കേരള സര്‍ക്കാറിന്റെ കീഴിലുള്ള മെഡിക്കൽ വിദ്യാഭ്യാസവകുപ്പില്‍ ജോലി നേടാന്‍ അവസരം വന്നിരിക്കുകയാണിപ്പോൾ. Power Laundry Attender എന്ന തസ്തികയിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. ഈ തസ്തികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിവരിക്കുന്നതാണ് ഈ ലേഖനം.
എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്കുള്ള അവസരമാണിത്. മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിലേക്കാണ് അവസരം. നോട്ടിഫിക്കേഷൻ ജൂലൈ 30 നാണ് വന്നത്. സെപ്റ്റംബർ 9 വരെ അപേക്ഷിക്കാൻ സമയമുണ്ടായിരുന്നു. 252/2024 എന്ന കാറ്റഗറി നമ്പറിലാണ് നോട്ടിഫിക്കേഷൻ പുറത്തു വന്നത്.
എട്ടാം ക്ലാസ് പാസായിരിക്കണം കൂടാതെ ഇലക്ട്രിക്കൽ ലൈൻ ഹെൽപ്പർ ആയോ ലാസ്കർ ആയോ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം
കുറഞ്ഞ പ്രായപരിധി 18-36 വയസ്സാണ്(02.01.1988-നും 01.01.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). ഇത് മറ്റൊരു റിസർവേഷൻ ഇല്ലാത്ത വിഭാഗം ഉദ്യോഗാർത്ഥികൾക്കുള്ളതാണ്, കൂടാതെ SC/ST/OBC/PwD ഉദ്യോഗാർത്ഥികൾക്ക് കേരള സർക്കാർ നിയമപ്രകാരമുള്ള ഇളവിനുള്ള വ്യവസ്ഥയുണ്ട്.
പ്രായപരിധി ഒറ്റനോട്ടത്തിൽ
വിഭാഗം | പ്രായപരിധി | ജനനത്തീയതി |
General | 18 - 36 | 02/Jan/1988 - 01/Jan/2006 |
OBC | 18 - 39 | 02/Jan/1985 - 01/Jan/2006 |
SC/ST | 18-41 | 02/Jan/1983 - 01/Jan/2006 |
ശമ്പളം
നല്ലൊരു ശമ്പള സ്കെയിലാണ് ഈ പോസ്റ്റിനുള്ളത്. 23700 - 52600 ആണ് ശമ്പള സ്കെയിൽ. ഈ തസ്തികക്കായി ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള അലവൻസുകളും ശമ്പളത്തിന്റെ കൂടെ ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രണ്ട് ഘട്ടങ്ങളുണ്ട്, എഴുത്ത് പരീക്ഷയും ,document verification നും. ആദ്യമായി എഴുത്തുപരീക്ഷ നടത്തും. എഴുത്തുപരീക്ഷയിൽ ഉന്നത മാർക്ക് നേടി വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി അന്തിമ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കും. അതിനു ശേഷം സെലക്ഷൻ പ്രക്രിയയുടെ രണ്ടാം ഘട്ടമായ document verification ന് വിളിക്കും.
നോട്ടിഫിക്കേഷൻ ഇപ്പോൾ വന്നതേയുള്ളു .പരീക്ഷാതീയതി സംബന്ധിച്ചു തീരുമാനം ആയിട്ടില്ല
ഒരു പരീക്ഷയ്ക്കായി ഒരുങ്ങുമ്പോൾ തീർച്ചയായും നമുക്ക് വേണ്ടുന്ന ഒന്നാണ് ആ പരീക്ഷയുടെ സിലബസ്. സിലബസ് ഉണ്ടെങ്കിൽ നമുക്ക് അതിനനുസരിച്ചു ഏതൊക്കെ ഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും എന്ന് മനസിലാക്കാൻ സാധിക്കും ഇത് നമ്മുടെ പഠനത്തിന് സഹായകമാണ്.അതിനാൽ ഈ തസ്തികയുടെ സിലബസ് ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
CLICK HERE TO GET SYLLABUS👇