കേരളത്തിലുള്ള ഹയർ സെക്കന്ററി സ്കൂളിലെ ലാബ് അസിസ്റ്റന്റ് (Laboratory Assistant) ജോലി നേടാനുള്ള പരീക്ഷയാണ് Lab Assistant. കേരള പി.എസ്.സി നടത്തുന്ന പരീക്ഷ വഴി Kerala State Higher Secondary Education (KSHE) ഡിപ്പാർട്മെന്റിലേക്കാണ് നിയമനം ലഭിക്കുക.
പത്താം തരം യോഗ്യതയുള്ള പരീക്ഷയാണ് ലാബ് അസിസ്റ്റന്റ് പരീക്ഷ. LDC പരീക്ഷയുടെ സിലബസും ലാബ് അസിസ്റ്റന്റ് പരീക്ഷയുടെ സിലബസും ഒന്നായിരിക്കും. പരീക്ഷയുടെ വിശദമായ സിലബസും അപേക്ഷിക്കേണ്ട തീയതി, എങ്ങനെ ആയിരിക്കും ജോലി, പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങൾ എല്ലാം താഴെ നൽകിയിട്ടുണ്ട്.
ഹയർ സെക്കന്ററി സ്കൂളിലെ ലാബുകളിൽ സഹായിക്കുക എന്നതാണ് ലാബ് അസ്സിസ്റ്റന്റിന്റെ ജോലി. അധ്യാപകരോടും വിദ്യാർത്ഥികളോടൊപ്പവും സമയം ചിലവഴിച്ച് പ്രവർത്തിക്കേണ്ട ജോലിയായത് കൊണ്ട് തന്നെ മറ്റ് സർക്കാർ ജോലികളുടെ പോലെയുള്ള ജോലി ഭാരം ഈ പോസ്റ്റിൽ ഉണ്ടാവില്ല. കുട്ടികൾ ലാബിലേക്ക് വരുന്ന സമയത്ത് മാത്രമാണ് ജോലി ചെയ്യേണ്ടതായി വരുന്നുള്ളു, അത് കൂടാതെ സ്കൂളിനു ലഭിക്കുന്ന 2 മാസത്തെ വേനലവധി ലാബ് അസ്സിസ്റ്റന്റിനും ലഭിക്കുന്നു,അത് കാരണം വർഷത്തിൽ 10 മാസമാണ് ജോലിയുണ്ടാവുകയുള്ളു.
ഈ പോസ്റ്റിന്റെ psc category number - 447/2023 എന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 29, 2023.
പത്താം ക്ലാസ് വിജയിച്ചവർക്ക് ഈ പരീക്ഷ എഴുതാവുന്നതാണ്.
നോട്ടിഫിക്കേഷനിൽ പ്രത്യേകമായി എടുത്തു പറഞ്ഞ രണ്ടാമത്തെ യോഗ്യതയാണ് Laboratory Attender Test പാസായിരിക്കണം എന്നത്. എന്നാൽ പരീക്ഷക്ക് അപേക്ഷിക്കുന്ന സമയത്ത് ഈ ടെസ്റ്റ് പാസായിരിക്കണം എന്നില്ല. ഈ ടെസ്റ്റ് പിന്നീട് മെയ്ൻസ് ലിസ്റ്റ് പാസായവർക്ക് വേണ്ടി psc നടത്തുന്നതാണ്. പ്രൊബേഷൻ പ്രഖ്യാപിക്കുന്ന സമയത്ത് ഈ പരീക്ഷ പാസായാൽ മതി.
"Pass in Laboratory Attender's Test conducted by Kerala Public Service Commission" എന്നുള്ളത് കണ്ട് നിങ്ങൾ അപേക്ഷിക്കാതിരിക്കരുത്, 10 ക്ലാസ് നിങ്ങൾ പാസായിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഈ ലാബ് അസിസ്റ്റന്റ് പരീക്ഷ എഴുതാൻ നിങ്ങൾക്ക് യോഗ്യതയുണ്ട്.
18 വയസിനും 36 വയസിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക.
1987 ജനുവരി 2നും 2005 ജനുവരി 1 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടെ) മാത്രമാണ് ഈ പോസ്റ്റിന് അപേക്ഷിക്കാൻ കഴിയുക.
പട്ടികജാതിയിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് 5 വയസ് ഇളവുണ്ട്. മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് 3 വയസ് ഇളവുണ്ട്.
