കേരള സർക്കാരിന്റെ കീഴിലുള്ള സ്കൂളുകളിൽ ഹൈസ്‌കൂൾ തല ക്ലാസുകളിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിലൊന്നാണിത് HSA എന്നത്. ഈ ഒരു തസ്തികയിൽ പല വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉണ്ട് . ഉദാഹരണത്തിന് HST MALAYALAM, HST ENGLISH, HSA Physical Science, HSA Natural Science, HSA Social Science ഇങ്ങനെ. ഈ ലേഖനത്തിൽ വിശദീകരിക്കുന്നത് HSA Natural Science എന്ന തസ്തികയെ കുറിച്ചാണ്
കേരള പിഎസ്‌സി എച്ച്എസ്എ നാച്ചുറൽ സയൻസ് വിജ്ഞാപനം 2024 ന്റെ അവസാനത്തിലാണ് പ്രതീക്ഷിക്കുന്നത്. ഈ തസ്തികയുടെ കഴിഞ്ഞ പരീക്ഷ നടന്നത് 2022 ലാണ് . ഇതിന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2026 ലാണ് അവസാനിക്കുന്നത് .ഈ വർഷം നോട്ടിഫിക്കേഷൻ ചിലപ്പോൾ ഉണ്ടായേക്കാം. ഈ വർഷം വന്നില്ലെങ്കിൽ 2025 ആദ്യ മാസങ്ങളിൽ notification ഉണ്ടാകും. എങ്ങനെയാണെങ്കിലും 2025 ന്റെ പകുതിയോടെ ഇതിന്റെ പരീക്ഷ ഉണ്ടാകും
കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്ന് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായി അംഗീകരിക്കപ്പെട്ട യോഗ്യത.
കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ബി എഡ് ബിരുദം അല്ലെങ്കിൽ തത്തുല്യമായി അംഗീകരിക്കപ്പെട്ട യോഗ്യത.
കേരള സർക്കാർ നടത്തുന്ന KTET വിജയിച്ചിരിക്കണം.
താഴെ പറയുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കും
കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്ന് ബോട്ടണിയിലോ സുവോളജിയിലോ എം.ഫിൽ.
മൈക്രോബയോളജി, ഹോം സയൻസ് അല്ലെങ്കിൽ ഫാമിലി ആൻഡ് കമ്മ്യൂണിറ്റി സയൻസ് എന്നിവയിൽ ബിരുദം നേടിയ ശേഷം നാച്ചുറൽ സയൻസിൽ ബി.എഡ്.
B.Sc Biotechnology, B.Ed in Natural Science എന്നിവയും പരിഗണിക്കുന്നു
ഈ തസ്തികക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 18 നും 40 നും ഇടയിൽ പ്രായമുണ്ടായിരിക്കണം( 02 ജനുവരി 1984 നും 01 ജനുവരി 2006 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) പ്രായപരിധിയിൽ ഇളവ് അവകാശപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 50 വയസ്സ് കവിയാൻ പാടില്ല. പ്രായപരിധിയിൽ ഇളവ് അവകാശപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഡോക്യുമെൻ്റ് വെരിഫിക്കേഷൻ സമയത്ത് ഇത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
ഈ തസ്തികക്ക് പ്രതിമാസം ₹29200- നും ₹62400/- നും ഇടയിൽ അടിസ്ഥാന ശമ്പളം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന് പുറമേ, വിവിധ ആനുകൂല്യങ്ങളും അലവൻസുകളും ലഭിക്കാൻ സാധ്യതയും ഉണ്ട്. ശമ്പളത്തിന് പുറമെ താഴെ കാണുന്ന ആനുകൂല്യങ്ങൾ കൂടി ലഭിക്കും
Home Rental Allowance (HRA)
Dearness Allowance (DA)
Travel Allowance (TA)
Maternity Leave for Women
Medical expenses
Study Loan for Children
Retirement benefits
ഒരു ടീച്ചറിന്റെ ജോലി എന്നത് എല്ലാവർക്കും അറിയാവുന്നതു പോലെ തന്നെ കുട്ടികളെ പഠിപ്പിക്കുക എന്നത് തന്നെയാണ് . പാഠ്യ പദ്ധതിയുടെ ഏറ്റവും പുതിയ സിലബസ് അനുസരിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്ത് അവ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു പഠിപ്പിക്കുക . വിദ്യാർത്ഥികളുടെ പഠന ശേഷി മെച്ചപ്പെടുത്തിയെടുത്തു അവരിൽ അച്ചടക്കം,അനുസരണം പോലെയുള്ള നല്ല ശീലങ്ങൾ വളർത്തിയെടുക്കുക എന്നതും അധ്യാപകന്റെ കടമയാണ്
HSA അധ്യാപകർക്ക് അവരുടെ കരിയർ വളർത്തിയെടുക്കാൻ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട്. ജോലി ചെയ്യുന്ന കാലയളവിൽ, അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി തുടർച്ചയായ ഉയർന്ന തലത്തിലേക്ക് സ്ഥാനക്കയറ്റം വഴി അവരുടെ കരിയർ ഉയർത്താനുള്ള അവസരം ലഭിക്കും.ഹൈ സ്കൂൾ പ്രധാന അധ്യാപകൻ എന്ന തസ്തിക അതിലൊന്നാണ് .കൂടാതെ സ്ഥാന കയറ്റം കൂടുംതോറും വിവിധ അലവൻസുകളും അധിക ആനുകൂല്യങ്ങളും ലഭിക്കും.