കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിൽ, പ്രത്യേകിച്ച് റവന്യൂ വകുപ്പിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഒരു തസ്തികയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (Village Field Assistant). ഇത് റവന്യൂ വകുപ്പ് കീഴിലുള്ള ഒരു പദവിയാണ്. നേരിട്ടുള്ള നിയമനത്തിൽ ഉൾപ്പെടുന്നു. ഈ പദവിയിൽ നിയമിതരാകുന്നവർ ഗ്രാമപ്രദേശങ്ങളിലെ വിവിധ ഭരണകാര്യങ്ങളിൽ സഹായിക്കുന്നവരാണ്. ഈ തസ്തികയെ കുറിച്ച് വിശദീകരിക്കുന്നതാണ് ഈ ലേഖനം
Village Field Assistant തസ്തികയ്ക്കുള്ള അടുത്ത വിജ്ഞാപനം 2024-ൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മിക്കവാറും ഇത് ഡിസംബറിൽ പ്രതീക്ഷിക്കാം. മുൻ വർഷങ്ങളിലെ നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ , പൊതുവേ ഓരോ രണ്ട് വർഷത്തിലൊരിക്കലാണ് ഈ തസ്തികയിലേക്ക് നിയമനത്തിന് വിജ്ഞാപനം വരാറുള്ളത്. അതിനാൽ, അടുത്ത് തന്നെ നോട്ടിഫിക്കേഷൻ പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി ഇടക്ക് കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക
വില്ലേജ് ഫീൽഡ് അസിസ്റ്റന്റായി അപേക്ഷിക്കാനാവശ്യമായ പ്രധാന യോഗ്യതകൾ താഴെപ്പറയുന്നവയാണ്
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് വിജയിച്ചവരായിരിക്കണം.
പ്രായപരിധി
അപേക്ഷകർ 18 നും 36 നും മധ്യേ പ്രായമുള്ളവരായിരിക്കണം(18-36 -02 ജനുവരി 1988 നും 01 ജനുവരി 2006 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). SC/ST വിഭാഗങ്ങൾക്ക് 5 വർഷം,OBC വിഭാഗത്തിന് 3 വർഷം വരെ പ്രായത്തിൽ ഇളവുകൾ ലഭിക്കും.
ഭാഷാപരിചയം
ഉദ്യോഗാർത്ഥികൾക്ക് മലയാളം ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം,കാരണം പല റവന്യൂ രേഖകളും മലയാളത്തിലാണ്.
ശാരീരിക യോഗ്യത
ചില പ്രത്യേക സാഹചര്യങ്ങളിൽ, ശാരീരിക യോഗ്യതയും ആവശ്യമായി വരാം (ഉദാഹരണത്തിന്: സർവേ ജോലികൾ) എന്നാൽ ഈയൊരു യോഗ്യത ആവശ്യമുണ്ടെങ്കിൽ അത് വിശദമായി notification ൽ പറയും
Note :സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കാറ്റഗറി റിസർവേഷൻ നിയമങ്ങൾ അനുസരിച്ച് സംവരണ വിഭാഗങ്ങളിൽ നിന്നും അപേക്ഷകർക്ക് ഈ യോഗ്യതകളിൽ പ്രത്യേക പരിഗണന ഉണ്ടാകും.
വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ ശമ്പളം കേരള സർക്കാരിന്റെ Salary scale അനുസരിച്ച്, തുടക്കത്തിൽ ₹23,700 മുതൽ ₹52,600 വരെയാണ്. എന്നാൽ വ്യത്യസ്ത ഘടകങ്ങൾക്കനുസരിച്ച് ഈ ശമ്പളത്തിൽ വ്യത്യാസം വരാം. ഇത് ഒരിക്കലും കുറയാൻ സാധ്യത ഇല്ല. അലവൻസുകൾ എല്ലാം ചേർന്ന് വർദ്ധിക്കാനാണ് സാധ്യത
അലവൻസുകൾ
Dearness Allowance: ശമ്പളത്തിന്റെ ഒരു ശതമാനമെന്ന നിലയിൽ, സർക്കാർ നിശ്ചയിക്കുന്നതനുസരിച്ച് വർദ്ധനവ് ഉണ്ടാകും.
