Updated on: 20 Dec 2024

Share

Share on WhatsApp

ICDS Supervisor 2025

Table of Contents

    കേരള ICDS സൂപ്പർവൈസർ 2024

    ICDS (Integrated Child Development Services) എന്നത് ഇന്ത്യയിലെ കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു പ്രധാന വകുപ്പ് ആണ്. ഈ വകുപ്പിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ICDS സൂപ്പർവൈസർ എന്ന പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കാറുണ്ട്. വനിതാ ഉദ്യോഗാർത്ഥികൾക്കുള്ള പ്രത്യേക റിക്രൂട്ട്‌മെന്റാണിത്. പുരുഷ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയില്ല. ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികളും യോഗ്യരല്ല. ഈ തസ്തികയിലേക്കുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലേഖനം പൂർണമായും വായിക്കുക

    നോട്ടിഫിക്കേഷൻ

    30 July 2024 ൽ ഈ തസ്തികയിലേക്ക് 236/2024 എന്ന കാറ്റഗറി നമ്പറിൽ അപേക്ഷ ക്ഷണിച്ചിരുന്നു. 04 September 2024 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. ഈ തസ്തികയിൽ തന്നെ കഴിഞ്ഞ വർഷം ഒരു Notification വന്നിരുന്നു. 245/2023 എന്ന കാറ്റഗറി നമ്പറിൽ ആയിരുന്നു ആ Notification. അതിന്റെ പരീക്ഷ ഈ ഒക്ടോബറിൽ നടക്കാൻ പോകുകയാണ്. ഈ രണ്ടു നോട്ടിഫിക്കേഷനും തമ്മിൽ യോഗ്യതയുടെ കാര്യത്തിലാണ് വ്യത്യാസം.അവ താഴെ വിശദമായി നൽകുന്നു

    245/2023 കാറ്റഗറി നമ്പർ യോഗ്യത

    • അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള സോഷ്യോളജി/സോഷ്യൽ വർക്ക്, ഹോം സയൻസ് അല്ലെങ്കിൽ സൈക്കോളജി എന്നിവയിൽ ബിരുദം

    • അല്ലെങ്കിൽ

    • അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം, ചൈൽഡ് സെർവന്റ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്

    236/2024 കാറ്റഗറി നമ്പർ യോഗ്യത

    • SSLC പാസായവരും ICDS വകുപ്പിലെ അങ്കണവാടി വർക്കർ ആയി കുറഞ്ഞത് 10 വർഷം പ്രവൃത്തി പരിചയവും ഉള്ളവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക

    ജോലി രീതി

    ലഭിക്കുന്ന മേഖലയിലെ കുട്ടികളുടെയും അമ്മമാരുടെയും ക്ഷേമം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സർക്കാർ പരിപാടികൾ വിജയകരമായി നടപ്പിലാക്കുന്നതിൽ ICDS സൂപ്പർവൈസർമാർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇതിൽ ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം, പോഷകാഹാരം,എന്നിവ ഉൾപ്പെടുന്നു . ഇവർക്ക് ലഭിക്കുന്ന സേവനങ്ങളെല്ലാം പരിശോധിച്ച് ,വിലയിരുത്തലുകൾ നടത്തി ICDS പ്രോഗ്രാമുകളുടെ പുരോഗതി സൂപ്പർവൈസർമാർ നിരീക്ഷിക്കുന്നു. കമ്മ്യൂണിറ്റിയിലോ ICDS ജീവനക്കാർക്കിടയിലോ ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങളോ പരാതികളോ പരിഹരിക്കാനുള്ള ഉത്തരവാദിത്തം ICDS സൂപ്പർവൈസർമാരാണ്.

    മറ്റു ചുമതലകൾ:

    • അംഗൻവാടി കേന്ദ്രങ്ങളുടെ മേൽനോട്ടം: അംഗൻവാടികളിലെ പ്രവർത്തനങ്ങൾ, കുട്ടികളുടെ ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയവയിലെ ഗുണനിലവാരം ഉറപ്പാക്കുന്നു.

