ഹൈസ്കൂളുകളിൽ ടീച്ചർ ആകാൻ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രത്യകിച്ചു സോഷ്യൽ സയൻസ് എന്ന വിഷയം പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന കാത്തിരിക്കുന്ന ഒരു നോട്ടിഫിക്കേഷനാണ് PSC HSA സോഷ്യൽ സയൻസ് പരീക്ഷ. ഈ വർഷത്തെ നോട്ടിഫിക്കേഷൻ വന്നിട്ടില്ല. നോട്ടിഫിക്കേഷൻ എന്ന് വരും എന്നതിനെ സംബന്ധിച്ചും ഈ തസ്തികയുടെ പൂർണമായ വിവരണങ്ങളും ഉൾക്കൊള്ളുള്ളുന്നതാണ് ഈ ലേഖനം.കൂടാതെ ഈ പരീക്ഷയുടെ സിലബസും വിശദീകരിക്കുന്നു
കേരള സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യസ വകുപ്പിന്റെ കീഴിലുള്ള സർക്കാർ സ്കൂളുകളിൽ സാമൂഹ്യശാസ്ത്രം എന്ന വിഷയം പഠിപ്പിക്കാൻ അദ്ധ്യാപകരെ തെരഞ്ഞെടുക്കാൻ വേണ്ടി കേരള പി എസ് സി നടത്തുന്ന പരീക്ഷയാണ് PSC HSA സോഷ്യൽ സയൻസ് പരീക്ഷ.
എച്ച്എസ്എ സംസ്ഥാനവ്യാപകമായി നടത്തുന്ന പരീക്ഷയാണ്, ഓരോ ജില്ലയ്ക്കും പ്രത്യേക റാങ്ക് ലിങ്ക് ഉണ്ടാകും. അതിനെ അടിസ്ഥാനമാക്കിയാണ് ജില്ലകളിൽ നിയമനം നടത്തുന്നത്. ഈ തസ്തികയുടെ വിജ്ഞാപനം 2024 ന്റെ അവസാനത്തിലാണ് പ്രതീക്ഷിക്കുന്നത്. കാരണം ഈ തസ്തികയുടെ കഴിഞ്ഞ പരീക്ഷ നടന്നത് 2022 ലാണ്. 2023 ൽ റാങ്ക് ലിസ്റ്റ് വന്നു. ഇതിന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2026 ലാണ് അവസാനിക്കുന്നത്. ഈ വർഷം നോട്ടിഫിക്കേഷൻ ചിലപ്പോൾ ഉണ്ടായേക്കാം. ഈ വർഷം വന്നില്ലെങ്കിൽ 2025 ആദ്യ മാസങ്ങളിൽ notification ഉണ്ടാകും. എങ്ങനെയാണെങ്കിലും 2025 ന്റെ പകുതിയോടെ ഇതിന്റെ പരീക്ഷ ഉണ്ടാകും
എച്ച്എസ്എ സോഷ്യൽ സയൻസിന് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്നതോ അല്ലെങ്കിൽ അംഗീകരിക്കപ്പെട്ടതോ ആയ സാമൂഹ്യ ശാസ്ത്രത്തിൽ ബിരുദവും/ബി.റ്റി. ബിരുദവും , ആ വിഷയത്തിൽ തന്നെയുള്ള ബിഎഡും ഉണ്ടായിരിക്കണം. കൂടാതെ ഉദ്യോഗാർത്ഥി കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K-TET) വിജയിച്ചിരിക്കണം.