Higher secondary lab assistant പരീക്ഷയുടെ വിജ്ഞാപനം ഒക്ടോബർ മാസം 30-നാണ് പുറത്ത് വന്നത്. പൂർണമായിട്ടുള്ള 2023 Lab assistant (HSE) notification pdf file ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് Download ചെയ്യാവുന്നതാണ്. ജില്ലാ തലത്തിലാണ് ഈ പോസ്റ്റിലേക്ക് നിയമനം നടക്കുന്നത്.
വിജ്ഞാപനം പ്രകാരം അടിസ്ഥാന ശമ്പളം 24,400 രൂപയാണ്. Scale of pay നൽകിയിട്ടുള്ളത് 24,400 മുതൽ 55,200 രൂപ വരെയാണ്. അടിസ്ഥാന ശമ്പളത്തിലേക്ക് DA, HRA എന്നിവ കൂട്ടുമ്പോൾ തുടക്കത്തിൽ തന്നെ 28,000 ന് മുകളിൽ ശമ്പളം ലഭിക്കും.
അതായത് ജോലിയിൽ പ്രവേശിച്ച് തുടക്കത്തിൽ തന്നെ 28,000 രൂപക്ക് മുകളിൽ ശമ്പളമായി ആദ്യ മാസം തന്നെ ലഭിക്കും.
ഈ ജോലിയിൽ പ്രവേശിച്ച ശേഷം ഉയർന്ന പ്രൊമോഷൻ സാധ്യത വളരെ കുറവാണ്. ഗ്രേഡ് കൂടും എന്നല്ലാതെ ഉയർന്ന തസ്തികയിലേക്ക് എത്തിപ്പെടാനുള്ള സാധ്യത വിരളമാണ്. നമ്മുടെ യോഗ്യത പിന്നീട് വർധിച്ചാൽ പോലും പ്രൊമോഷൻ ലഭിക്കുകയില്ല.
10 പ്രിലിംസ് പരീക്ഷയുടെ കൂടെ നടക്കുന്ന പരീക്ഷയായത് കൊണ്ട് തന്നെ അതിന്റെ സിലബസ് അനുസരിച്ചാണ് ഇപ്പോൾ പഠിക്കേണ്ടത്. തുടർന്ന് പ്രിലിംസ് പരീക്ഷക്ക് നിശ്ചിത മാർക്കിന് മുകളിൽ നേടിയാൽ mains പരീക്ഷക്ക് തിരഞ്ഞെടുക്കപ്പെടും. അതിൽ പൂർണമായും പുതിയ സിലബസ് അനുസരിച്ചായിരിക്കും പരീക്ഷ നടക്കുക. താഴെ നൽകിയ ബട്ടണിൽ ക്ലിക്ക് ചെയ്ത് കൊണ്ട് Lab assistant syllabus pdf നിങ്ങൾക്ക് ഡൗൺലോഡ് ചെയ്തു എടുക്കാവുന്നതുമാണ്.
Download Lab Assistant Syllabus PDF 2024
The Lab Assistant exam date for Category number 447/2023 has not been announced.
കേരള പിഎസ്സി ലാബ് അസിസ്റ്റന്റ് പരീക്ഷയുടെ (കാറ്റഗറി 447/2023) തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷ തീയതി വന്നാൽ ഉടൻ തന്നെ ഇവിടെ പേജിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. അത് പോലെ നമ്മുടെ Whatsapp Channel ചാനലിലും അപ്ഡേറ്റ് ചെയ്യും. പരീക്ഷയുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും നേരിട്ട് Whatsapp വഴി ബന്ധപ്പെടാവുന്നതാണ്.
ഈ പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം എന്ന് ആശങ്കപ്പെടേണ്ടതില്ല. ഈ പരീക്ഷക്ക് വേണ്ട മുഴുവൻ Study Notes, Practice Questions, Lab assistant mock exam, കൃത്യമായ time table, study plan തുടങ്ങിയവ Challenger App -ൽ ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ തന്നെ Download ചെയ്തു തയ്യാറെടുപ്പ് ആരംഭിക്കാവുന്നതാണ്.
Post | Laboratory Assistant |
Department | Higher Secondary Education |
Scale of pay | ₹ 24,400- ₹55,200 |
Qualification | 10th Pass |
Last date to apply | 29 November 2023 |
ഇവിടെ നൽകിയ കാര്യങ്ങളുമായോ, പരീക്ഷയുമായോ മറ്റു സംശയങ്ങൾ ഉണ്ടെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് WhatsApp നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.