Updated on: 22 Oct 2024

Share

Share on WhatsApp

HSA Physical Science

Table of Contents

    HSA Physical Science 2024

    കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ Physical science അധ്യാപകർ ആകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്കായി കേരള PSC നടത്തുന്ന പരീക്ഷയാണ് HSA Physical science പരീക്ഷ. ഈ പരീക്ഷയുടെ നോട്ടിഫിക്കേഷൻ, യോഗ്യത എന്നിവയെക്കുറിച്ചും ഈ പരീക്ഷയുടെ സിലബസും വിശദീകരിക്കുകയാണ് ഈ ലേഖനം 

    നോട്ടിഫിക്കേഷൻ എപ്പോൾ 

    ഈ വർഷത്തെ notification പുറത്തു വന്നിട്ടില്ല. അവസാന പരീക്ഷ 2018 ൽ നടന്നു. 2020 ൽ റാങ്ക് ലിസ്റ്റ് നിലവിൽ വന്നു. 2023 ൽ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കേണ്ടതാണ്. എന്നാൽ ആ തസ്തികയുടെ നിയമനവുമായി ബന്ധപ്പെട്ടു കേസ് നടക്കുന്നതിനാൽ ആ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതായി PSC അറിയിച്ചിട്ടില്ല . അതിനാലാണ് notification വരാത്തത്. കേസ് തീർപ്പാക്കിയാലുടൻ തന്നെ നോട്ടിഫിക്കേഷൻ പ്രതീക്ഷിക്കാം. ചിലപ്പോൾ ആദ്യം വരുന്ന HSA നോട്ടിഫിക്കേഷൻ HSA Physical science Notification ആയിരിക്കാം 

    യോഗ്യത 

    ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി വിഷയത്തിൽ ബിരുദവും കൂടാതെ ബി.എഡും ഉള്ളവർക്കും അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിടി ബിരുദം ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യരായിരുന്നു. കൂടാതെ കെ-ടെറ്റ് പാസായിരിക്കണം. എന്നാൽ , ഫിസിക്‌സോ കെമിസ്ട്രിയോ സബ്‌സിഡിയറി വിഷയങ്ങളായി എടുത്ത ഉദ്യോഗാർത്ഥികൾക്ക്,അതായത് ഫിസിക്സ് മെയിൻ വിഷയമായെടുത്തു കെമിസ്ട്രി സബ്‌സിഡിയറി ആയി എടുത്തവർക്കും അല്ലെങ്കിൽ കെമിസ്ട്രി മെയിൻ വിഷയമായെടുത്തു ഫിസിക്സ് സബ്‌സിഡിയറി ആയി എടുത്തവർക്കും മാത്രമാണ് ഈ തസ്തികയെന്ന കോടതി ഉത്തരവ് അനുസരിച്ച് 2018 ഡിസംബർ 17-ന് പുറത്തിറക്കിയ ഷോർട്ട്‌ലിസ്റ്റുകൾ റദ്ദാക്കിയിരുന്നു ഇതാണ് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചത് . 

    പ്രായപരിധി

    18 വയസ്സ് മുതൽ 40 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം. അതായതു 02.01.1983 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം . പട്ടികജാതി/പട്ടികവർഗക്കാർക്ക് 45 വയസ്സ് വരെയും മറ്റ് പിന്നാക്ക സമുദായങ്ങൾ എന്നിവർക്ക് 43 വയസ്സ് വരെയും അപേക്ഷിക്കാം. ശാരീരികമായി വെല്ലുവിളികൾ ഉള്ളവർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഏതൊക്കെ ഇളവുകൾ ലഭിച്ചാലും 50 വയസ്സ് വരെയാണ് പരമാവധി പ്രായപരിധി 

    ശമ്പളം 

    ഈ തസ്തികക്ക് പ്രതിമാസം Rs. 29200- നും Rs. 62400/- നും ഇടയിൽ അടിസ്ഥാന ശമ്പളം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന് പുറമേ, വിവിധ ആനുകൂല്യങ്ങളും അലവൻസുകളും ലഭിക്കാൻ സാധ്യതയും ഉണ്ട്. ശമ്പളത്തിന് പുറമെ താഴെ കാണുന്ന ആനുകൂല്യങ്ങൾ കൂടി ലഭിക്കും 

    • Home Rental Allowance (HRA)

    • Dearness Allowance (DA)

    • Travel Allowance (TA)

    • Maternity Leave for Women

    • Medical expenses

    • Study Loan for Children

    • Retirement benefits

    ജോലി രീതി 

    • ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് (ഭൗതിക, രസതന്ത്രം) വിഷയങ്ങൾ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുകയും അവരെ ക്ലാസ്സ് ടെസ്റ്റുകൾ,അസൈൻമെന്റുകൾ, പരീക്ഷകൾ എന്നിവക്ക് തയ്യാറാക്കുകയും ചെയ്യുക 

    • സ്കൂളിലെ വിവിധ സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കാളിത്തം.

    • ക്ലാസ് ടീച്ചർ, ക്ലബ് ഇൻചാർജ് എന്നീ നിലകളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകൽ.

    • ശാസ്ത്രീയ ചിന്തകൾക്ക് പ്രാധാന്യം നൽകുക.

    • പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക.

    പ്രമോഷൻ

    • HSA ആയി കുറച്ച് വർഷം ജോലി ചെയ്ത ശേഷം, യോഗ്യതയുള്ള അധ്യാപകർക്ക് സീനിയർ HSA ആയി പ്രമോഷൻ ലഭിക്കും.