CTET/NET/SET/M.Phil/Ph.D യോഗ്യതയും ഏതെങ്കിലും വിഷയത്തിൽ M.Ed ഉം നേടിയവരെ K -TET എന്ന യോഗ്യത മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
18 വയസ്സ് മുതൽ 40 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം .അതായതു 02.01.1983 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം . പട്ടികജാതി/പട്ടികവർഗക്കാർക്ക് 45 വയസ്സ് വരെയും മറ്റ് പിന്നാക്ക സമുദായങ്ങൾ എന്നിവർക്ക് 43 വയസ്സ് വരെയും അപേക്ഷിക്കാം .ശാരീരികമായി വെല്ലുവിളികൾ ഉള്ളവർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കും.ഏതൊക്കെ ഇളവുകൾ ലഭിച്ചാലും 50 വയസ്സ് വരെയാണ് പരമാവധി പ്രായപരിധി
പുതിയ ശമ്പള പരിഷ്ക്കരണ ബിൽ അനുസരിച്ചു ഒരു HSA Social science അദ്ധ്യാപകന്റെ പ്രതിമാസ ശമ്പളം Rs. 41300 നും Rs. 87000/- നും ഇടയിലായിരിക്കും. അതായത് ഒരുHSA Social science അദ്ധ്യാപകൻ join ചെയ്യുന്ന സമയത്തു 41300 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും .വിശദമായി പറഞ്ഞാൽ allowance കൂടാതെയുള്ള അടിസ്ഥാന ശമ്പളം. അടിസ്ഥാന ശമ്പളത്തിന് പുറമേ,താഴെ കാണുന്ന വിവിധ ആനുകൂല്യങ്ങളും അലവൻസുകളും ലഭിക്കാൻ സാധ്യതയും ഉണ്ട്.
Home Rental Allowance (HRA)
Dearness Allowance (DA)
Travel Allowance (TA)
Maternity Leave for Women
Medical expenses
Study Loan for Children
Retirement benefits
HSA (High School Assistant) Social Science എന്നത് കേരളത്തിലെ സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ Social Science വിഷയത്തിൽ 8 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അധ്യാപക സ്ഥാനം ആണ്. ഈ വിഷയത്തിൽ ചരിത്രം, ഭൂമിശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, സമകാലിക ലോക വിഷയങ്ങൾ തുടങ്ങിയവ ഉൾപ്പെടും. HSA Social Science അധ്യാപകന്റെ ചുമതലകളും ഉത്തരവാദിത്തങ്ങളും താഴെപ്പറയുന്നവയാണ്:
കേരള സ്റ്റേറ്റ് സിലബസ് അനുസരിച്ച് ചരിത്രം, ഭൂമിശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, സമകാലിക സംഭവങ്ങൾ തുടങ്ങിയ Social Science അധിഷ്ഠിത വിഷയങ്ങൾ ചിട്ടയായ രീതിയിൽ നോട്ടുകൾ തയ്യാറാക്കുകയും അതനുസരിച്ചു വിദ്യാർത്ഥികളെ പഠിപ്പിക്കുക.
വിഷയങ്ങൾ വിശദീകരിക്കാനും ആകർഷകമായി അവതരിപ്പിക്കാനും ചിട്ടയായ പാഠപദ്ധതികൾ തയ്യാറാക്കണം.
സമഗ്ര പഠനരീതികളും (പ്രായോഗിക പരീക്ഷണങ്ങൾ, ചർച്ചകൾ, ക്ലാസ് ഡിബേറ്റുകൾ) ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെ അറിവ് വളർത്തുക
വാർഷിക, സെമസ്റ്റർ പരീക്ഷകൾക്ക് വിദ്യാർത്ഥികളെ തയ്യാറാക്കുക
HSA സോഷ്യൽ സയൻസ് അധ്യാപകൻ വിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്തി, നാളെയുടെ ശാക്തീകരിച്ച പൗരന്മാരാകാൻ അവരെ തയ്യാറാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
HSA (High School Assistant) സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ കരിയറിൽ പല പ്രൊമോഷൻ ഘട്ടങ്ങളും കടന്നുപോകാം. പ്രമോഷൻ ലഭിക്കുന്നതിന് സീനിയോറിറ്റിയും, സേവനകാലവും, വിദ്യാഭ്യാസ യോഗ്യതകളും പ്രധാന പങ്ക് വഹിക്കുന്നു. പ്രധാന പ്രമോഷൻ വഴികൾ ചുവടെ വിശദീകരിച്ചിരിക്കുന്നു:
HSA ആയി ഒരു നിശ്ചിത കാലയളവിൽ സേവനം പൂർത്തിയാക്കിയാൽ, സീനിയർ HSA സ്ഥാനത്തേക്ക് പ്രമോഷൻ ലഭിക്കും.
