കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരളത്തിലെ സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിവിധ തസ്തികകളിലേക്കുള്ള NOTIFICATION പതിവായി പുറത്തിറക്കാറുണ്ട്. അവയിൽ പെടുന്ന ഒരു തസ്തികയാണ് store Keeper. Kerala State Poultry Development Corporation Limited,Kerala state film development Corporation എന്നീ രണ്ടു സ്ഥാപനങ്ങളിലേക്കാണ് store Keeper എന്ന തസ്തികയിൽ PSC അപേക്ഷ ക്ഷണിച്ചത്. 10th level പരീക്ഷയാണ് ഈയൊരു പോസ്റ്റിലേക്ക് കേരള PSC നടത്തുന്നത്. 2024 ഡിസംബറിൽ നടക്കുന്ന 10th prelims പരീക്ഷ ഈ പോസ്റ്റിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ എഴുതേണ്ടതാണ്. ഈ പോസ്റ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ സമഗ്രമായ പരീക്ഷാ സിലബസും ഈ ലേഖനത്തിൽ നിന്ന് ലഭിക്കും
2023 സെപ്റ്റംബറിലാണ് ഇതിന്റെ Notification വന്നത്. Kerala State Poultry Development Corporation Limited ലെ store Keeper ന്റെ കാറ്റഗറി നമ്പർ 134/2023 എന്നതായിരുന്നു. 259/2023 എന്ന കാറ്റഗറി നമ്പർ Kerala state film development Corporation Store keeper എന്ന തസ്തികയുടേതാണ്. 10th level പരീക്ഷയാണ് ഈ പോസ്റ്റുകളിലേക്ക് കേരള PSC നടത്തുന്നത്. 2024 ഡിസംബറിൽ നടക്കുന്ന 10th prelims പരീക്ഷ ഈ പോസ്റ്റുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ എഴുതേണ്ടതാണ്
പ്രായപരിധി
ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി18 നും 36 നും ഇടയിലായിരുന്നു. അതായതു 02.01.1987 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ. SC/ST,OBC ഉദ്യോഗാർത്ഥികൾക്കും പ്രായത്തിൽ ഇളവിന് അർഹതയുണ്ടായിരുന്നു.
വിദ്യാഭ്യാസ യോഗ്യത
SSLC പാസായിരിക്കണം എന്നതാണ് വിദ്യാഭ്യാസ യോഗ്യതയായി പറഞ്ഞിരിക്കുന്നത്
ജോലി രീതി
സ്റ്റോർ കീപ്പർ (KEPCO)
Kerala State Poultry Development Corporation Limited (KEPCO) വുമായി ബന്ധപ്പെട്ട സ്റ്റോർഹൗസുകൾ കൈകാര്യം ചെയ്യുന്നതിനും ഉൽപ്പന്നങ്ങളുടെ സ്റ്റോക്കിൻ്റെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതിന് സ്റ്റോർ കീപ്പർ ഉത്തരവാദിയാണ്. ആവശ്യമായ വസ്തുക്കൾ കൃത്യസമയത്ത് ലഭ്യമാണെന്ന് ഉറപ്പാക്കണം. വെയർഹൗസിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക,വസ്തുക്കളുടെ ശരിയായ സംഭരണവും കൈകാര്യം ചെയ്യലും ഉറപ്പാക്കുക എന്നിവ ജോലിയിൽ പ്പെടുന്നു
സ്റ്റോർ കീപ്പർ (KSFDC)
KSFDC ഒരു സർക്കാർ സ്ഥാപനമാണ്. മലയാള സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഈ സ്ഥാപനത്തിലെ സ്റ്റോർ കീപ്പർ ചെയ്യേണ്ട ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്. അവ താഴെ നൽകുന്നു
സ്റ്റോക്ക് ലെവലുകൾ നിലനിർത്തുക
സ്റ്റോറിൽ എല്ലായ്‌പ്പോഴും ആവശ്യമായ മെറ്റീരിയലുകളുടെയും ഉപഭോഗവസ്തുക്കളുടെയും മതിയായ സപ്ലൈ ഉണ്ടെന്ന് ഉറപ്പാക്കുക.
സ്റ്റോക്ക് റെക്കോർഡുകൾ പതിവായി അപ്ഡേറ്റ് ചെയ്യുക
സ്റ്റോറിൽ വരുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ വസ്തുക്കളുടെയും കൃത്യമായ രേഖകൾ സൂക്ഷിക്കുക.
ആവശ്യകത അടിസ്ഥാനമാക്കി KSFDC-യിലെ വിവിധ വകുപ്പുകൾക്കോ ഉൽപ്പാദന യൂണിറ്റുകൾക്കോ ആവശ്യമായ മെറ്റീരിയലുകൾ നൽകുക.
സ്റ്റോർ സുരക്ഷിതവും അപകടങ്ങളിൽ നിന്ന് മുക്തവുമാണെന്ന് ഉറപ്പാക്കുക. കേടുപാടുകളും മോഷണവും തടയുന്ന വിധത്തിൽ മെറ്റീരിയലുകൾ സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു
പ്രമോഷൻ
സ്റ്റോർ കീപ്പർ (KEPCO)
ഒരിക്കൽ ജോലിയിൽ പ്രവേശിച്ചാൽ, സ്റ്റോർ കീപ്പർക്ക് കെപ്‌കോയിലോ സമാനമായ കേരള സർക്കാർ തസ്തികകളിലോ സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങൾ ഉണ്ടാകും. പ്രമോഷൻ സാധാരണയായി അവരുടെ ജോലിയിലുള്ള പ്രകടനം, അവർക്കുള്ള അധിക യോഗ്യതകൾ, ഉയർന്ന തസ്തികകളുടെ ലഭ്യത എന്നിവയെ ആശ്രയിച്ചിരിക്കുന്നു. കൂടുതൽ യോഗ്യതകൾ നേടുന്നതിലൂടെയോ ഡിപ്പാർട്ട്‌മെൻ്റൽ പരീക്ഷകൾക്ക് ഹാജരാകുന്നതിലൂടെയോ അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. ഇത് അഡ്മിനിസ്ട്രേറ്റീവ് മാനേജർ വരെ എത്തുന്നു.
സ്റ്റോർ കീപ്പർ (KSFDC)
KSFDC യിലെ സ്റ്റോർ കീപ്പർ ജോലിയിൽ പ്രവേശിക്കുന്ന ഒരാൾക്ക് താഴെ പറയുന്ന രീതിയിൽ പ്രൊമോഷൻ സാദ്ധ്യതകൾ ഉണ്ട്
Store Keeper (Entry-Level Position)
Senior Store Keeper / Store Supervisor
Store Officer / Assistant Store Manager
Store Manager / Inventory Control Manager
Logistics or Procurement Manager
KSFDC ഉൾപ്പെടെ പല പൊതുമേഖലാ സ്ഥാപങ്ങളിലും പ്രമോഷനുകൾ പലപ്പോഴും സീനിയോറിറ്റിയെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടുതൽ കാലം ജോലി പരിചയം ഉള്ളവർക്ക് ഒഴിവുകൾ ഉണ്ടാകുമ്പോൾ ഉയർന്ന സ്ഥാനങ്ങളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് സാധാരണയായി അർഹതയുണ്ട്. സീനിയോറിറ്റി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, കൂടുതലും Work efficiency ഉള്ള ജീവനക്കാരെയും പ്രൊമോഷനുകൾക്കായി പരിഗണിക്കും.ഡിപ്പാർട്ട്‌മെൻ്റൽ പരീക്ഷകളിൽ വിജയിക്കുന്നത് ഉയർന്ന job role പ്രമോഷനുകൾ വേഗത്തിലാക്കാൻ സഹായിക്കും
പരീക്ഷാതീയതി
10th Level ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള പൊതുവായ പരീക്ഷയായ 10th Level Prelim Exam തന്നെയാണ് Storekeeper തസ്തികകൾക്കും എഴുതേണ്ടത്. എഴുത്തുപരീക്ഷയിൽ ഓരോന്നിനും ഒരു മാർക്കിന്റെ 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. പരീക്ഷ ഒരു മണിക്കൂർ പതിനഞ്ച് മിനിറ്റ് നീണ്ടുനിൽക്കും. ഓരോ തെറ്റായ ഉത്തരത്തിനും,നെഗറ്റീവ് മാർക്കുണ്ട്. ഈ വർഷത്തെ 10th Level Prelim Exam ആരംഭിക്കുന്നത് ഡിസംബർ 28 നാണ്. ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവർ ഈ പരീക്ഷ എഴുതണം
confirmation തീയതി
അപേക്ഷകർ നിശ്ചിത സമയപരിധിക്ക് മുമ്പ് കേരള PSC പോർട്ടൽ വഴി പരീക്ഷയിൽ പങ്കെടുക്കാനുള്ള അവരുടെ Confirmation നൽകണം .Confirmation കൊടുക്കാത്ത ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ലഭിക്കുകയില്ല അവർക്ക് പരീക്ഷയ്ക്ക് ഹാജരാകാനും കഴിയില്ല. Store Keeper തസ്തികകൾക്കായി അപേക്ഷിച്ചവർ ഡിസംബറിൽ നടക്കുന്ന 10th Level Prelim Exam എഴുതേണ്ടതിനാൽ അതിനുള്ള confirmation october 11 ന് മുൻപ് നല്കേണ്ടതാണ്
Store Keeper സിലബസ്
ഒരു മത്സര പരീക്ഷയെ അഭിമുഖീകരിക്കുമ്പോൾ ആ പരീക്ഷയുടെ സിലബസ് മനസ്സിലാക്കുന്നത് നമ്മുടെ പഠനത്തിനുള്ള ഷെഡ്യൂൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു. ഇത് വിജയ സാധ്യത വർധിപ്പിക്കുന്നു. 10th Level ജോലിക്കുള്ള പൊതുവായ പരീക്ഷയായ 10th Level Prelim Exam തന്നെയാണ് Storekeeper തസ്തികകൾക്കും എഴുതേണ്ടത്. പൂർണമായ 10th prelims syllabus PDF ലഭിക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.