Updated on: 24 Oct 2024

Share

Share on WhatsApp

Kerala Various LGS Exam (535/2023) 2024

Table of Contents

    Last Grade Servant (LGS) 2024

    ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള സർക്കാർ ജോലി നേടാനുള്ള അവസരം നൽകുന്ന ഒരു തസ്തികയാണ് Last Grade Servant (LGS). 2023 ഡിസംബർ 15 നു നോട്ടിഫിക്കേഷൻ വന്നിരുന്നു. ചിട്ടയായ പഠനക്രമവും മികച്ച പരിശ്രമവും ഉണ്ടെങ്കിൽ, ആർക്കും ഈ പരീക്ഷ എളുപ്പത്തിൽ മറികടക്കാൻ കഴിയും. Exam date, confirmation date, Syllabus പുറത്ത് വന്നിട്ടുണ്ട്. ഈ തസ്തികയുടെ വിശദാംശങ്ങളും ഈ ജോലി ലഭിക്കുന്നതിനായി എഴുതേണ്ട പരീക്ഷയുടെ വിശദാംശങ്ങളും താഴെ നൽകിയിട്ടുണ്ട്.

    • Category number of LGS exam is 535/2023.

    LGS-2024.png

    LGS പരീക്ഷയെക്കുറിച്ചറിയാം

    ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്കും ഡിഗ്രി നേടാൻ കഴിയാത്തവർക്കും ഉള്ള അവസരമാണിത്. ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റില്ല എന്നുള്ളതു കൊണ്ട് LGS അത്ര മത്സരം ഈ പരീക്ഷക്ക് ഉണ്ടാവില്ല. എന്നാലും മികച്ച മത്സര നിലവാരം പുലർത്തുന്ന പരീക്ഷയാണിത്. എല്ലാവരും ജോലി ലഭിക്കാൻ ആഗ്രഹിക്കുന്നതിനാൽ മത്സരം കടുത്തതായിരിക്കും. അതിനാൽ ഈയൊരു കടമ്പ കടക്കണമെങ്കിൽ നന്നായി പ്രയത്നിക്കണം.

    മറ്റ് പരീക്ഷകളെ പോലെ രണ്ട് ഘട്ടമായി LGS പരീക്ഷ ഉണ്ടാവില്ല. ഉയർന്ന മാർക്കുണ്ടെങ്കിൽ നേരിട്ടുള്ള നിയമനമാണ്. Prelims ഘട്ടം ഉണ്ടായിരിക്കുന്നതല്ല.

    ജോലി രീതി

    ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികളിലെ/കോർപ്പറേഷനുകൾ/ബോർഡുകൾ എന്നിങ്ങനെയുള്ള വകുപ്പുകളിലാണ് ഇവർക്ക് ജോലി ലഭിക്കുന്നത്. ജോലി ലഭിക്കുന്നവർ വിവിധ സർക്കാർ വകുപ്പുകളിലെ വിവിധ തരത്തിലുള്ള ജോലികളിൽ ജോലി ചെയ്യണം.

    ജോലിയുടെ സ്വഭാവം പരിശോധിക്കുമ്പോൾ ജനങ്ങൾക്ക് വേണ്ടിയുള്ള സേവനങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ ഗവൺമെന്റിന്റെ ഉത്തരവുകൾ നടപ്പാക്കുന്നതിലേക്ക് വേണ്ടി ഓഫീസിലെ കാര്യങ്ങൾ ഒരുക്കുക എന്നുള്ളതാണ്.

    ഉദ്യോഗസ്ഥർക്ക് അതിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക അതിനുവേണ്ട ഡോക്യുമെൻസ് അറേഞ്ച് ചെയ്യുക എന്നിവ. LGS ആയി ജോലി ചെയ്യുന്ന ഒരാൾക്ക് ഒരു മെസഞ്ചർ ആയിട്ടൊക്കെ വർക്ക് ചെയ്യേണ്ടി വന്നേക്കാം. അതായത് ഒരു ഡിപ്പാർട്ട്മെന്റിൽ നിന്ന് മറ്റൊരു ഡിപ്പാർട്ട്മെന്റിലേക്കു അദ്ദേഹത്തിന് യാത്രകൾ ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടാകാം. അതുപോലെ തന്നെ ഓഫീസിലെ സേവനമായി ബന്ധപ്പെട്ട എന്തെങ്കിലും ഫയലുകൾ എടുക്കാനോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും നിന്ന് കൊണ്ടുവരാൻ ഒക്കെ അദ്ദേഹത്തിന്റെ സേവനം വേണ്ടി വരും.