HSA ആയി ദീർഘകാല സേവനം ചെയ്തതിനുശേഷം, ഹെഡ്മാസ്റ്റർ അല്ലെങ്കിൽ ഹെഡ്മിസ്ട്രസ് സ്ഥാനം ലഭിച്ചു പ്രമോഷൻ നേടാം.
ബിരുദാനന്തര ബിരുദം (MA Social Science) നേടിയാൽ, ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപകനായേക്കാം.
വിദ്യാഭ്യാസ വകുപ്പിലെ AEO (Assistant Educational Officer), DEO (District Educational Officer) തുടങ്ങിയ അഡ്മിനിസ്ട്രേറ്റീവ് സ്ഥാനങ്ങളിലേക്ക് കൂടി ഉയരാം.
ഉയർന്ന വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളിലേക്ക് പ്രമോഷൻ ലഭിക്കാം.
ഈ പ്രമോഷൻ അവസരങ്ങൾ, സീനിയോറിറ്റി, വിദ്യാഭ്യാസ യോഗ്യത, പരീക്ഷ വിജയങ്ങൾ, സേവനകാലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്
പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ അതിന്റെ സിലബസ് മനസിലാക്കുന്നതിലൂടെ ആ പരീക്ഷയിൽ നാം പ്രധാന്യത്തോടെ പഠിക്കേണ്ട വിഷയങ്ങളും ആശയങ്ങളും നമുക്ക് മനസിലാക്കാൻ സാധിക്കുന്നു .അതിനാൽ, സിലബസിൽ പറഞ്ഞിരിക്കുന്ന വിഷയത്തിനും നിർദ്ദേശങ്ങൾക്കും അനുസൃതമായി തയ്യാറെടുക്കുന്നത് നല്ല സ്കോറുകളോടെ പരീക്ഷയെ മറികടക്കാൻ സഹായിക്കുന്നു. സിലബസ് download ചെയ്യുവാനും, സിലബസിൽ ഏതെല്ലാം ഭാഗമാണ് കൂടുതൽ ശ്രദ്ധിച്ചു പഠിക്കേണ്ടതും കൂടുതൽ ചോദ്യങ്ങൾ വരുന്ന ഭാഗം മനസ്സിലാക്കാനും ഇവിടെ ലിങ്ക് ക്ലിക്ക് ചെയ്യുക
പഠിക്കാൻ ആവശ്യമായ വീഡിയോ ക്ലാസുകളും study plan, മുൻ വർഷത്തെ ചോദ്യപേപ്പറുകൾ, ദിവസവും 100 മാർക്കിന്റെ മാതൃക പരീക്ഷകൾ തുടങ്ങിയവ ലഭ്യമായ മൊബൈൽ അപ്പ്ലിക്കേഷനാണ് Challenger App. സിലബസ് അനുസരിച്ച് കേരളത്തിലെ മികച്ച അധ്യാപകരുടെ ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. അത് പോലെ 10 ലക്ഷത്തോളം വിദ്യാർഥികൾ ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് പഠിക്കുന്നു, ഒത്തിരി ആളുകൾ ജോലിയിലേക്ക് പ്രവേശിച്ചിട്ടുമുണ്ട്.
പരീക്ഷയുമായി ബന്ധപ്പെട്ട് എന്ത് സംശയങ്ങൾക്കും whtaspp വഴി ബന്ധപ്പെടാവുന്നതാണ്.