Updated on: 22 Oct 2024

Share

Share on WhatsApp

LDC 2024 - Exam date, Syllabus, Confirmation date

സർക്കാർ ജോലി എന്നതിന്റെ പ്രധാന ആകർഷണം ജോലി സ്ഥിരതയും സാമ്പത്തിക സുരക്ഷിതത്വവുമാണ്. സർക്കാർ ജോലിക്കായി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളിൽ ഏറ്റവും കൂടുതൽ ആളുകൾ അപേക്ഷിക്കുന്ന ഒരു പോസ്റ്റാണ് LDC. LDC പരീക്ഷയെ കുറിച്ച് അറിയേണ്ട മുഴുവൻ കാര്യങ്ങളും ഈ പേജിൽ ലഭ്യമാണ്. 503/2023 എന്ന കാറ്റഗറി നമ്പറിലാണ് നോട്ടിഫിക്കേഷൻ വന്നത്. 2024 ജനുവരി 3 വരെയായിരുന്നു അപേക്ഷിക്കേണ്ട അവസാന തീയതി. 14 ജില്ലകളിലേക്കുള്ള നോട്ടിഫിക്കേഷനാണ് വന്നത്. ഒഴിവുകളുടെ എണ്ണം കൃത്യമായി വിജ്ഞാപനത്തിൽ നൽകിയിരുന്നില്ല. പകരം പ്രതീക്ഷിത ഒഴിവുകൾ എന്നാണ് പറഞ്ഞിരുന്നത്. ഈ പരീക്ഷയുടെ വിശദാംശങ്ങൾ താഴെ നൽകിയിട്ടുണ്ട്,ഇത് കൂടാതെ എന്ത് സംശയങ്ങളുണ്ടെങ്കിലും whatsapp വഴി ബന്ധപ്പെടാവുന്നതാണ്.

LDCയുടെ പ്രാധാന്യം

  • 10th ക്ലാസ് യോഗ്യത ഉള്ളവർക്ക് പ്രവേശിക്കാൻ സാധിക്കുന്ന നല്ലൊരു പോസ്റ്റ് ആണിത്

  • LDC തസ്തികയിൽ തെരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥർക്ക് ആരംഭത്തിൽ ഒരു നല്ല ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാണ്.

  • LDC ആയി ജോലി ആരംഭിക്കുന്നവർക്ക് തങ്ങളുടെ കരിയറിൽ നല്ലൊരു മുന്നേറ്റം നടത്താൻ സാധിക്കും .അവർക്കു പ്രമോഷനുകൾ വഴി നല്ലൊരു റാങ്കുള്ള പോസ്റ്റുകളിൽ എത്താനുള്ള മികച്ച സാധ്യതകൾ ഉണ്ട്.

യോഗ്യത

SSLC അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയാണ് കേരളത്തിൽ LDC 2024 പരീക്ഷയുടെ വിദ്യാഭാസ യോഗ്യത. പ്ലസ് ടു യോഗ്യതയായി ഉയർത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഈ പ്രാവശ്യം അതിൽ തീരുമാനമായില്ല, പത്താം ക്ലാസ് തന്നെയാണ് യോഗ്യതയായി നിശ്ചയിച്ചിരുന്നത്

പ്രായപരിധി

18 വയസ്സ് മുതൽ 36 വയസ്സു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാമായിരുന്നു. അതായതു 02.01.1987 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാമായിരുന്നു

  • പട്ടികജാതി/പട്ടികവർഗക്കാർക്ക് 41 വയസ്സ് വരെ ഇളവ് ലഭിക്കുമായിരുന്നു

  • മറ്റ് പിന്നാക്ക സമുദായങ്ങൾ എന്നിവർക്ക് 39 വയസ്സ് വരെ

  • ശാരീരികമായി വെല്ലുവിളികൾ ഉള്ളവർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കുമായിരുന്നു