    LGS Exam Qualification

    To qualify for the LGS exam, you must have successfully completed the 7th class but should not have earned a college degree.

    • ഏഴാം ക്ലാസ് പാസായിരിക്കണം എന്നാൽ ബിരുദം ഉണ്ടാവരുത്.

    LGS Exam Age Limit

    കേരള PSC LGS തസ്തികയുടെ പ്രായ പരിധി 18 - 36 വയസ്സാണ്. ഇത് മറ്റൊരു റിസർവേഷൻ ഇല്ലാത്ത General വിഭാഗം ഉദ്യോഗാർത്ഥികൾക്കുള്ളതാണ്,കൂടാതെ SC/ST/OBC/PwD ഉദ്യോഗാർത്ഥികൾക്ക് കേരള സർക്കാർ നിയമപ്രകാരമുള്ള ഇളവിനുള്ള വ്യവസ്ഥയുണ്ട്.

    LGS Promotion Details

    ഒരു LGS ന്റെ പ്രൊമോഷനെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം നമ്മൾക്ക് വരുന്ന ഒരു സംശയം ഒരു LGS എപ്പോഴാണ് LDC അല്ലെങ്കിൽ ഒരു ക്ലർക്ക് ആയിട്ട് മാറുക എന്നുള്ളത്. രണ്ട് ഓപ്ഷനാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത് ഒന്നുകിൽ പത്തുവർഷത്തെ നോർമൽ സർവീസിന് ശേഷം കിട്ടുന്ന പ്രൊമോഷനിലൂടെ ഒരു ക്ലർക്ക് ആയിട്ട് മാറാം അല്ലെങ്കിൽ ഒരു വർഷത്തെ പ്രൊബേഷൻ പീരിയഡ് കംപ്ലീറ്റ് ചെയ്തതിനു ശേഷം PSC സൈറ്റിൽ LDC യുടെ നോട്ടിഫിക്കേഷൻ വരുന്ന സമയത്തു അതിനായി By Transfer Option വഴി അപേക്ഷിക്കുക. 40 മാർക്കാണ് ഇതിനു വാങ്ങേണ്ടത് എല്ലാവർഷവും ഈ കട്ട് ഓഫ് മാറില്ല .40 മാർക്ക് നേടി റാങ്ക് ലിസ്റ്റിൽ ഇടം നേടിയാൽ ഈ റാങ്ക് ലിസ്റ്റ് കുറെ കാലത്തേക്ക് നിലനിൽക്കുന്നതിനാൽ ജോലി ലഭിക്കാൻ എളുപ്പമാണ്.

    ഈ LGS തസ്തികകളിൽ ക്ലീനർമാർ, വാച്ചർമാർ, ഗേറ്റ് കീപ്പർമാർ തുടങ്ങിയവർ ഉൾപ്പെടുന്നു. ജോലിയിൽ പ്രവേശിച്ചശേഷം വർഷങ്ങൾക്കുള്ളിൽ ഇവർക്ക് പ്രൊമോഷൻ ലഭിക്കുന്നതാണ്. നൈറ്റ് വാച്ച്മാൻ പോലുള്ള തസ്തികയിൽ പ്രവേശിക്കുന്നവര്‍ക്ക് ആദ്യത്തെ സ്ഥാനക്കയറ്റം അറ്റൻഡര്‍ തസ്തികയിലേക്കാണ്. തുടര്‍ന്ന്, ക്ലറിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.

    തിരഞ്ഞെടുപ്പ് പക്രിയ

    കേരള സർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പക്രിയയിൽ രണ്ട് ഘട്ടങ്ങളുണ്ട്,

    • എഴുത്ത് പരീക്ഷ

    • Document verification

    ആദ്യമായി വിവിധ ഘട്ടങ്ങളിലായി വിവിധ ജില്ലകളിൽ എഴുത്തുപരീക്ഷ നടത്തും. എഴുത്തുപരീക്ഷയിൽ ഉന്നത മാർക്ക് നേടി വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി ഓരോ ജില്ലയിലെയും അന്തിമ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കും. അതിനു ശേഷം സെലക്ഷൻ പ്രക്രിയയുടെ രണ്ടാം ഘട്ടമായ document verification നു വിളിക്കും.

    LGS exam dates 2024

    നവംബർ 23 മുതലാണ് പരീക്ഷ ആരംഭിക്കുക. ഓരോ ജില്ലയിലും വിത്യസ്ത തീയതികളിലാണ് പരീക്ഷ നടക്കുക. ഓരോ ജില്ലയുടെയും പരീക്ഷ തീയതിയും confirmation നൽകേണ്ട അവസാന തീയതിയും മറ്റു വിവരങ്ങളും അറിയാൻ LDC Exam Date എന്ന പേജ് സന്ദർശിക്കുക. കൂടാതെ ചെറിയ രൂപത്തിൽ താഴെ നൽകുകയും ചെയ്യുന്നു.

    District

    Exam Date

    Last date for confirmation

    Thiruvananthapuram

    November 30, 2024

    September 11,2024

    Kollam

    November 2, 2024

    September11,2024

    Kannur

    November 23, 2024

    September 11,2024

    Pathanamthitta

    November 23, 2024

    September 11,2024

    Thrissur

    November 30, 2024

    September 11,2024

    Kasaragod

    November 2, 2024

    September 11,2024

    Alappuzha

    December 7, 2024

    October 11,2024

    Palakkad

    November 2, 2024

    September 11,2024

    Kottayam

    November 30, 2024

    September 11,2024

    Kozhikode

    December 7, 2024

    October 11,2024

    Wayanad

    November 2, 2024

    September 11,2024

    Ernakulam

    December 7, 2024

    October 11,2024

    Malappuram

    November 23, 2024

    September 11,2024

    Idukki

    November 23, 2024

    September 11,2024

    LGS 2024 - Syllabus

    ഒരു മത്സര പരീക്ഷയിൽ സിലബസിന്റെ പ്രാധാന്യം നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. സിലബസ് മനസിലാക്കി പഠിക്കുന്നതു വിജയത്തിലേക്കുള്ള വഴിയാണ്. LGS Exam Syllabus മനസിലാക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

    LGS Mock Test 2024

    പരീക്ഷയുടെ ഫോർമാറ്റ് മനസിലാക്കാനും, സമയം മെച്ചപ്പെടുത്താനും, പഠിച്ച ഏതെല്ലാം ഭാഗങ്ങൾ നിങ്ങൾക്ക് ഓർമ്മയുണ്ട് എന്നെല്ലാം മനസ്സിലാക്കാൻ മോക്ക് ടെസ്റ്റുകൾ പ്രയോജനപ്പെടും. അത് പോലെ മുൻ വർഷം നടന്ന LGS പരീക്ഷകൾ എഴുതി നോക്കുന്നത്, പരീക്ഷയിൽ പ്രതീക്ഷിക്കാവുന്ന ചോദ്യപാറ്റേണും പ്രധാന വിഷയങ്ങളും തിരിച്ചറിയാൻ സഹായിക്കുന്നു.

    ഈ പരീക്ഷയുടെ 100ൽ പരം മാതൃക പരീക്ഷകൾ അപ്പ്ലിക്കേഷനിൽ ലഭ്യമാണ്. വീഡിയോ ക്ലാസുകളും, സിലബസ് അനുസരിച്ചുള്ള പരിശീലന ചോദ്യങ്ങളും, പഠിക്കാനുള്ള നോട്സും അപ്പ്ലിക്കേഷനിൽ ലഭ്യമാണ്. ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് അപ്ലിക്കേഷൻ download ചെയ്യാവുന്നതാണ്.

    Frequently Asked Questions

    ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

    അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

    ഇത്തവണ LGS സിലബസിൽ മാറ്റം ഉണ്ടോ?

    കഴിഞ്ഞ തവണത്തെ LGS പരീക്ഷയുടെ അതേ സിലബസിലായിരിക്കും ഇത്തവണത്തെ പരീക്ഷ നടക്കുക. കഴിഞ്ഞ തവണത്തെ സിലബസിൽ നിന്നും വലിയ മാറ്റം ഇല്ല.