Updated on: 20 Dec 2024

Share

Share on WhatsApp

Assistant Time Keeper

Table of Contents

    Assistant Timekeeper 2024

    കേരളത്തിൽ PSC വഴി ലഭിക്കുന്ന ഗവൺമെന്റ് ജോലികൾക്കുള്ള സ്വീകാര്യത വളരെ വലുതാണ്. നിരവധി ഉദ്യോഗാർത്ഥികൾ പ്രത്യകിച്ചു ഒരു ഗവൺമെൻ്റ് ജോലി ആഗ്രഹിക്കുന്നവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് PSC വഴിയുള്ള Notifications. ഇതിൽ ഒഴിവുകളുടെ എണ്ണത്തിൽ കൂടുതൽ ഉള്ളതും ഉണ്ട്. കുറവ് ഒഴിവുകൾ ഉള്ളതും ഉണ്ട്. എന്നിരുന്നാലും എഴുതുന്ന ഉദ്യോഗാർഥികളുടെ എണ്ണത്തിൽ കുറവ് വരാത്തത് PSC ജോലികളുടെ സ്വീകാര്യത എടുത്തു കാട്ടുന്നു. ഈ ലേഖനത്തിൽ വിശദീകരിക്കുന്നത് Assistant Timekeeper (Printing Technology) എന്ന പോസ്റ്റിനെ കുറിച്ചാണ് 

    Notification

    കേരള സര്‍ക്കാരിന്റെ Printing Department ലാണ് ജോലി നേടാന്‍ സുവര്‍ണ്ണാവസരം വന്നിരിക്കുന്നത്. 2023 ലാണ് ഇതിന്റെ അപേക്ഷ നടപടികൾ നടന്നത്. 446/2023 എന്നതായിരുന്നു കാറ്റഗറി നമ്പർ. 10th level പരീക്ഷയാണ് ഈയൊരു പോസ്റ്റിലേക്ക് കേരള PSC നടത്തുന്നത്. 2024 ഡിസംബറിൽ നടക്കുന്ന 10th prelims പരീക്ഷ ഈയൊരു പോസ്റ്റിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ എഴുതേണ്ടതാണ്.

    പ്രായപരിധി

    18നും 36നും ഇടയിലുള്ളവർക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയായി PSC നിശ്ചയിച്ചിരുന്നത്. അതായതു 02.01.1987 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നുള്ളു. SC/ST,OBC ഉദ്യോഗാർത്ഥികൾക്കും പ്രായത്തിൽ ഇളവിന് അർഹതയുണ്ടായിരുന്നു 

    വിദ്യാഭ്യാസ യോഗ്യത

    എസ്എസ്എൽസി പാസ്സായിരിക്കണം എന്നതായിരുന്നു യോഗ്യത 

    ഒഴിവുകൾ 

    • തിരുവനന്തപുരം -02(രണ്ട്)

    • എറണാകുളം - 01 (ഒന്ന്)

    • പാലക്കാട് - 01 (ഒന്ന്)

    • കണ്ണൂർ - 01 (ഒന്ന്)

    അപേക്ഷകരുടെ എണ്ണം 

    പ്രിൻ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിലെ അസിസ്റ്റൻ്റ് ടൈം കീപ്പർ പോസ്റ്റിലേക്കുള്ള അപേക്ഷകരുടെ എണ്ണം കൂടുതലാണ്. ഇത് ഈ പോസ്റ്റിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. പോസ്റ്റിലേക്കുള്ള അപേക്ഷകരുടെ എണ്ണം കൂടാൻ നിരവധി കാരണങ്ങൾ ഉണ്ട്. ആദ്യത്തെതായി, ഈ പോസ്റ്റ് നൽകുന്ന സ്ഥിരതയും സുരക്ഷയും ആകർഷകമാണ്, കൂടാതെ പ്രിന്റിംഗ് മേഖലയിലെ വളർച്ചയും ഈ മേഖലയിൽ ജോലി ചെയ്യാനുള്ള ഉദ്യോഗാർഥികളുടെ താല്പര്യം കൂട്ടുന്നു . രണ്ടാമത് മികച്ച വേതനവും മറ്റു അലവൻസുകളുടെ ലഭ്യതയും ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നു. 

    ശമ്പളം

    പ്രിൻ്റിംഗ് ഡിപ്പാർട്ട്‌മെൻറ്റിലെ അസിസ്റ്റൻ്റ് ടൈം കീപ്പർ പോസ്റ്റിലെ ശമ്പളം സാധാരണയായി ശമ്പള സ്കെയിൽ പരിഷ്കരണ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രതിമാസം ₹ 26500 -60700/ ആണ്. ഈ ശമ്പളം സർക്കാർ നൽകുന്ന വിവിധ അലവൻസുകൾ കൂടി ചേരുമ്പോൾ മാറാം. 

