Updated on: 15 Jul 2024

Share

whatsapp icon

കേരള  സിവിൽ പോലീസ് ഓഫീസർ (CPO )/ (WCPO)

കേരള പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ലഭിക്കാൻ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രതീക്ഷയോടെ കാണുന്ന തസ്തികയാണ്  CPO തസ്തിക. കേരള പോലീസിൽ കോൺസ്റ്റബിൾ ട്രെയിനീ ബറ്റാലിയൻ എന്ന പോസ്റ്റാണിത്. ഈ പോസ്റ്റ്  സ്ത്രീകൾക്കുവേണ്ടി WCPO എന്ന പേരിൽ അറിയപ്പെടുന്നു  പൊതു സേവന മേഖലയിൽ പ്രത്യകിച്ചു ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട  ജോലി ചെയ്യാൻ ഇഷ്ടവും കഴിവും ഉള്ള  സ്ത്രീകൾക്ക് കടന്നു വരാൻ സാധിക്കുന്ന മേഖലയാണ് വനിതാ സിവിൽ പോലീസ് ഓഫീസർ. 2023 ഡിസംബറിൽ  593 / 2023  എന്ന കാറ്റഗറി നമ്പറിലാണ് CPO അപേക്ഷ ക്ഷണിച്ചത് . 584 / 2023 എന്ന കാറ്റഗറി നമ്പറിൽ WCPO  അപേക്ഷയും .

രണ്ടു തസ്തികൾക്കും പ്ലസ് ടു പാസായവർക്കായിരുന്നു അപേക്ഷിക്കാൻ യോഗ്യത. അടുത്ത മാസം മുതൽ ഈ പരീക്ഷകൾ ആരംഭിക്കും. അതിനാൽ ഈ തസ്തികയുമായി ബന്ധപ്പെട്ട പൂർണമായ വിവരങ്ങൾ അതായതു ,ശമ്പളം ,ജോലി രീതി ,പ്രൊമോഷൻ സാധ്യത ,പരീക്ഷ തീയതി ,സിലബസ് , തുടങ്ങിയ മുഴുവൻ വിവരങ്ങളും ഈ ലേഖനത്തിൽ നിന്ന് മനസിലാക്കാം.

ശമ്പളം 

 35,600 രൂപയ്ക്കും 77400 രൂപയ്ക്കും ഇടയിലാണ് ശമ്പളം. ഡിയർനസ് അലവൻസ്, ഹൗസ് റെന്റ് അലവൻസ്, ട്രാൻസ്‌പോർട്ടേഷൻ അലവൻസ് തുടങ്ങിയ വിവിധ അലവൻസുകൾ വേറെ ലഭിക്കും 

പ്രായപരിധി 

അപേക്ഷകർ 18-നും 26-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അതായതു 1995-നും 2005-നും ഇടയിൽ ജനിച്ച അപേക്ഷകർ ഈ തസ്തികയിലേക്ക് യോഗ്യരാണ്. OBC അപേക്ഷകർക്ക് പരമാവധി പ്രായപരിധി 29 വയസ്സായിരിക്കും , അതുപോലെ SC/ST അപേക്ഷകർക്ക് അവരുടെ പരമാവധി പ്രായപരിധി 31 വയസ്സായിരിക്കും.

യോഗ്യത 

അപേക്ഷകർ കേരള സർക്കാരിന്റെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് നടത്തുന്ന പ്ലസ് ടു പരീക്ഷയോ ഇന്ത്യഗവൺമെന്റോ കേരള സർക്കാരോ അംഗീകരിച്ച തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.

ശാരീരിക യോഗ്യതകൾ

1.CPO

എല്ലാ ഉദ്യോഗാർത്ഥികളും ശാരീരിക ക്ഷമതയുള്ളവരും ഇനിപ്പറയുന്ന മിനിമം ശാരീരിക നിലവാരം പുലർത്തുന്നവരുമായിരിക്കണം:-

ഉയരം : 165 സെന്റിമീറ്ററിൽ കുറയാൻ പാടില്ല.

നെഞ്ച്: കുറഞ്ഞത് 5 സെന്റീമീറ്റർ വികാസത്തോടെ നെഞ്ചിന് ചുറ്റും 81 സെന്റിമീറ്ററിൽ കുറവായിരിക്കരുത്.