    •  HSA ആയി ഏറെ വർഷത്തെ അനുഭവം ഉള്ളവർക്ക് ഹെഡ്മാസ്റ്റർ അല്ലെങ്കിൽ ഹെഡ്മിസ്ട്രസ് ആയി പ്രമോഷൻ നേടാൻ അവസരം ലഭിക്കുന്നു.ഇതിനായി, സീനിയർ most അധ്യാപക അനുഭവം മാത്രമല്ല, പ്രത്യേക പരീക്ഷകളും സ്കൂൾ മാനേജ്മെന്റ് താൽപ്പര്യവും പരിഗണിക്കപ്പെടും.

    • HSA ൽ നിന്ന് നേടാൻ സാധിക്കുന്ന മറ്റൊരു പ്രൊമോഷൻ സാധ്യത ആണ് AEO. ഇത് വിദ്യാഭ്യാസ വകുപ്പിലെ ഒരു അഡ്മിനിസ്ട്രേറ്റീവ് സ്ഥാനം ആണ്. ഇതിൽ നിന്ന് ഡിസ്ട്രിക്ട് എഡ്യൂക്കേഷണൽ ഓഫിസർ (DEO) സ്ഥാനത്തേക്ക് വരെ എത്താൻ കഴിയും.

    പ്രമോഷൻ മാനദണ്ഡങ്ങൾ:

    • 5-8 വർഷം കുറയാതെ Job Experience ഉണ്ടായിരിക്കണം 

    • സേവന കാലയളവിൽ മികച്ച സേവനം, പരിശീലന പരിപാടികളിലുള്ള പങ്കാളിത്തം എന്നിവ ഉണ്ടായിരിക്കണം.

    •  അധ്യാപക മേഖലയിലെ ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾ വിജയകരമായി പാസായിരിക്കണം.

    •  പ്രമോഷൻ ലഭിക്കാനായി സർക്കാർ നൽകിയ പ്രത്യേക പരിശീലന പരിപാടികളിൽ പങ്കെടുക്കണം.

    സെലക്ഷൻ പ്രക്രിയ

    യോഗ്യരായ ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിനായി നിരവധി ഘട്ടങ്ങളിലൂടെയുള്ള തെരെഞ്ഞെടുപ്പ് രീതിയാണ് ഇതിലുള്ളത്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം 

    എഴുത്തുപരീക്ഷ: എഴുത്തുപരീക്ഷയിൽ HSA ഫിസിക്കൽ സയൻസ് സിലബസ് സമഗ്രമായി ഉൾക്കൊള്ളുന്ന ഒബ്ജക്റ്റീവ്-ടൈപ്പ് ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പരീക്ഷയിൽ പാർട്ട് എ, പാർട്ട് ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണുള്ളത്. ആകെ 100 മാർക്കിനുള്ള ചോദ്യപേപ്പർ. ഈ പരീക്ഷ 1 മണിക്കൂർ 30 മിനിറ്റ് ദൈർഘ്യമുള്ളതാണ്. ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് ഉണ്ട്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കാം (സാധാരണയായി ഓരോ തെറ്റായ ഉത്തരത്തിനും 1/3 മാർക്ക് കുറയ്ക്കും).

    ഇന്റർവ്യൂ: എഴുത്തുപരീക്ഷയിലെ ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. റാങ്ക് ലിസ്റ്റ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും .ഒഴിവുകളുടെ എണ്ണമനുസരിച്ചു ക്രമമനുസരിച്ചു ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിനു ക്ഷണിക്കും. യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിക്കുന്നു. ഈ ഘട്ടത്തിൽ, ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, Identity Card മറ്റ് പ്രസക്തമായ രേഖകൾ എന്നിവ ഉൾപ്പെടെ അവരുടെ യഥാർത്ഥ രേഖകൾ ഹാജരാക്കേണ്ടതുണ്ട്.

    സിലബസ് 

    ഒരു പരീക്ഷയ്ക്കായി ഒരുങ്ങുമ്പോൾ തീർച്ചയായും നമുക്ക് വേണ്ടുന്ന ഒന്നാണ് ആ പരീക്ഷയുടെ സിലബസ്. സിലബസ് ഉണ്ടെങ്കിൽ നമുക്ക് അതിനനുസരിച്ചു ഏതൊക്കെ ഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും എന്ന് മനസിലാക്കാൻ സാധിക്കും ഇത് നമ്മുടെ പഠനത്തിന് സഹായകമാണ്. അതിനാൽ ഈ തസ്തികയുടെ സിലബസ് ലഭിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

    പരീക്ഷ തയ്യാറെടുപ്പ്

    ലഭ്യമായ സിലബസ് ഉപയോഗിച്ച് എല്ലാ വിഷയങ്ങളെയും തിരിച്ചറിഞ്ഞ് അതിൽ ഏറ്റവും പ്രാധ്യാന്യം നൽകുന്ന പാഠഭാഗങ്ങളിലെ ചോദ്യങ്ങൾ പഠിക്കാൻ ശ്രദ്ധിക്കുക. മോക്ക് ടെസ്റ്റുകൾ എഴുതുക. പഠിക്കാൻ ആവശ്യമായ വീഡിയോ ക്ലാസുകളും,മുൻ വർഷത്തെ ചോദ്യപേപ്പറുകൾ,ദിവസവും 100 മാർക്കിന്റെ മാതൃക പരീക്ഷകൾ തുടങ്ങിയവ ലഭ്യമായ മൊബൈൽ ആപ്ലിക്കേഷനാണ് Challenger App. സിലബസ് അനുസരിച്ച് കേരളത്തിലെ മികച്ച അധ്യാപകരുടെ ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. അത് പോലെ 10 ലക്ഷത്തോളം വിദ്യാർഥികൾ ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് പഠിക്കുന്നു, ഒത്തിരി ആളുകൾ ജോലിയിലേക്ക് പ്രവേശിച്ചിട്ടുമുണ്ട്.