Updated on: 22 Oct 2024
ഖാദി ബോർഡ് LDC ഉൾപ്പടെ 7 തസ്തികയിലേക്കുള്ള പരീക്ഷയാണ് ഇപ്പോൾ ഒരുമിച്ച് നടത്തുന്നത്, ഇതൊരു പ്രാഥമിക പരീക്ഷ മാത്രമാണ്, ഇതിൽ ഒരു നിശ്ചിത മാർക്ക് നേടുന്നവർക്ക് അടുത്ത mains പരീക്ഷ കൂടെ എഴുതേണ്ടതുണ്ട്.
അതിൽ നിന്നാണ് പി.എസ്.സി ഖാദി ബോർഡ് LDC റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.
ഈ പരീക്ഷകളുടെ സിലബസ് ലഭ്യമാണ്. ഇവിടെ ക്ലിക്ക് ചെയ്തു സിലബസ് മനസ്സിലാക്കി പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കാം.
5 ഘട്ടങ്ങളിലായാണ് പ്രാഥമിക പരീക്ഷ നടക്കുന്നത്. ഇവയുടെ തീയതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവ താഴെ നൽകുന്നു.
Stage | Date |
I | 14 October 2023 |
II | 11 November 2023 |
III | 25 November 2023 |
IV | 09 December 2023 |
V | 20 January 2024 |
ഈ 5 ഘട്ട പരീക്ഷകളും കഴിഞ്ഞ ശേഷമാണ് മെയ്ൻസ് പരീക്ഷ നടത്തുക. 2024-ൽ തന്നെ mains പരീക്ഷയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പരീക്ഷകളുടെ ഹാൾടിക്കറ്റ് നിങ്ങളുടെ psc പ്രൊഫൈലിൽ തന്നെ ലഭ്യമാകും. അത് കൊണ്ട് psc thulasi വെബ്സൈറ്റിൽ നിങ്ങളുടെ പ്രൊഫൈലിലേക്ക് ലോഗിൻ ചെയ്തു പരിശോധിക്കേണ്ടതാണ്.
പരീക്ഷ തീയതി വന്നു, തയ്യാറെടുപ്പ് ഇനിയും ആരംഭിച്ചിട്ടില്ലെങ്കിൽ, ഉടനെ തന്നെ ആരംഭിക്കുക. വളരെ കുറഞ്ഞ സമയമാണ് നിങ്ങളുടെ മുന്നിലുള്ളത്.
Khadi board LDC 2023 Mains syllabus, exam date തുടങ്ങിയവയുടെ വിശദവിവരങ്ങൾ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.
സെപ്റ്റംബർ 30 മുതൽ ഹാൾ ഹാൾടിക്കറ്റ്വന്നു തുടങ്ങിയിട്ടുണ്ട്. പരീക്ഷയുടെ 15 ദിവസം മുൻപാണ് ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായി തുടങ്ങുക. പ്രൊഫൈൽ പരിശോധിച്ചിട്ടും ഹാൾടിക്കറ്റ് ലഭിക്കാത്തവർ പേടിക്കേണ്ടതില്ല, നിങ്ങളുടെ പരീക്ഷ തീയതി അഞ്ചാമത്തെ ഘട്ടത്തിലായിരിക്കും.
ഏത് ഘട്ടത്തിലാണ് പരീക്ഷയുണ്ടാവുക എന്ന് മുൻകൂട്ടി അറിയാനുള്ള സംവിധാനം നിലവിലില്ല. ഹാൾടിക്കറ്റ് വരുമ്പോൾ മാത്രമാണ് നമ്മുടെ പരീക്ഷ തീയതി മനസ്സിലാവുകയുള്ളു.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുമ്പോൾ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.
100 മാർക്കിന്റെ ഈ പരീക്ഷ ഒരു മണിക്കൂർ 30 മിനിറ്റ് കൊണ്ട് എഴുതി തീർക്കേണ്ടതുണ്ട്. പരീക്ഷ ഹാളിലേക്ക് നേരത്തെ തന്നെ ഏതാണ് പ്രത്യേകം ശ്രദ്ധിക്കുക.
ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകുന്ന സാധാരണ സംശയങ്ങൾ താഴെ നൽകിയിട്ടുണ്ട്.
കൂടുതൽ സംശയങ്ങൾ ഉള്ളവർ ഇവിടെ ക്ലിക്ക് ചെയ്‌തു whatsapp നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു മൊബൈൽ അപ്പ്ലിക്കേഷനാണ് PSC Challenger App. ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് Download ചെയ്യാവുന്നതാണ്.