Updated on: 22 Oct 2024
കേരളത്തിലെ സർവ്വകലാശാലയിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിലേക്കുള്ള പരീക്ഷയുടെ സിലബസ് 2023 ജനുവരി മാസം പുറത്ത് വന്നു.
രണ്ട് ഘട്ടമായാണ് പരീക്ഷ നടത്തുന്നത്.
രണ്ട് പരീക്ഷകൾക്കും 2 രീതിയിലുള്ള സിലബസ് പി.എസ്.സി പുറത്തിറക്കിയിട്ടുണ്ട്.
University LGS exam category number: 697/2022
LGS പ്രിലിമിനറി പരീക്ഷയുടെ സിലബസ് താഴെ നൽകുന്നു. ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങൾക്ക് ഈ സിലബസ് download ചെയ്തു എടുക്കാവുന്നതാണ്.
ഈ പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള questions, comprehensive study notes എന്നിവ challenger അപ്പ്ലിക്കേഷനിൽ നൽകിയിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് അപ്ലിക്കേഷൻ download ചെയ്യാവുന്നതാണ്.
ശാസ്ത്ര സാങ്കേതിക മേഖല, |
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും ഊർജ മേഖലയിലേയും ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ്. |
ഇന്ത്യയുടെ സ്വാതന്ത്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട് മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ |
ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയ ഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും |
കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവെക്കുറിച്ചുള്ള അറിവ്. |
ഇന്ത്യൻ സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹ്യപരിഷ്കരണവും അയ്യൻകാളി, ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പൻ, വി.ടി.ഭട്ടതിരിപ്പാട്, കുമാരഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും |
മനുഷ്യശരീരത്തെക്കുറിച്ചുളള പൊതു അറിവ് |
ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും |
രോഗങ്ങളും രോഗകാരികളും |
കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ |
കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ |
വനങ്ങളും വനവിഭവങ്ങളും |
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും |
ആറ്റവും ആറ്റത്തിന്റെ ഘടനയും |
അയിരുകളും ധാതുക്കളും |
മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും |
ഹൈഡ്രജനും ഓക്സിജനും |
രസതന്ത്രം ദൈനംദിന ജീവിതത്തിൽ |
ദ്രവ്യവും പിണ്ഡവും പ്രവൃത്തിയും ഊർജവും |
ഊർജ്ജവും അതിന്റെ പരിവർത്തനവും |
താപവും ഊഷ്മാവും |
പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും |
ശബ്ദവും പ്രകാശവും |
സൗരയൂഥവും സവിശേഷതകളും |
സംഖ്യകളും അടിസ്ഥാന ക്രിയകളും |
ലസാഗു, ഉസാഘ |
ഭിന്നസംഖ്യകൾ |
ദശാംശ സംഖ്യകൾ |
വർഗ്ഗവും വർഗ്ഗമൂലവും |
ശരാശരി |
ലാഭവും നഷ്ടവും |
സമയവും ദൂരവും |
ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ |
ശ്രേണികൾ |
സമാന ബന്ധങ്ങൾ |
തരംതിരിക്കൽ |
അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം |
ഒറ്റയാനെ കണ്ടെത്തൽ |
വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ |
സ്ഥാന നിർണ്ണയം |
-----------
Download LGS Prelims Syllabus [PDF]
Download University LGS Mains Syllabus [PDF]
താഴെ നൽകിയിരിക്കുന്നതാണ് യൂണിവേഴ്സിറ്റി എൽ.ജി.എസ് മെയിൻ പരീക്ഷയുടെ സിലബസ്.
വിഷയം | മാർക്ക് |
പൊതുവിജ്ഞാനം | 40 |
ആനുകാലിക വിഷയങ്ങൾ | 20 |
സയൻസ് | 10 |
പൊതുജനാരോഗ്യം | 10 |
ലഘു ഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും | 20 |
മുഴുവൻ സിലബസ് കാണാം [PDF]