  • ഉയർന്ന പ്രായപരിധിയിൽ വിധവകൾക്ക് അഞ്ചു വർഷം ഇളവുണ്ടായിരുന്നു

ശമ്പളം

പുതിയ എല്‍.ഡി.ക്ലാര്‍ക്ക് വിജ്ഞാപനം പ്രകാരം തസ്തികയിലെ അടിസ്ഥാന ശമ്പളം 26,500-60,700 വരെയാണ്. ജോലിയിൽ പ്രവേശിച്ച് ആദ്യ മാസത്തിൽ തന്നെ അടിസ്ഥാന ശമ്പളം, ഡി.എ, തുടങ്ങിയ ആനുകൂല്യങ്ങൾ ചേര്‍ത്ത് 31,000 രൂപ ശമ്പളമായി ലഭിക്കും.

പ്രൊമോഷൻ സാധ്യത

ഒരു എൽഡി ക്ലാർക്ക് ആയി ജോലി ലഭിക്കുന്ന വ്യക്തിക്ക് മറ്റ് ഉയര്‍ന്ന തസ്തികകളിലേക്ക് മാറാനുള്ള അവസരവുമുണ്ട്. നിയമനം ലഭിക്കുന്ന വകുപ്പുകൾക്കനുസരിച്ചു എൽ ഡി ക്ലർക്കുമാർക്കു ഒട്ടേറെ സ്ഥാന കയറ്റ സാദ്ധ്യതകൾ ഉണ്ട്.സീനിയർ ക്ലാർക് ,ഹെഡ് ക്ലാർക്ക്, ജൂനിയർ സൂപ്രണ്ട് സീനിയർ സൂപ്രണ്ട് അഡ്മിനിസ്റ്റേറ്റിവ് അസിസ്റ്റന്റ് ,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവ ഇതിൽ പെടുന്നു. ഇതിൽ സീനിയർ സൂപ്രണ്ട് ഗസറ്റഡ് പോസ്റ്റാണ്. സ്വാഭാവികമായ സ്ഥാന കയറ്റത്തോടൊപ്പം ഉയർന്ന യോഗ്യത ഉള്ളവർക്ക് അതനുസരിച്ചുള്ള സ്ഥാന കയറ്റവും ലഭിക്കും .വിവിധ വകുപ്പുകളിലെ തസ്തികകളിലെ എണ്ണവും വിരമിച്ചു പോകുന്നവരുടെ എണ്ണവും അനുസരിച്ചാണ് സ്ഥാന കയറ്റം ലഭിക്കുന്നത് .

പരീക്ഷാ തീയതി

2024 ജനുവരി ഒന്നിന് പുറത്തിറങ്ങിയ പരീക്ഷ കലണ്ടർ പ്രകാരം ജൂലൈ മാസം മുതൽ സെപ്റ്റംബർ മാസം വരെ വിവിധ ഘട്ടങ്ങളായി പരീക്ഷ നടക്കാനാണ് സാധ്യത എന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ ജൂലൈ മാസം തുടങ്ങി ഒക്ടോബറിൽ അവസാനിക്കുന്ന രീതിയിൽ പല ഘട്ടങ്ങളായാണ് പരീക്ഷ നടന്നത്.ഇടുക്കി, മലപ്പുറം, വയനാട്‌ എന്നീ ജില്ലകളിലെ പരീക്ഷ നടക്കുന്നത് ഒക്ടോബർ 19 നാണ്

  • ആദ്യം പരീക്ഷ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. ജൂലൈ 27 നായിരുന്നു തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് പരീക്ഷ. 

  • കൊല്ലം, കണ്ണൂർ എന്നീ ജില്ലകളിൽ ഓഗസ്റ്റ് 17 നായിരുന്നു പരീക്ഷ .

