Updated on: 15 Jul 2024

Share

whatsapp icon

കേരള സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് 2025

കേരള പിഎസ്‌സി നടത്തുന്ന ഡിഗ്രി ലെവൽ പരീക്ഷകളിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്നതും അറ്റൻഡ് ചെയ്യുന്നതുമായ പരീക്ഷയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് പരീക്ഷ. സെക്രട്ടേറിയറ്റ് പോലെയുള്ള മികച്ച സൗകര്യങ്ങളുള്ള ഓഫീസുകളിൽ നിയമനം ലഭിക്കുന്ന തസ്തികയാണിത് . 

ഗവൺമെൻ്റ് സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സർവീസ് കമ്മീഷൻ, അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണാകുളം), ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്, വിജിലൻസ് ട്രിബ്യൂണൽ, സ്പെഷ്യൽ ജഡ്ജിമാർ, എൻക്വയറി കമ്മീഷണർ ഓഫീസ് എന്നീ തസ്തികകളിലേക്കാണ് ഈ പരീക്ഷ നടത്തുന്നത്. ഈ വർഷത്തെ നോട്ടിഫിക്കേഷൻ എപ്പോൾ ? ഈ തസ്തികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ , ഈ പരീക്ഷയുടെ സിലബസ് എന്നിവ ഈ ലേഖനം വിശകലനം ചെയ്യും 

നോട്ടിഫിക്കേഷൻ എപ്പോൾ ?

2021 ലാണ് കഴിഞ്ഞ നോട്ടിഫിക്കേഷൻ വന്നത്. അതിന്റെ പരീക്ഷ 2022 ൽ കഴിയുകയും 2023 ഏപ്രിലിൽ അതിന്റെ റാങ്ക് ലിസ്റ്റ് വരുകയും ചെയ്തു .
മാക്സിമം 3 വർഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. അതനുസരിച്ചു 2026 ൽ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരണം. അങ്ങനെയാണെങ്കിൽ 2025 ൽ പരീക്ഷ നടക്കണം. അപ്പോൾ ഈ വർഷം സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് പരീക്ഷ നോട്ടിഫിക്കേഷൻ വരും .

യോഗ്യത

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ ഏറ്റവും കുറഞ്ഞ യോഗ്യത ഡിഗ്രി ആണ്. കൂടാതെ ഡിഗ്രി യോഗ്യതക്ക് തത്തുല്യമായ യോഗ്യത ഉള്ളവരെയും പരിഗണിക്കും 

പ്രായപരിധി

18 വയസ്സ് മുതൽ 36 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗക്കാർക്ക് 41 വയസ്സ് വരെയും മറ്റ് പിന്നാക്ക സമുദായങ്ങൾ എന്നിവർക്ക് 39 വയസ്സ് വരെയും അപേക്ഷിക്കാം. ശാരീരികമായി വെല്ലുവിളികൾ ഉള്ളവർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ജോലി രീതി

ഈ പോസ്റ്റിനു സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് എന്ന പേര് കേൾക്കുമ്പോൾ ചിലരുടെയെങ്കിലും ചിന്ത ഈ തസ്തിക വഴി ഗവൺമെൻ്റ് സെക്രട്ടേറിയറ്റിൽ മാത്രമാണ് ജോലി ലഭിക്കുക എന്നാണ് . എന്നാൽ ഈ പോസ്റ്റ് വഴി കേരള പബ്ലിക് സർവീസ് കമ്മീഷൻ, അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണാകുളം), ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്, വിജിലൻസ് ട്രിബ്യൂണൽ, സ്പെഷ്യൽ ജഡ്ജിമാർ, എൻക്വയറി കമ്മീഷണർ ഓഫീസ് എന്നീ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് പോസ്റ്റിൽ ജോലി ലഭിക്കും. അതായതു ഗവൺമെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ. 

