എസ്എസ്എൽസി കഴിഞ്ഞാൽ ടൈപ്പ് റൈറ്റിങ്, ഒരുകാലത്തെ ട്രെൻഡ് ഇങ്ങനെയായിരുന്നു. പിന്നീട് കംപ്യൂട്ടറും ലാപ്ടോപ്പും സ്മാർട് ഫോണുകളും വന്നപ്പോൾ ടൈപ്പ് റൈറ്റിങ് പഠനം ആർക്കും വേണ്ടാതായി . എന്നാൽ കേരള പി എസ് സി ഇപ്പോഴും ചില തസ്തികളിൽ ടൈപ്പ് റൈറ്റിങ് യോഗ്യത ആവശ്യപെടുന്നുണ്ട് . അതിൽ ഒന്നാണ് എൽഡി ടൈപ്പിസ്റ്റ്. ടൈപ്പ് റൈറ്റിങ് യോഗ്യതയുള്ള ആർക്കും സർക്കാർ ജോലി നേടാനുള്ള അവസരം നൽകുന്ന ഒരു തസ്തികയാണിത് . ഈ തസ്തികയുടെ വിശദാംശങ്ങളും ഈ ജോലി ലഭിക്കുന്നതിനായി എഴുതേണ്ട പരീക്ഷയുടെ വിശദാംശങ്ങളും നമുക്ക് നോക്കാം .
2023 ഡിസംബറിലാണ് നോട്ടിഫിക്കേഷൻ വന്നത് . 684/2023 എന്ന കാറ്റഗറി നമ്പറിലാണ് നോട്ടിഫിക്കേഷൻ വന്നത് . പരീക്ഷയുടെ തീയതി ജനുവരി ആദ്യം പുറത്തിറങ്ങി. ഇതിൻ പ്രകാരം ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിലാണ് പരീക്ഷ നടക്കുന്നത് . ഇനിയും രണ്ടോ മൂന്നോ മാസങ്ങളോളം പഠിക്കാൻ സമയമുണ്ട് . ചിട്ടയായ പഠനക്രമവും മികച്ച പരിശ്രമവും ഉണ്ടെങ്കിൽ, ആർക്കും ഈ പരീക്ഷ എളുപ്പത്തിൽ മറികടക്കാൻ കഴിയും. ഈ തസ്തികയുടെ വിശദാംശങ്ങളും ഈ ജോലി ലഭിക്കുന്നതിനായി എഴുതേണ്ട പരീക്ഷയുടെ വിശദാംശങ്ങളും നമുക്ക് നോക്കാം .
ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്) (KGTE) ലോവർ അല്ലെങ്കിൽ തത്തുല്യം.
ടൈപ്പ് റൈറ്റിംഗ് (മലയാളം) (KGTE) ലോവർ അല്ലെങ്കിൽ തത്തുല്യം.
കേരള സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള 6 മാസത്തിൽ കുറയാത്ത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA).
18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 02.01.1987 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു). മറ്റ് പിന്നാക്ക സമുദായങ്ങൾക്കും എസ്സി/എസ്ടി ഉദ്യോഗാർത്ഥികൾക്കും ഇളവിന് അർഹതയുണ്ട്. OBC വിഭാഗക്കാർക്ക് 39 വയസ്സ് വരെയും SC/ST വിഭാഗക്കാർക്ക് 41 വയസ്സു വരെയും അപേക്ഷിക്കാം.
27,200-73,600/- രൂപയാണ് എൽഡി ടൈപ്പിസ്റ്റ് പ്രതിമാസ ശമ്പള സ്കയിൽ . 27,200 തുടക്ക ശമ്പളമെങ്കിലും എല്ലാ അലവൻസുകളും ചേർത്ത് ഈ അടിസ്ഥാനശമ്പളത്തിൽ കൂടുതൽ നമുക്ക് ആദ്യ മാസങ്ങളിൽ തന്നെ കയ്യിൽ ലഭിക്കും .