Updated on: 28 Feb 2025

Share

Share on WhatsApp

Kerala Secretariat Office Attendant 2024

Table of Contents

    Kerala Secretariat Office Attendant 2025

    കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയ്ക്ക് പുതിയ വിജ്ഞാപനം കഴിഞ്ഞ വർഷം പുറത്ത് ഇറക്കിയിരുന്നു . സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് നിയമനത്തിനായി നടത്തുന്ന ഈ പരീക്ഷ അപേക്ഷകരിൽ ഏറെ പ്രതീക്ഷ ഉണർത്തുന്ന ഒന്നാണ്. ഈ പരീക്ഷയുടെ എല്ലാ വിശദംശങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ ലേഖനം.കൂടാതെ സിലബസും ഈ ലേഖനം വിശകലനം ചെയ്യുന്നുണ്ട് .

    യോഗ്യത

    ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ ഏറ്റവും കുറഞ്ഞ യോഗ്യത SSLC വിജയിച്ചിരിക്കണം എന്നാണ്. ഡിഗ്രി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.

    പ്രായപരിധി

    18 വയസ്സ് മുതൽ  36 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം. അതായതു 02.01.1987 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗക്കാർക്ക് 41 വയസ്സ് വരെയും മറ്റ് പിന്നാക്ക സമുദായങ്ങൾ എന്നിവർക്ക് 39 വയസ്സ് വരെയും അപേക്ഷിക്കാം. ശാരീരികമായി വെല്ലുവിളികൾ ഉള്ളവർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

    ഒഴിവുകളുടെ എണ്ണം

    മുകളിൽ സൂചിപ്പിച്ചതു പോലെ ഈയൊരു തസ്തിക ഗവൺമെന്റ് സെക്രട്ടേറിയറ്റ്/ കേരള പബ്ലിക് സർവീസ് കമ്മീഷൻ/ ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്/ കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്/ അക്കൗണ്ടന്റ് ജനറൽ വകുപ്പ് എന്നീ വിഭാഗങ്ങളിലേക്കുള്ളതാണ്. അതിനാൽ തന്നെ എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ടെന്നാണ് നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്നത്. ഒഴിവുകളുടെ എണ്ണം കൃത്യമായി സൂചിപ്പിച്ചിട്ടില്ല.

    ജോലി രീതി 

    ഗവൺമെന്റ് സെക്രട്ടേറിയറ്റ്/ കേരള പബ്ലിക് സർവീസ് കമ്മീഷൻ/ ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്/ കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്/ അക്കൗണ്ടന്റ് ജനറൽ വകുപ്പ് എന്നീ വിഭാഗങ്ങളിലേക്കു ഓഫീസ് അറ്റൻഡ്  എന്ന പോസ്റ്റാണ് ഇതിൽ ലഭിക്കുന്നത്. സെക്രട്ടേറിയറ്റ് പോലെയുള്ള മികച്ച സൌകര്യങ്ങളുള്ള ഓഫീസുകളിലാണ് നിയമനം. അതുകൊണ്ടുതന്നെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കു പൊതുവെയുള്ള ജോലി ഭാരം ഓഫീസ് അറ്റൻഡന്‍റിന് ഇല്ല. മെയിൽ ഡെസ്പാച്ച്, മെയിൽ നോക്കൽ, ഫയൽ സ്കാനിങ്ങ് പോലെയുള്ള ജോലികളാണ് പ്രധാനമായും ഉള്ളത്.Secretariat Office Attendant യ്ക്ക് ധാരാളം അഡ്മിനിസ്ട്രേറ്റീവ് ഡ്യൂട്ടികളും ഫയൽ ഹാൻഡ്ലിംഗ്, ഓഫീസ് ക്രമീകരണങ്ങൾ, ഡാറ്റ എൻട്രി തുടങ്ങിയവ ഉണ്ടായിരിക്കും

    ശമ്പളം

    23000-50200 രൂപ ശമ്പള സ്കെയിലാണ് ഈ തസ്തികയ്ക്ക് ഉള്ളത്. Dearness Allowance, House rent Allowance, Transportation Allowance തുടങ്ങിയ വിവിധ അലവൻസുകൾ കൂട്ടി ജോലിക്ക് കയറുമ്പോൾ തന്നെ 30000 രൂപ ശമ്പളം വാങ്ങാനാകുമെന്നതാണ് പ്രധാന ആകർഷണം. 

    പ്രൊമോഷൻ സാധ്യത 

    സെക്രട്ടേറിയറ്റ്, പി.എസ്.സി, ഒഡിറ്റ് വകുപ്പ് എന്നിവിടങ്ങളിലെ ഓഫീസ് അറ്റൻഡന്‍റുമാർക്ക് കംപ്യൂട്ടർ അസിസ്റ്റന്‍റ്, അസിസ്റ്റന്‍റ്/ഓഡിറ്റർ തസ്തികകളിലേക്ക് എളുപ്പത്തിൽ മാറാനാകും. കംപ്യൂട്ടർ അസിസ്റ്റന്‍റ് ആകുന്നവർക്ക് ഗസറ്റഡ് പദവിയുള്ള സൂപ്രണ്ട് വരെയായി സ്ഥാനക്കയറ്റം ലഭിക്കും. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നാലുവർഷം പൂർത്തിയാക്കുന്ന ബിരുദധാരികൾക്കാണ് ഇത്തരത്തിൽ സ്ഥാനക്കയറ്റം ലഭിക്കുക.

    Secretariat Office Attendant പരീക്ഷ 

    Secretariat അസിസ്റ്റന്റ് പരീക്ഷ രണ്ട് ഘട്ടങ്ങളായി നടക്കുന്നത് .അതിൻ പ്രകാരം Prelims പരീക്ഷ 2024 ഡിസംബർ മാസത്തിൽ നടന്നു . PSC യുടെ പുതിയ അറിയിപ്പ് പ്രകാരം ഈ തസ്തികയുടെ മെയിൻസ് പരീക്ഷ 2025 മെയ് 21 നാണു നടക്കുന്നത്.പരീക്ഷയുമായി ബന്ധപ്പെട്ട് എന്ത് സംശയങ്ങൾക്കും whtaspp വഴി ബന്ധപ്പെടാവുന്നതാണ്.

    Confirmation തീയ്യതി

    പരീക്ഷയ്ക്ക് മുമ്പ്, ഉദ്യോഗാർത്ഥികൾ അവരുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ Confirmation നൽകണം. Confirmation നൽകുന്നവർക്ക് മാത്രമേ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളു . നിർദ്ദിഷ്ട സമയത്തിനുള്ളിൽ Confirmation നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടും. മെയ് 21 ന് നടക്കുന്ന ഈ തസ്തികയുടെ പരീക്ഷയ്ക്കുള്ള Confirmation ഫെബ്രുവരി 26 മുതൽ മാർച്ച് 11 വരെ നൽകണം

    Secretariat Office Attendant പരീക്ഷ സിലബസ്

    നമുക്ക് അറിയാവുന്നത് പോലെ സിലബസ് മനസിലായാൽ മാത്രമേ പരീക്ഷക്ക് നന്നായി ഒരുങ്ങാൻ സാധിക്കുകയുള്ളു. ഇത് വിജയ സാധ്യത വർധിപ്പിക്കുന്നു Mains പരീക്ഷയുടെപൂർണമായ syllabus PDF ലഭിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

    പരീക്ഷ തയ്യാറെടുപ്പ്

    സിലബസ് അനുസരിച്ച് മുമ്പുള്ള വർഷങ്ങളുടെ ചോദ്യപേപ്പറുകൾ വിശകലനം ചെയ്താൽ, ആവർത്തിക്കുന്നചോദ്യങ്ങൾ തിരിച്ചറിയാൻ കഴിയും, അങ്ങനെ പ്രധാനപ്പെട്ട മേഖലകൾക്ക് കൂടുതൽ മുൻ‌തൂക്കം നൽകാം. ഇത്തരം ശ്രദ്ധാപൂർവമായ പഠനം പരീക്ഷാ തയ്യാറെടുപ്പിൽ ആത്മവിശ്വാസം നൽകുകയും വിജയം ഉറപ്പാക്കുകയും ചെയ്യും.ആദ്യം ഒരു study plan തയ്യാറാക്കണം, അതിന് അനുസരിച്ച് പഠിക്കണം.. പഠിക്കാൻ ആവശ്യമായ വീഡിയോ ക്ലാസുകളും study plan, മുൻ വർഷത്തെ ചോദ്യപേപ്പറുകൾ, ദിവസവും 100 മാർക്കിന്റെ മാതൃക പരീക്ഷകൾ തുടങ്ങിയവ ലഭ്യമായ മൊബൈൽ ആപ്ലിക്കേഷനാണ് Challenger App. സിലബസ് അനുസരിച്ച് കേരളത്തിലെ മികച്ച അധ്യാപകരുടെ ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. അത് പോലെ 10 ലക്ഷത്തോളം വിദ്യാർഥികൾ ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് പഠിക്കുന്നു, ഒത്തിരി ആളുകൾ ജോലിയിലേക്ക് പ്രവേശിച്ചിട്ടുമുണ്ട്.