  • പത്തനംതിട്ട, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ പരീക്ഷ - ഓഗസ്റ്റ് 31  

  • പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലെ പരീക്ഷ - സെപ്റ്റംബർ 7

  • കോട്ടയം ,കോഴിക്കോട് ജില്ലകളിലെ പരീക്ഷ നടന്നത് - സെപ്റ്റംബർ 28

  • എറണാകുളം, വയനാട്‌ എന്നീ ജില്ലകളിലെ പരീക്ഷ നടന്നത് - ഒക്ടോബർ 5

  • ഇടുക്കി, മലപ്പുറം, വയനാട്‌ എന്നീ ജില്ലകളിലെ പരീക്ഷ നടക്കുന്നത്. - ഒക്ടോബർ 19

Confirmation തീയതി

  • ജൂലൈ 27ന് നടക്കുന്ന LDC പരീക്ഷ എഴുതുന്ന തിരുവനന്തപുരം ജില്ലയിലെ അപേക്ഷാർത്ഥികൾ ഏപ്രിൽ 22 മുതൽ മെയ് 11 വരെ Confirmation കൊടുത്തിരുന്നു

  • ഓഗസ്റ്റിൽ പരീക്ഷ നടക്കുന്ന കൊല്ലം, പത്തനംതിട്ട, തൃശൂർ, കാസർഗോഡ്, ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക്‌ ജൂൺ 11 വരെയായിരുന്നു confirmation കൊടുക്കാനുള്ള തീയതി. ആലപ്പുഴ ,പാലക്കാട് ജില്ലക്കാർക്ക് സെപ്റ്റംബർ 7 നായിരുന്നു പരീക്ഷ. അവർ ജൂൺ 23 മുതൽ ജൂലൈ 12 വരെ confirmation കൊടുത്തിരുന്നു . സെപ്റ്റംബർ 28 ന് പരീക്ഷ നടക്കുന്ന കോഴിക്കോട് ,കോട്ടയം ജില്ലകളിലെ ഉദ്യോഗാർത്ഥികളും ഈ തീയതിയിൽ തന്നെ confirmation കൊടുത്തിരുന്നു .ബാക്കിയുള്ള ജില്ലകളായ ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്‌, ജില്ലകളിലെ confirmation തീയതിയും കഴിഞ്ഞു

ഓർമിക്കേണ്ട പ്രധാന തീയതികൾ

ഓരോ ജില്ലയിലും announce ചെയ്ത പരീക്ഷ തീയതിയും confirmation തീയതിയും താഴെ പട്ടികയായി നൽകുന്നു.

LDC exam dates 2024, district-wise, as given below:

District

Exam Date

Last date for confirmation

Thiruvananthapuram

July 27, 2024

May 11, 2024

Kollam

August 17, 2024

June 11, 2024

Kannur

August 17, 2024

June 11, 2024

Pathanamthitta

August 31, 2024

June 11, 2024

Thrissur

August 31, 2024

June 11, 2024

Kasaragod

August 31, 2024

June 11, 2024

Alappuzha

September 7, 2024

July 12, 2024

Palakkad

September 7, 2024

July 12, 2024

Kottayam

September 28, 2024

July 12, 2024

Kozhikode

September 28, 2024

July 12, 2024

Wayanad

October 5, 2024

August 11, 2024

Ernakulam

October 5, 2024

August 11, 2024

Malappuram

October 19, 2024

August 11, 2024

Idukki

October 19, 2024

August 11, 2024


Malappuram

മലപ്പുറം ജില്ലയിൽ ഒക്ടോബർ 19 ശനിയാഴ്ച ഉച്ചക്ക് 1.30 മണിക്കാണ് പരീക്ഷ .ഒക്ടോബർ 5 മുതൽ വെബ്സൈറ്റിൽ ഹാൾ ടിക്കറ്റ് ലഭ്യമാകും.മലപ്പുറം ജില്ലയിൽ 141559 പേർ LDC പരീക്ഷക്ക് വേണ്ടി അപേക്ഷിച്ചിരുന്നു. ഇതിൽ 96047 പേർ മാത്രമാണ് confirmation നൽകിയിട്ടുള്ളത്.

Hall Ticket

എൽ ഡി ക്ലാർക്ക് തസ്തികയുടെ പേര് "ക്ലാർക്ക്" എന്നാക്കി മാറ്റിയ ശേഷം നടത്തുന്ന ഈ പരീക്ഷയുടെ തീയതി ഔദ്യോഗികമായി വന്നാലും, പരീക്ഷയുടെ 15 ദിവസം മുൻപ് മാത്രമാണ് നമുക്ക് ഹാൾടിക്കറ്റ് download ചെയ്യാൻ സാധിക്കുക. നിങ്ങളുടെ പ്രൊഫൈലിൽ നിന്നാണ് Kerala PSC LDC 2024 Hall ticket download ചെയ്യാൻ സാധിക്കുക. അത് കൊണ്ട് ഓരോ തവണയും നിങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തു ഹാൾടിക്കറ്റ് വന്നിട്ടുണ്ടോ എന്ന് ഉദ്യോഗാർത്ഥികൾ തന്നെ പരിശോധിക്കണം.

സിലബസ്

പരീക്ഷക്ക് തയ്യാറെടുക്കുന്നവർ ഏതെല്ലാം വിഷയത്തിൽ നിന്നാണ് ചോദ്യങ്ങൾ ചോദിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കിയാൽ പരീക്ഷ എളുപ്പമാക്കാം, അതിനായി 2024 ജനുവരി ഒന്നാം തീയതി PSC ഔദ്യോഗികമായി LDC Exam 2024 syllabus പുറത്തിറക്കി. ഇതിൽ ഓരോ ടോപിക്കിൽ നിന്നും എത്ര മാർക്കിനാണ് ചോദ്യങ്ങൾ ചോദിക്കുക എന്നും വിശദമായി നൽകിയിട്ടുണ്ട്. സിലബസ് download ചെയ്യുവാനും, സിലബസിൽ ഏതെല്ലാം ഭാഗമാണ് കൂടുതൽ ശ്രദ്ധിച്ചു പഠിക്കേണ്ടതും കൂടുതൽ ചോദ്യങ്ങൾ വരുന്ന ഭാഗം മനസ്സിലാക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

പരീക്ഷ തയ്യാറെടുപ്പ് 

പരീക്ഷക്ക് തയ്യാറെടുക്കുന്നവർ ആദ്യം ഒരു "LDC 2024 study plan" തയ്യാറാക്കണം, അതിന് അനുസരിച്ച് പഠിക്കണം. അതിൽ revision ചെയ്യുന്നത് പോലും ഉൾപ്പെടുത്തണം. പഠിക്കാൻ ആവശ്യമായ വീഡിയോ ക്ലാസുകളും study plan, മുൻ വർഷത്തെ ചോദ്യപേപ്പറുകൾ, ദിവസവും 100 മാർക്കിന്റെ മാതൃക പരീക്ഷകൾ തുടങ്ങിയവ ലഭ്യമായ മൊബൈൽ അപ്പ്ലിക്കേഷനാണ് Challenger App. സിലബസ് അനുസരിച്ച് കേരളത്തിലെ മികച്ച അധ്യാപകരുടെ ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. അത് പോലെ 10 ലക്ഷത്തോളം വിദ്യാർഥികൾ ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് പഠിക്കുന്നു, ഒത്തിരി ആളുകൾ ജോലിയിലേക്ക് പ്രവേശിച്ചിട്ടുമുണ്ട്. 

സംശയങ്ങൾ 

പരീക്ഷയുമായി ബന്ധപ്പെട്ട് എന്ത് സംശയങ്ങൾക്കും whtaspp വഴി ബന്ധപ്പെടാവുന്നതാണ്.

Frequently Asked Questions

What is the last date of confirmation for LDC 2024 in Malappuram district?

August 11, 2024 is the last date of confirmation for LDC Malappuram district.

LDC തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത ഏതാണ് ?

SSLC അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയാണ് കേരളത്തിൽ LDC 2024 പരീക്ഷയുടെ വിദ്യാഭാസ യോഗ്യത.പ്ലസ് ടു യോഗ്യതയായി ഉയർത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഈ പ്രാവശ്യം അതിൽ തീരുമാനമായിട്ടില്ല, പത്താം ക്ലാസ് തന്നെയാണ് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.

LDC പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

LDC 2024 പരീക്ഷയിൽ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.ഓരോ തെറ്റായ ഉത്തരത്തിനും 0 .33 വീതം കുറക്കും