Updated on: 22 Oct 2024
2023 നവംബർ 30-ന് ഗസറ്റഡ് വിജ്ഞാപനം പുറത്തു വന്ന ക്ലാർക്ക് പരീക്ഷയാണ് LD Clerk. 2024-ൽ മുതൽ ഇനി എല്ലാ വർഷവും പിഎസ്‌സി ജനുവരി മാസം തന്നെ ആ വർഷം നടക്കാനിരിക്കുന്ന മുഴുവൻ പരീക്ഷകളുടെ ഒരു പരീക്ഷ കലണ്ടർ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ വർഷത്തെ പരീക്ഷ കലണ്ടർ പുറത്തിറങ്ങിയിട്ടുണ്ട്. ഇത് പ്രകാരം LDC 2024 പരീക്ഷയുടെ തീയതി മനസ്സിലാക്കാം. ഈ കലണ്ടറിൽ കൃത്യമായ പരീക്ഷ തീയതി രേഖപ്പെടുത്തുന്നില്ല, പകരം ഏതെല്ലാം മാസത്തിലാണ് പരീക്ഷ നടക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയുടെ വിജ്ഞാപനവും, age limit, വിദ്യാഭാസ യോഗ്യത തുടങ്ങിയ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം
2024 ജനുവരി ഒന്നിന് പുറത്തിറങ്ങിയ പി എസ് സി പരീക്ഷ കലണ്ടർ പ്രകാരം ജൂലൈ മാസം മുതൽ സെപ്റ്റംബർ മാസം വരെ വിവിധ ഘട്ടങ്ങളായി പരീക്ഷ നടക്കാനാണ് സാധ്യത എന്ന് സൂചിപ്പിച്ചിരുന്നു . എന്നാൽ ജൂലൈ മാസം തുടങ്ങി ഒക്ടോബറിൽ അവസാനിക്കുന്ന രീതിയിൽ പല ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക .ആദ്യം പരീക്ഷ നടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ് .അത് ജൂലൈ 27 നാണു നടക്കുക .പിന്നെ പരീക്ഷ നടക്കുന്നത് ഓഗസ്റ്റ് മാസത്തിലാണ് .അത് കൊല്ലം ,പത്തനംതിട്ട,തൃശൂർ ,കാസർഗോഡ് ജില്ലകളിലാണ് നടക്കുന്നത് . തീയതി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല .ആലപ്പുഴ ,കോട്ടയം ,പാലക്കാട് ,കോഴിക്കോട് ജില്ലകളിലെ പരീക്ഷ നടക്കുന്നത് സെപ്റ്റംബർ മാസത്തിലാണ് . ഇവിടത്തെ തീയതിയും തീരുമാനിച്ചട്ടില്ല .ബാക്കിയുള്ള ജില്ലകളായ ഇടുക്കി എറണാകുളം ,മലപ്പുറം ,വയനാട് ,കണ്ണൂർ , എന്നീ ജില്ലകളിലെ പരീക്ഷ നടക്കുന്നത് ഒക്ടോബർ മാസത്തിലാണെന്നാണ് അറിയിപ്പ് .
CONFIRMATION തീയതി
ജൂലൈ 27ന് നടക്കുന്ന LDC പരീക്ഷ എഴുതുന്ന തിരുവനന്തപുരം ജില്ലയിലെ അപേക്ഷാർത്ഥികൾ ഏപ്രിൽ 22 മുതൽ മെയ് 11 വരെ Confirmation കൊടുക്കണം .ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ പരീക്ഷ നടക്കുന്ന കൊല്ലം,പത്തനംതിട്ട, തൃശൂർ ,കാസർഗോഡ് ,ആലപ്പുഴ ,കോട്ടയം ,പാലക്കാട് ,കോഴിക്കോട് , ജില്ലകളിലെ confirmation date ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല .പരീക്ഷ നടക്കുന്നതിനു മുൻപ് അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി Confirmation നൽകേണ്ടതാണ്. അപ്രകാരം Confirmation നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, ലഭ്യമാകുകയുള്ളു .നിശ്ചിത സമയത്തിനുള്ളിൽ Confirmation നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ് . അതിനാൽ ഇടയ്ക്കു profile login വഴി ചെക്ക് ചെയ്യേണ്ടത്
പരീക്ഷാ കേന്ദ്രത്തിന്റെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷാ സമയം, സ്ഥലം തുടങ്ങിയ സുപ്രധാന വിവരങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ പരീക്ഷാ ദിവസം ഹാൾടിക്കറ്റ് നിർബന്ധമാണ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ ഹാൾടിക്കറ്റുകൾ പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പുറത്തിറക്കും. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ Password, user id എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്തു ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാ ദിവസം ഹാൾടിക്കറ്റ് കൊണ്ടുവരാത്തവരെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല. അതിനാൽ, ഹാൾടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പരീക്ഷയുടെ തീയതി ഔദ്യോഗികമായി വന്നാലും, പരീക്ഷയുടെ 15 ദിവസം മുൻപ് മാത്രമാണ് നമുക്ക് ഹാൾടിക്കറ്റ് download ചെയ്യാൻ സാധിക്കുക. നിങ്ങളുടെ പ്രൊഫൈലിൽ നിന്നാണ് ഹാൾടിക്കറ്റ് download ചെയ്യേണ്ടത്.
12 ലക്ഷം (12,95,446) അപേക്ഷകരുള്ള ഈ പരീക്ഷ എത്ര ഘട്ടമായാണ് (phase) നടത്തുന്നത് എന്ന് പിഎസ്‌സി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. നാലിൽ കൂടുതൽ ഘട്ടമായി നടക്കാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് ഓരോ തവണയും നിങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തു ഹാൾടിക്കറ്റ് വന്നിട്ടുണ്ടോ എന്ന് ഉദ്യോഗാർത്ഥികൾ തന്നെ പരിശോധിക്കണം. പരീക്ഷയുടെ ഘട്ടങ്ങൾ പ്രഖ്യാപിച്ചാൽ, ഈ പേജിൽ ഉടനെ തന്നെ അപ്ഡേറ്റ് ചെയ്യുന്നതാണ്. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ whatsapp വഴി ബന്ധപ്പെടാവുന്നതാണ്.
LDC 2024 നോട്ടിഫിക്കേഷൻ വന്ന തീയതി | 2023 നവംബർ 30 |
അപേക്ഷ ഓൺലൈനായി ആരംഭിക്കുന്ന തീയതി | 2023 നവംബർ 30 |
അപേക്ഷ അവസാനിക്കുന്ന തീയതി | 2024 ജനുവരി 3 |
പരീക്ഷാ തീയതി | ജൂലൈ - ഒക്ടോബർ |