ഈ സ്ഥാപനങ്ങളിലെ എൻട്രി ലെവൽ തസ്തികയാണിത്. ഇവർക്ക് നിരവധി ഡിപ്പാർട്ട്‌മെൻ്റുകളിൽ ജോലി ചെയ്യേണ്ടി വരും . ഫയൽ രജിസ്റ്റർ ചെയ്യാനും , സെക്ഷൻ ഡയറി ഉണ്ടാക്കാനും , ഈ രജിസ്‌റ്ററുകൾ സൂക്ഷിക്കാനും ഓർഡർ അനുസരിച്ച് റിട്ടേണുകളോ പ്രസ്താവനകളോ തയ്യാറാക്കാനും ഉള്ള ജോലികൾ ഇവരുടെ കർത്തവ്യങ്ങളിൽ പെടുന്നു.

ശമ്പളം

27800- 59400 രൂപ ശമ്പള സ്കെയിലാണ് ഈ തസ്തികയ്ക്ക് ഉള്ളത്. Dearness Allowance (DA),Travel Allowance, House Rent Allowance,Transportation Allowance തുടങ്ങിയ വിവിധ അലവൻസുകൾ കൂട്ടി ജോലിക്ക് കയറുമ്പോൾ തന്നെ 33000 രൂപ ശമ്പളം വാങ്ങാനാകുമെന്നതാണ് പ്രധാന ആകർഷണം. 

പ്രൊമോഷൻ സാധ്യത

ഇതിന്റെ പ്രൊമോഷൻ സാധ്യതകളും വലുതാണ് .ഒരു ക്ലറിക്കൽ അസിസ്റ്റന്റ് പോലെ ജോലിയിൽ പ്രേവേശിക്കുന്ന ഈ പോസ്റ്റിന്റെ കൃത്യമായ ഘട്ടം ഘട്ടമായുള്ള career growth താഴെ കൊടുക്കുന്നു

Assistant

Senior Grade Assistant

Assistant Sectional Officer

Sectional Officer

Under Secretary

Deputy Secretary

Joint Secretary

Additional Secretary

Special Secretary

ഇതിൽ Assistant,Senior Grade Assistant,Assistant Sectional Officer എന്നിവ group C പൊസിഷൻ ആണ് . Under Secretary,Deputy Secretary,Joint Secretary എന്നിവ ഗ്രൂപ്പ് B പൊസിഷൻ ആണ്. അതായത് ഗസറ്റഡ് റാങ്കിലുള്ള പോസ്റ്റുകൾ .Additional Secretary,Special Secretary എന്നിവ സർക്കാർ സെർവീസിൽ എത്താവുന്ന ഏറ്റവും ഉന്നതമായ പൊസിഷൻ ആണ്. 

പരീക്ഷ രീതി

പരീക്ഷ എങ്ങനെയായിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. സാധാരണ ഡിഗ്രി ലെവൽ പരീക്ഷകൾക്ക് ഉള്ളതുപോലെ തന്നെ Prelims ,Mains എന്നിങ്ങനെ രണ്ടു ഘട്ടമുണ്ടാവും. PRELIMS പരീക്ഷ ഒബ്ജക്ടീവ് അടിസ്ഥാനത്തിലുള്ള പരീക്ഷയാണ്. ആകെ 1.15 മണിക്കൂറാണ് പരീക്ഷക്കുള്ള സമയം. ആകെ മാർക്ക് 100. ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് നൽകും. ഓരോ തെറ്റായ ഉത്തരത്തിനും 0 .3 മാർക്ക് കുറയ്ക്കുന്നു. ഇനി MAINS പരീക്ഷയുടെ സിലബസ് നോക്കാം. Mains പരീക്ഷക്കു 100 മാർക്കു വീതമുള്ള രണ്ടു പേപ്പറുകൾ ഉണ്ടാകും. 1 മണിക്കൂർ 15 മിനിറ്റ് വീതം ഉള്ള രണ്ടു പേപ്പർ 100 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നതായിരിക്കും ഓരോ പേപ്പറും. ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം ലഭിക്കും. ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്. പേപ്പർ ഒന്ന് രാവിലെയും പേപ്പർ 2 ഉച്ചക്ക് ശേഷവും നടക്കും.


 

 

Frequently Asked Questions

Related Contents: