ബാങ്കിൽ ജോലി നേടുക എന്ന സ്വപ്നത്തിനായി ഒരുപാട് ഉദ്യോഗാർത്ഥികൾ പരിശ്രമിച്ചുകൊണ്ടിരിക്കുണ്ട് . ഒരു ഡിഗ്രി യോഗ്യതയെങ്കിലും ഉള്ളവർക്ക് മാത്രമാണ് ബാങ്ക് ജോലി എന്നത് ചിലരുടെയെങ്കിലും ധാരണയാണ്. ഡിഗ്രി ഇല്ലാത്തവർക്ക് ബാങ്കിൽ ജോലി നേടാനുള്ള അവസരമാണിപ്പോൾ വന്നിരിക്കുന്നത്. കേരള ബാങ്കിൽ ഓഫീസ് അറ്റൻഡൻ്റ് എന്ന തസ്തികയിൽ അപേക്ഷ ക്ഷണിച്ചിരിക്കുകയാണിപ്പോൾ. ഏഴാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ മാസം 9 നാണ് അപേക്ഷ ആരംഭിച്ചത്. മെയ് 15 വരെയാണ് അപേക്ഷിക്കാനുള്ള സമയം. ഈ ലേഖനത്തിൽ നാം വിശകലനം ചെയ്യുന്നത് ഈ തസ്തികക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യത, പ്രായപരിധി എന്നിവയും ഈ തസ്തികയെകുറിച്ചുള്ള കൂടുതൽ വിവരങ്ങളും ആണ്. ഏതൊരു പരീക്ഷക്കും അത്യാവശ്യമായി മനസിലാക്കേണ്ട ഒന്നാണ് സിലബസ്. അതിനാൽ സിലബസിനെക്കുറിച്ചും ഈ ലേഖനത്തിൽ വിശദമാക്കുന്നു.
യോഗ്യത
ഏഴാം ക്ലാസ് പാസായിരിക്കണം കൂടാതെ ഏതെങ്കിലും ബിരുദം നേടിയിരിക്കരുത്.
പ്രായപരിധി
തസ്തികയുടെ കുറഞ്ഞ പ്രായപരിധി 18-40 വയസ്സാണ് (02 ജനുവരി 1984 നും 01 ജനുവരി 2006 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). ഇത് മറ്റൊരു റിസർവേഷൻ ഇല്ലാത്ത വിഭാഗം ഉദ്യോഗാർത്ഥികൾക്കുള്ളതാണ്, കൂടാതെ SC/ST/OBC/PwD ഉദ്യോഗാർത്ഥികൾക്ക് കേരള സർക്കാർ നിയമപ്രകാരമുള്ള ഇളവിനുള്ള വ്യവസ്ഥയുണ്ട്.
ശമ്പളം
16500 മുതൽ 44050/- വരെയാണ് ഈ തസ്‌തിക്കു ലഭിക്കുന്ന ശമ്പള സ്കയിൽ. അടിസ്ഥാന ശമ്പളത്തിന് പുറമേ, വിവിധ ആനുകൂല്യങ്ങളും അലവൻസുകളും ലഭിക്കാൻ സാധ്യതയും ഉണ്ട് .
ഒഴിവുകളുടെ എണ്ണം
സാധാരണ പി എസ് സി ഏതെങ്കിലും തസ്തികയുടെ വിജ്ഞാപനം പുറത്തിറക്കുന്ന സമയത്തു അപ്രതീക്ഷിത ഒഴിവുകൾ എന്നാണ് പറയുന്നത് .എന്നാൽ ഈ തസ്തികയുടെ വിജ്ഞാപനത്തിൽ 125 ഒഴിവുകൾ എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട് . റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏറ്റവും കുറവ് 1 വർഷവും കൂടി വന്നാൽ 3 വർഷവും ആയിരിക്കും എന്ന് വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട് അതിനാൽ ഒഴിവുകളുടെ എണ്ണം കൂടാനും കൂടുതൽ പേർക്ക് ജോലി കിട്ടാനും സാധ്യത ഉണ്ട് .
പരീക്ഷയെക്കുറിച്ചറിയാം
ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്കും ഡിഗ്രി നേടാൻ കഴിയാത്തവർക്കും ഉള്ള അവസരമാണിത്. ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റില്ല എന്നുമുള്ളതു കൊണ്ട് മറ്റുള്ള ബാങ്ക് ജോലിക്കുള്ള കോമ്പറ്റിഷൻ ഈ പരീക്ഷക്ക് ഉണ്ടാവില്ല. എങ്കിൽക്കൂടി മികച്ച മത്സര നിലവാരം പുലർത്തുന്ന പരീക്ഷയാണിത്. കൂടാതെ കേരള PSC യിലെ LGS പരീക്ഷയ്ക്കായി തയ്യറെടുക്കുന്നവർ ഈയൊരു തസ്തികയിലേക്കു അപേക്ഷിക്കാൻ ശ്രമിക്കണം . കാരണം LGS പരീക്ഷക്കുള്ള സിലബസ് തന്നെയാണ് ഈ പരീക്ഷക്ക് ഉള്ളത് .
ജോലി ചെയ്യുന്ന ബാങ്കിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിൽ കേരള ബാങ്ക് ഓഫീസ് അറ്റൻഡർമാർ നിർണായക പങ്ക് വഹിക്കുന്നു. ജോലിസ്ഥലത്ത് അവരുടെ കാര്യക്ഷമത ഉറപ്പാക്കുന്ന നിരവധി ജോലികൾ ചെയ്യേണ്ടത് അവരുടെ ഉത്തരവാദികളാണ്. ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുക , ബാങ്കിൽ വരുന്ന കസ്റ്റമേഴ്സിന്റെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുക , അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ സഹായിക്കുക തുടങ്ങിയ അവരുടെ ഉത്തരവാദിത്വങ്ങളാണ്. ബാങ്ക് ഇടപാടുകാർക്കും സഹപ്രവർത്തകർക്കും ആവശ്യമായ പിന്തുണ നൽകുന്നതിനും കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റുകൾ പ്രധാന പങ്കുവഹിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയ
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രണ്ട് ഘട്ടങ്ങളുണ്ട്, എഴുത്ത് പരീക്ഷയും ,document verification നും .ആദ്യമായി വിവിധ ഘട്ടങ്ങളിലായി വിവിധ ജില്ലകളിൽ എഴുത്തുപരീക്ഷ നടത്തും. എഴുത്തുപരീക്ഷയിൽ ഉന്നത മാർക്ക് നേടി വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി ഓരോ ജില്ലയിലെയും അന്തിമ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കും. അതിനു ശേഷം സെലക്ഷൻ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലേക്ക് വിളിക്കും അതായത് document verification ന് .