2.WCPO

ഉയരം : 157  സെന്റിമീറ്ററിൽ കുറയാൻ പാടില്ല.(എസ്‌സി/എസ്‌ടി) ഉദ്യോഗാർത്ഥികൾക്ക് 150 cm മതിയാകും 

ഒഴിവുകൾ 

തിരുവനന്തപുരം ,പത്തനംതിട്ട ,ഇടുക്കി ,എറണാകുളം ,തൃശൂർ ,മലപ്പുറം ,കാസർഗോഡ് എന്നി ജില്ലകളിലാണ് ഒഴിവുകൾ . ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല . പ്രതീക്ഷിത ഒഴിവുകൾ എന്നാണ് നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടുള്ളത് 

ജോലിരീതി 

സിവിൽ പോലീസ് ഓഫീസർ എന്നത് ഉത്തരവാദിത്തമുള്ള ജോലിയാണ്.നമുക്ക് എല്ലാവർക്കും അറിയുന്നത് പോലെ തന്നെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാന  ചുമതല. കുറ്റകൃത്യങ്ങൾ  നടക്കുമ്പോൾ അതിനെക്കുറിച്ച് അനേഷിക്കുന്നതിനു ഓഫീസർമാരെ സഹായിക്കുക . ക്രമസമാധാനം നിലനിർത്താനും  നിയമപാലനം ഉറപ്പാക്കലും പ്രധാന ഉത്തരവാദിത്തങ്ങളിൽ പെട്ടതാണ്. കുറ്റകൃത്യങ്ങൾ തടഞ്ഞു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതും ഇവരുടെ ജോലിയിൽ പെടുന്നു.

കുറ്റകൃത്യങ്ങൾ  നടക്കുന്ന സാഹചര്യങ്ങളിൽ അതിനെക്കുറിച്ച് അനേഷിക്കുന്നതിനു പോകുമ്പോൾ പ്രത്യകിച്ചു വനിതാ കുറ്റവാളികളെ ചോദ്യം ചെയ്യുമ്പോൾ  WCPO ടെ സാന്നിധ്യം ആവശ്യമാണ് . സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും മറ്റും ഇവർക്ക് നൈറ്റ് പെട്രോളിംങിന് പോകേണ്ടി വരും . ക്രമസമാധാനം നിലനിർത്താനും  നിയമപാലനം ഉറപ്പാക്കലും പ്രധാന ഉത്തരവാദിത്തങ്ങളിൽ പെട്ടതാണ്. കുറ്റകൃത്യങ്ങൾ തടഞ്ഞു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതും ഇവരുടെ ജോലിയിൽ പെടുന്നു 

പ്രൊമോഷൻ സാധ്യത

പ്രമോഷനുകൾ സാധാരണയായി സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ അവരവരുടെ  ജോലിയിലുള്ള പ്രകടനത്തെയും അടിസ്ഥാനമാക്കി ലഭിക്കും . കൂടാതെ  ഡിപ്പാർട്ട്‌മെന്റൽ പരീക്ഷകൾ വഴിയും പ്രമോഷനുകൾ നേടാൻ സാധിക്കും . ഇവരുടെ പ്രൊമോഷൻ സാദ്ധ്യതകൾ ഘട്ടം ഘട്ടമായി താഴെ കൊടുക്കുന്നു 

  1. പോലീസ് കോൺസ്റ്റബിൾ
  2. ഹെഡ് കോൺസ്റ്റബിൾ
  3. പോലീസ് സബ് ഇൻസ്പെക്ടർ
  4. അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്പെക്ടർ
  5. അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ
  6. പോലീസ് ഇൻസ്പെക്ടർ
  7. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അല്ലെങ്കിൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ
  8. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് അല്ലെങ്കിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ
  9. പോലീസ് സൂപ്രണ്ട്/ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ജൂനിയർ മാനേജ്‌മെന്റ് ലെവൽ)
  10. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്
  11. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്
  12. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്
  13. ഡയറക്ടർ ജനറൽ ഓഫ് പോലീസ്

പരീക്ഷ തീയതി 

ജനുവരി ഒന്നിന് പുറത്തു വന്ന കേരള പി എസ് സി കലണ്ടർ പ്രകാരം മെയ് -ജൂലൈ-മാസങ്ങളിലായിരിക്കും പരീക്ഷ എന്ന്  പറഞ്ഞിരുന്നു . എന്നാൽ ഇലക്ഷൻ പ്രമാണിച്ചു ജൂൺ മാസത്തിലേക്കു മാറ്റിയിരുന്നു . അതിൻ പ്രകാരം ജൂൺ മുതൽ ആഗസ്റ് വരെ ഘട്ടം ഘട്ടമായി പരീക്ഷ നടക്കും .

തിരഞ്ഞെടുപ്പ് പ്രക്രിയ 

യോഗ്യരായ ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിനായി നിരവധി ഘട്ടങ്ങളിലൂടെയുള്ള തെരെഞ്ഞെടുപ്പ് രീതിയാണ് ഇതിലുള്ളത് . അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം

 ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കുന്നതിന്റെ ഘട്ടങ്ങൾ 

  1. എഴുത്തുപരീക്ഷ
  2. തെരെഞ്ഞെടുക്കപെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നു 
  3. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (ശാരീരിക ക്ഷമത പരിശോധിക്കുന്ന ടെസ്റ്റ്) 
  4. വൈദ്യ പരിശോധന(MEDICAL TEST)
  5. സർട്ടിഫിക്കറ്റ്  പരിശോധന
  6. ഇന്റർവ്യൂ 

1)എഴുത്തുപരീക്ഷ: എഴുത്തുപരീക്ഷയിൽ ഓരോന്നിനും ഒരു മാർക്കിന്റെ 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. പരീക്ഷ ഒരു മണിക്കൂർ പതിനഞ്ച് മിനിറ്റ് നീണ്ടുനിൽക്കും. ഓരോ തെറ്റായ ഉത്തരത്തിനും , നെഗറ്റീവ് മാർക്കുണ്ട് എഴുത്തുപരീക്ഷയിൽ വിജയിച്ച ശേഷം, ഉദ്യോഗാർത്ഥികൾക്കായി  ഫിസിക്കൽ ടെസ്റ്റ് നടത്തും.

2)തെരെഞ്ഞെടുക്കപെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നു: പരീക്ഷയിൽനിന്ന് തെരെഞ്ഞെടുക്കപെട്ടവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നു ഇവരെയാണ് പിന്നീട്  ഫിസിക്കൽ ടെസ്റ്റിന് വിളിക്കുന്നത് 

3)ഫിസിക്കൽ ടെസ്റ്റ്: 100 മീറ്റർ ഓട്ടം, ഹൈജമ്പ്, ലോംഗ് ജമ്പ്, ഷോട്ട്പുട്ട്, ക്രിക്കറ്റ് ബോൾ ടോസിംഗ്, റോപ്പ് ക്ലൈംബിംഗ്, പുൾ-അപ്പ് അല്ലെങ്കിൽ ചിന്നിംഗ്, 1500 മീറ്റർ ഓട്ടം എന്നി  8 ഘടകങ്ങളിൽ 5 മത്സരങ്ങളിൽ എണ്ണത്തിലെങ്കിലും യോഗ്യത  നേടിയിരിക്കണം. അതിന്റെ വിശദ  വിവരങ്ങൾ താഴെ കൊടുക്കുന്നു

S L NO

 

ഇനങ്ങൾ

മാനദണ്ഡങ്ങൾ

1

100 മീറ്റർ ഓട്ടം

14 സെക്കൻഡ്

2

ഹൈ ജമ്പ്

132.20 സെ.മീ

3

ലോങ് ജമ്പ്

457.20 സെ.മീ

4

ഷോട്ട് പുട്ട്   (7264 ഗ്രാം)

609.60 സെ.മീ

5

ബൗളിംഗ്

6096 സെ.മീ

6

കയറുകയറ്റം (കൈ കൊണ്ട് മാത്രം)

365.80 സെ.മീ

7

വലിക്കുക അല്ലെങ്കിൽ ചിന്നിംഗ്

8 തവണ

8

1500 മീറ്റർ ഓട്ടം

5 മിനിറ്റും 44 സെക്കൻഡും

 

WCPO എന്ന തസ്തികക്കുള്ള സ്ത്രീകൾക്കായുള്ള 8 മത്സരങ്ങളിൽ  5  എണ്ണത്തിലെങ്കിലും യോഗ്യത  നേടിയിരിക്കണം.അതിന്റെ വിശദ  വിവരങ്ങൾ താഴെ കൊടുക്കുന്നു

 

S L NO

 

ഇനങ്ങൾ

മാനദണ്ഡങ്ങൾ

1

100 മീറ്റർ ഓട്ടം

17 സെക്കൻഡ്

2

ഹൈ ജമ്പ്

1.06 m

3

ലോങ് ജമ്പ്

3.05 m

4

ഷോട്ട് പുട്ട് (4Kg)

4.88 m

5

ബൗളിംഗ്

14 m

7

വലിക്കുക അല്ലെങ്കിൽ ചിന്നിംഗ്

8 തവണ

 

4)മെഡിക്കൽ ടെസ്റ്റ് :ഫിസിക്കൽ ടെസ്റ്റിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ  ശാരീരിക ക്ഷമത നിർണ്ണയിക്കാൻ ഒരു മെഡിക്കൽ ടെസ്റ്റിന്  വിധേയനാകണം 

5)സർട്ടിഫിക്കറ്റ്  പരിശോധന

6)ഇന്റർവ്യൂ

Related Contents: