Updated on: 22 Oct 2024

Khadi board LDC Syllabus 2023

കേരളത്തിലെ ഖാദി ബോർഡിലെ LDC തസ്തികയിലേക്ക് കേരള പി.എസ്.സി നേരിട്ട് നടത്തുന്ന പരീക്ഷയുടെ ഔദ്യോഗിക സിലബസ് പുറത്തിറങ്ങിയിട്ടുണ്ട്. 7 പോസ്റ്റിലേക്കാണ് ഈ പരീക്ഷ നടക്കുന്നത്. അത് കൊണ്ട് തന്നെ ആ പോസ്റ്റിലേക്ക് തയ്യാറെടുക്കുന്നവരും ഈ സിലബസ് അനുസരിച്ച് പഠനം നടത്തിയാൽ മതി. 2022 മെയ് മാസത്തിലാണ് ഈ പരീക്ഷയുടെ  നോട്ടിഫിക്കേഷൻ വന്നത്. 

ഓരോ വിഷയത്തിൽ നിന്ന് എത്ര മാർക്കിന് ചോദ്യങ്ങൾ ചോദിക്കുമെന്ന് സിലബസിൽ വ്യക്തമായി നൽകിയിട്ടുണ്ട്.

കാറ്റഗറി നമ്പർ : 054/2022 

ഒരു വർഷം കഴിഞ്ഞിട്ടും പരീക്ഷ തീയതി നൽകിയിട്ടില്ലായിരുന്നു. ഓരോ ജില്ല അടിസ്ഥാനത്തിൽ അല്ല, പകരം സംസ്ഥാന തലത്തിലാണ് നിയമനം നടക്കുന്നത്. പരീക്ഷ 2 ഘട്ടമായാണ് നടക്കുന്നത്. ആദ്യം ഒരു പ്രാഥമിക പരീക്ഷയും, അതിൽ നിശ്ചിത മാർക്ക് (cut off) നേടുന്നവർക്ക് മെയ്ൻസ് പരീക്ഷ നടത്തും. 2024 -ലായിരിക്കും ഖാദി ബോർഡ് പരീക്ഷയുടെ മെയ്ൻസ് നടത്തുക.

2020 ഫെബ്രുവരി മാസമാണ് അവസാനമായി പരീക്ഷ നടന്നത്, അതിൽ നിന്ന് 2023 ഫെബ്രുവരി മാസംഖാദി ബോർഡ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിരുന്നു. അവസാനമായി ഫെബ്രുവരി മൂന്നാം തീയതിയാണ് നിയമനം നടന്നത്. അതിനു ശേഷം പുതിയ റാങ്ക് ലിസ്റ്റ് ഇത് വരെ വന്നിട്ടില്ല.


 

സിലബസ് 

പൊതുവിജ്ഞാനം 60 മാർക്കിനും , സയൻസ് വിഷയത്തിൽ നിന്ന് 20 മാർക്കിനും, ലഘു ഗണിതം, മാനസിക നിരീക്ഷണ പാടവ പരിശോധനയും എന്നിവയിൽ നിന്ന് 20 മാർക്കിനുമാണ് പരീക്ഷയിൽ ചോദിക്കുക.

ഇംഗ്ലീഷ്, മലയാളം വിഷയങ്ങൾ പ്രാഥമിക പരീക്ഷയുടെ സിലബസിൽ ഇല്ല. 

വിശദമായ സിലബസ് താഴെ നൽകിയിട്ടുണ്ട്.

PDF ഫോർമാറ്റിലുള്ള syllabus ഇവിടെ ക്ലിക്ക് ചെയ്ത് കൊണ്ട് download ചെയ്യാവുന്നതാണ്.

 

വിഷയം  മാർക്ക് 
പൊതുവിജ്ഞാനം  60 
സയൻസ്  20 മാർക്ക്
ലഘു ഗണിതം  20 മാർക്ക്
   

 

2023-ൽ PSC പുറത്തിറക്കിയ Khadi Board LDC Syllabus താഴെ നൽകിയിരിക്കുന്നു.

Download Khadi board PDF syllabus 2022

1 ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലെയും സമകാലീന സംഭവങ്ങൾ 10 മാർക്ക്
2 ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും ഊർജ്ജ മേഖലയിലേയും, ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ്. 10 മാർക്ക് 
3 ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട് മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ 10 മാർക്ക് 
4 ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയ ഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും 10 മാർക്ക് 
5 കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സാങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്. 10 മാർക്ക് 
6 ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹ്യ പരിഷ്കരണവും അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, ശ്രീനാരയണ ഗുരു, പണ്ഡിറ്റ് കറുപ്പൻ, വി.ടി. ഭട്ടതിരിപ്പാട്, കുമാര ഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും. 10 മാർക്ക് 