    • പ്രവർത്തനത്തിന്റെ ഏകോപനം: അംഗൻവാടി പ്രവർത്തകരെയും ഹെൽത്ത്, വിദ്യാഭ്യാസ, ഗ്രാമ വികസന വകുപ്പ് ഉദ്യോഗസ്ഥരെയും ഏകോപിപ്പിക്കുന്നു.

    • റിപ്പോർട്ടിംഗ്: കുട്ടികളുടെ വളർച്ചയും വികസനവും സംബന്ധിച്ച വിവരങ്ങൾ ഉന്നത അധികാരികൾക്ക് നൽകുന്നു.

    • പരിശീലനം: അംഗൻവാടി ജീവനക്കാരെ പരിശീലിപ്പിക്കുകയും, പുതിയ പദ്ധതികളെ അവർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു.

    • പുതിയ പദ്ധതികളുടെ നടപ്പാക്കൽ: സർക്കാർ പദ്ധതികളും, പുതിയ നയങ്ങളും അംഗൻവാടി കേന്ദ്രങ്ങളിൽ നടപ്പാക്കാൻ സഹായിക്കുന്നു

    ICDS സൂപ്പർവൈസർ പ്രമോഷൻ

    • ഒരു ഐസിഡിഎസ് സൂപ്പർവൈസർക്ക് പിന്നീട് CDPO (child development project officer) ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കുകയും പിന്നീട് ജില്ലാ പ്രോഗ്രാം ഓഫീസറായി (district programme officer) നിയമിക്കപ്പെടുകയും ചെയ്യുന്നു. പ്രോഗ്രാം ഓഫീസർക്ക് പിന്നീട് ഡയറക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും

      • ICDS Supervisor

      • CDPO

      • Programme Officer

      • Director

    പ്രായപരിധി

    കഴിഞ്ഞ വർഷം വന്ന ഡിഗ്രി യോഗ്യത ഉള്ളവർക്ക് വന്ന Notification ലെ പ്രായപരിധി 18 - 36 ആയിരുന്നു(18-36 -02 ജനുവരി 1988 നും 01 ജനുവരി 2006 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി, പട്ടികവർഗക്കാർ, മറ്റ് പിന്നാക്ക സമുദായങ്ങൾ എന്നിവർക്ക് നിയമാനുസൃത ഇളവുകൾ ഉണ്ടായിരുന്നു . എന്നാൽ 2024 ജൂലൈ വന്ന Notification ൽ പറഞ്ഞിരിക്കുന്നത് ഉയർന്ന പ്രായപരിധി 50 വയസ്സിൽ കൂടാൻ പാടില്ല എന്ന് മാത്രമാണ് .

    ശമ്പളം

    ഐസിഡിഎസ് സൂപ്പർവൈസർക്ക് 37400-79000/- എന്ന അടിസ്ഥാന ശമ്പളത്തിന് പുറമെ ചില അലവൻസുകളും ആനുകൂല്യങ്ങളും കൂടി ലഭിക്കുന്നു . ഇവയിൽ താഴെ പറയുന്ന ഉൾപ്പെടുന്നു.

    • Dearness Allowance

    • House Rent Allowance

    • Travelling Allowance

    • Medical Allowance

    തിരഞ്ഞെടുപ്പ് പ്രക്രിയ

    കേരള PSC ICDS റിക്രൂട്ട്‌മെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് എഴുത്തുപരീക്ഷ, അഭിമുഖം, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുൾപ്പെടെ നിരവധി ഘട്ടങ്ങളുണ്ട്. നടപടിക്രമത്തിന്റെ ഒരു രൂപരേഖ ചുവടെ നൽകിയിരിക്കുന്നു:

    • എഴുത്ത് പരീക്ഷ: ഈ ജോലിക്കു പറഞ്ഞിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ ഒരു എഴുത്ത് പരീക്ഷ എഴുതണം.

    • റാങ്ക് ലിസ്റ്റ് : എഴുത്തുപരീക്ഷയിലെ ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. റാങ്ക് ലിസ്റ്റ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും .ഒഴിവുകളുടെ എണ്ണമനുസരിച്ചു ക്രമമനുസരിച്ചു ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിനു ക്ഷണിക്കും

    • ഡോക്യുമെന്റ് വെരിഫിക്കേഷൻ: ഇന്റർവ്യൂ ഘട്ടം വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾ കൺഫെർമെഷനായി അവരുടെ ഒർജിനൽ സെർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം.

    കുറിപ്പ്: അന്തിമ തീരുമാനം എടുക്കുമ്പോൾ എഴുത്തുപരീക്ഷ, അഭിമുഖം, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയിലെ ഉദ്യോഗാർത്ഥിയുടെ പ്രകടനം എല്ലാം കണക്കിലെടുക്കും. ഈ ഘട്ടങ്ങളിലെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ, കേരള പബ്ലിക് സർവീസ് കമ്മീഷൻ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

    പരീക്ഷാ തീയതി

    2023 ൽ അപേക്ഷ ക്ഷണിച്ച തസ്തികകളുടെ പരീക്ഷകൾ സംബന്ധിച്ചു കേരള PSC ജനുവരിയിൽ ഒരു പരീക്ഷ കലണ്ടർ പുറത്തിറക്കിയിരുന്നു. അതിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ഈ തസ്തികയുടെ പരീക്ഷ ഓഗസ്റ്റ് -ഒക്ടോബർ മാസങ്ങളിൽ നടക്കും എന്നാണ്. അതുപോലെ തന്നെ 3 മാസങ്ങൾക്കു മുമ്പു ഇതിന്റെ പരീക്ഷ തീയതി PSC Announce ചെയ്തിരുന്നു. അതിൻ പ്രകാരം ഒക്ടോബർ 22 നാണ് കാറ്റഗറി നമ്പറിൽ കഴിഞ്ഞ വർഷം അപേക്ഷ ക്ഷണിച്ചവർക്കുള്ള പരീക്ഷ തീയതി. ഈ വർഷം അപേക്ഷ ക്ഷണിച്ച തസ്തികയുടെ പരീക്ഷയും ഒക്ടോബർ 22 ന് തന്നെ നടക്കാനാണ് സാധ്യത

    ICDS സൂപ്പർവൈസർ സിലബസ് 2024

    സിലബസ് മനസ്സിലാക്കാതെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് ഒരു ലക്ഷ്യമില്ലാത്ത യാത്ര പോലെയാണ്. പരീക്ഷയുടെ വിജയത്തിനുള്ള മാർഗ്ഗം തന്നെ സിലബസ് അടിസ്ഥാനമാക്കിയുള്ള പഠനമാണ്. ഇത് പരീക്ഷയിൽ ഉയർന്ന  മാർക്കുകൾ ഉറപ്പാക്കാൻ സഹായിക്കും.നേരത്തെ സൂചിപ്പിച്ചതു പോലെ  ഒക്ടോബർ 22 നാണ്  കഴിഞ്ഞ വർഷം അപേക്ഷ ക്ഷണിച്ചവർക്കുള്ള പരീക്ഷ തീയതി (245/2023) . ഈ വർഷം അപേക്ഷ ക്ഷണിച്ച തസ്തികയുടെ (236/2024) പരീക്ഷയും ഒക്ടോബർ 22 ന് തന്നെ ഒരുമിച്ചു നടക്കാനാണ് സാധ്യത.അതിനാൽ ഇവ രണ്ടിന്റെയും പൂർണമായ syllabus PDF ലഭിക്കാൻ ചെയ്യുക.

    പരീക്ഷ തയ്യാറെടുപ്പ്

    പരീക്ഷയെ സമഗ്രമായി മനസ്സിലാക്കുന്നതിനും മികച്ച വിജയസാധ്യതയ്ക്കും സിലബസിൽ അടങ്ങിയിട്ടുള്ള ഓരോ ചോദ്യങ്ങളും പ്രാധാന്യത്തോടെ പഠിക്കേണ്ടതാണ്. അതിനാൽ, ICDS Supervisor പരീക്ഷയിൽ വിജയിക്കുവാൻ സിലബസിന്റെ അടിത്തറയിൽ ഒരുങ്ങുന്നത് ഏറ്റവും നിർണായകമാണ്. ഈ സിലബസ് അനുസരിച്ചുള്ള വീഡിയോ ക്ലാസുകളും, പഠിക്കാനുള്ള മുഴുവൻ നോട്ടുകളും, പരിശീലന ചോദ്യങ്ങളും Challenger App അപ്പ്ലിക്കേഷനിൽ ലഭ്യമാണ്.