായി മനസിലാക്കി പരീക്ഷക്ക് ഒരുങ്ങാൻ ശ്രമിക്കുക.പൂർണമായ Assistant Prison Officer 2024 Syllabus PDF ലഭിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.