 

General Science

Natural Science

I മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്.
II ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും 
III രോഗങ്ങളും രോഗകാരികളും
IV കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
V കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ 
VI  വനങ്ങളും വനവിഭവങ്ങളും 
VII  പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

Physical Science

I ആറ്റവും ആറ്റത്തിന്റെ ഘടനയും
II അയിരുകളും ധാതുക്കളും
III മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
IV ഹൈഡ്രജനും ഓക്സിജനും 
V രസതന്ത്രം ദൈനംദിന ജീവിതത്തിൽ 
VI ദ്രവ്യവും പിണ്ഡവും 
VII  പ്രവൃത്തിയും ഊർജ്ജവും 
VIII ഊർജ്ജവും അതിന്റെ പരിവർത്തനവും 
IX താപവും ഊഷ്മാവും 
X പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും 
XI ശബ്ദവും പ്രകാശവും 
XII സൗരയൂഥവും സവിശേഷതകളും

SIMPLE ARITHMETIC AND MENTAL ABILITY

ലഘു ഗണിതം (10 Marks)

I സംഖ്യകളും അടിസ്ഥാന ക്രിയകളും
II ലസാഗു, ഉസാഘ
III ഭിന്നസംഖ്യകൾ 
IV ദശാംശ സംഖ്യകൾ 
V വർഗ്ഗവും വർഗ്ഗമൂലവും 
VI ശരാശരി
VII ലാഭവും നഷ്ടവും 
VIII സമയവും ദൂരവും

മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Marks)

I ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
II ശ്രേണികൾ സമാനബന്ധങ്ങൾ
III സമാനബന്ധങ്ങൾ
IV തരം തിരിക്കൽ
V അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം 
VI  ഒറ്റയാനെ കണ്ടെത്തൽ 
VII  വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ 
VIII സ്ഥാന നിർണ്ണയം

 

ഇത്രയും ഭാഗമാണ് സിലബസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓരോ ഭാഗത്തെയും മാർക്ക് ഓരോ വിഷയത്തിന്റെയും കൂടെ നൽകിയിട്ടുണ്ട്.

ഈ സിലബസ് അനുസരിച്ച് പൂർണമായും പഠിച്ചു കഴിഞ്ഞാൽ ഉയർന്ന റാങ്ക് നിങ്ങൾക്ക് കരസ്ഥമാക്കാൻ സാധിക്കും, അങ്ങനെ വന്നാൽ സർക്കാർ ജോലി നിങ്ങൾക്കും നേടാം. ഉയർന്ന റാങ്കിൽ തന്നെ വരാൻ കഠിനമായി പ്രയത്നിക്കുക.

 

എങ്ങനെ തയ്യാറെടുക്കാം ?

ചിട്ടയായ പഠനത്തിലൂടെ മാത്രമേ നമുക്ക് ഉയർന്ന മാർക്ക് നേടാൻ സാധിക്കുകയുള്ളു.  ഇതിനായി കേരളത്തിലെ ഏറ്റവും മികച്ച PSC പഠന മൊബൈൽ അപ്ലിക്കേഷനായ Psc Challenger App ഡൗൺലോഡ് ചെയ്യുക.

ഇതിൽ ഓരോ സിലബസ് അനുസരിച്ച്

    • Video Class (SCERT based + Syllabus based)
    • Study notes
    • Topic exam - ഓരോ ടോപിക്കിൽ നിന്നും പരിശീലന ചോദ്യങ്ങൾ,
    • Mock Exam - ദിവസവും 100 മാർക്കിന്റെ ലൈവ് മാതൃക പരീക്ഷ 

തുടങ്ങിയവ അപ്പ്ലിക്കേഷനിൽ നൽകിയിട്ടുണ്ട്. ഇപ്പോൾ തന്നെ പഠിച്ചു തുടങ്ങൂ.

Download Challenger App

മുഴുവനായി പഠിച്ചു കഴിയാത്തവർ പ്രധാപ്പെട്ട ഭാഗങ്ങളിൽ നിന്ന് പഠനം നടത്തേണ്ടതാണ്. താഴെ നൽകിയ വീഡിയോ ക്ലാസിൽ ഇത് എങ്ങനെ പഠിക്കാം എന്ന് പറയുന്നുണ്ട്, അത് പോലെ ഇനിയും പഠിച്ചാൽ പ്രാഥമിക പരീക്ഷ കടമ്പ കടക്കാൻ സാധിക്കുമോ എന്ന് സംശയിക്കുന്നവരും ഈ വീഡിയോ കാണുക.


ഈ സിലബസ് അനുസരിച്ച് നന്നായി പഠിച്ചു ഒരു സർക്കാർ ജോലി നിങ്ങൾക്ക് നേടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 👍