    ജോലി രീതി

    Assistant Timekeeper എന്ന പോസ്റ്റ് സാധാരണയായി ഒരു സ്ഥാപനത്തിലെ Time management, Attendance functions എന്നീ മേഖലകളിലാണ്. 

    പ്രധാന ഉത്തരവാദിത്തങ്ങൾ

    • ജീവനക്കാരുടെ ജോലി സമയം കൃത്യമായി രേഖപ്പെടുത്തുക,അതായത് ജീവനക്കാരുടെ Regular Duty Time, Overtime duty time, Leave എന്നിവ കൃത്യമായി രേഖപ്പെടുത്തുക. Attendance ട്രാക്ക് ചെയ്യുക.

    • ഇത് Payroll system, Data Base എന്നിവയിലേക്ക്  കൃത്യമായി രേഖപ്പെടുത്തുക 

    • ഇവയിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായാൽ ജീവനക്കാരുമായും സൂപ്പർവൈസർമാരുമായും ഫലപ്രദമായി ആശയവിനിമയം നടത്തി ഇവ പരിഹരിക്കുക.

    • ജീവനക്കാരുമായും മാനേജ്മെൻ്റുമായും ഫലപ്രദമായി ഇടപഴകുക.

    • ജീവനക്കാർ തൊഴിൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുകയും കൃത്യവുമായ വിവരങ്ങൾ നൽകിക്കൊണ്ട് Payroll ടീമിനെ പിന്തുണയ്ക്കുകയും ചെയ്യും.

    പരീക്ഷാതീയതി 

    10th Level Prelim Exam ആണ് ഈ പോസ്റ്റിനു അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ എഴുതേണ്ടത്. കാരണം ഇത് 10th Level യോഗ്യത ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. 10th Level ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പൊതുവായ പരീക്ഷയാണ് 10th Level Prelim Exam.  എഴുത്തുപരീക്ഷയിൽ ഓരോന്നിനും ഒരു മാർക്കിന്റെ 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. പരീക്ഷ ഒരു മണിക്കൂർ പതിനഞ്ച് മിനിറ്റ് നീണ്ടുനിൽക്കും. ഓരോ തെറ്റായ ഉത്തരത്തിനും,നെഗറ്റീവ് മാർക്കുണ്ട്. ഈ വർഷത്തെ 10th Level Prelim Exam ആരംഭിക്കുന്നത് ഡിസംബർ 28 നാണ്. ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവർ ഈ പരീക്ഷ എഴുതണം

    confirmation തീയതി

    നേരത്തെ സൂചിപ്പിച്ചതു പോലെ Assistant Timekeeper തസ്തികക്കായി അപേക്ഷിച്ചവർ ഡിസംബറിൽ നടക്കുന്ന 10th Level Prelim Exam എഴുതേണ്ടതിനാൽ അതിനുള്ള confirmation October11 ന് മുൻപ് നല്കേണ്ടതാണ്. Confirmation കൊടുക്കാത്ത ഉദ്യോഗാർത്ഥികൾക്ക്‌ അഡ്മിറ്റ് കാർഡ് ലഭിക്കുകയില്ല അവർക്ക് പരീക്ഷയ്ക്ക് ഹാജരാകാനും കഴിയില്ല 

    സിലബസ് 

    ഒരു മത്സര പരീക്ഷയ്ക്ക് സിലബസ് മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ് .സിലബസ് നന്നായി മനസിലാക്കുന്നതിലൂടെ പഠനം എവിടെ നിന്ന് ആരംഭിക്കണമെന്ന് നന്നായി മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. എല്ലാ വിഷയങ്ങൾക്കും ഒരേ പ്രാധാന്യം നൽകിയാൽ നിങ്ങൾക്ക് സമയം പാഴാക്കേണ്ടി വരും. സിലബസ് മനസ്സിലാക്കുന്നതിലൂടെ പ്രാധാന്യം കൂടിയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാം.Assistant Timekeeper Exam Syllabus മനസിലാക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

    Frequently Asked Questions

    അസിസ്റ്റന്റ് ടൈം കീപ്പർ പരീക്ഷ എന്നാണ് ആരംഭിക്കുന്നത് ?

    10th Level Prelim Exam ആണ് ഈ പോസ്റ്റിനു അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ എഴുതേണ്ടത്. ഈ വർഷത്തെ 10th Level Prelim Exam ആരംഭിക്കുന്നത് ഡിസംബർ 28 നാണ്. ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവർ ഈ പരീക്ഷ എഴുതണം

    ഈ പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടോ ?

    എഴുത്തുപരീക്ഷയിൽ ഓരോന്നിനും ഒരു മാർക്കിന്റെ 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. ഓരോ തെറ്റായ ഉത്തരത്തിനും,നെഗറ്റീവ് മാർക്കുണ്ട്.