House Rent Allowance: ജോലി സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യാസം കാണും.
വില്ലേജ് ഓഫീസുകളിൽ സുപ്രധാന ചുമതലകൾ ഉള്ളവരാണ് ഫീൽഡ് അസിസ്റ്റന്റുമാർ. പ്രധാനമായും ഇവരുടെ ജോലി വില്ലേജ് ഓഫീസറെ ഫീൽഡ് ജോലികളിൽ സഹായിക്കുക എന്നതാണ്. ജനങ്ങൾ വില്ലേജുകളിൽ കരം അടക്കുന്നത് ഇവർ വഴിയാണ്. റവന്യു റിക്കവറി, ഭൂമിയുമായി ബന്ധപ്പെട്ട തർക്കം എന്നിവയ്ക്ക് ഭൂവുടമകൾക്ക് നോട്ടീസ് നൽകേണ്ടത് ഫീൽഡ് അസിസ്റ്റന്റുമാരാണ്
പ്രധാന ചുമതലകൾ
ഭൂമിയുടെ രേഖകൾ പരിശോധിക്കുക, ഭൂമിയുടെ അളവുകൾ നടത്തുക, റവന്യൂ റിപ്പോർട്ടുകൾ തയ്യാറാക്കാൻ വില്ലജ് ഓഫീസറെ സഹായിക്കുക
ഗ്രാമപ്രദേശങ്ങളിൽ നടപ്പാക്കുന്ന വിവിധ സർക്കാർ ജനസേവന പദ്ധതികൾ നേടിക്കൊടുക്കാൻ ജനങ്ങളെ സഹായിക്കുക
ഭൂമിയുടെ ഉടമസ്ഥതാ രേഖകൾ, പൂർവ്വരേഖകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ വില്ലജ് ഓഫീസറെ സഹായിക്കുക
വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ പ്രൊമോഷൻ സാധാരണയായി വില്ലേജ് ഓഫീസർ തസ്തികയിലേക്കാണ് നടക്കുന്നത്. പ്രൊമോഷൻ ലഭിക്കാൻ, ഒരു ഉദ്യോഗസ്ഥൻ നിശ്ചിത സേവനകാലം പൂർത്തിയാക്കണം, കൂടാതെ സർവീസിനിടെ നടത്തുന്ന വകുപ്പുതല പരീക്ഷകളിലും വിജയിക്കുകയും വേണം. പ്രൊമോഷൻ അത്ര എളുപ്പമുള്ള കാര്യമല്ല. ഈയൊരു തസ്തികയിൽ ജോലി ചെയ്യുമ്പോഴുള്ള സേവനകാല റിപ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തന മികവ് തുടങ്ങിയവ ഇവരുടെ പ്രൊമോഷൻ നടപടികളിൽ നിർണായക പങ്ക് വഹിക്കുന്നു
അടുത്ത വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷ 2025-ൽ വേഗം തന്നെ നടത്തപ്പെടുമെന്ന് പ്രതീക്ഷിക്കാം. കേരള PSC യുടെ പതിവ് ഷെഡ്യൂളും വിജ്ഞാപനങ്ങളുടെ സമയം നോക്കുമ്പോൾ, 2025-ൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾ നടത്തപ്പെടാൻ സാധ്യതയുണ്ട്. 2021 സെപ്റ്റംബറിലാണ് കഴിഞ്ഞ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജ്ഞാപനം നടന്നത്. 2022-ൽ നടന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2023-ലെ ആദ്യ മാസത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സാധാരണ,പിഎസ്സി പരീക്ഷകൾക്കു ശേഷം 6-8 മാസത്തിനുള്ളിൽ റാങ്ക് ലിസ്റ്റ് പുറത്തിറങ്ങും. ഈ റാങ്ക് ലിസ്റ്റ് സാധാരണയായി 1 മുതൽ 3 വർഷം വരെ നിലനിൽക്കും .അതിനുശേഷം അടുത്ത റാങ്ക് ലിസ്റ്റ് വന്നാൽ പഴയത് ഒഴിവാക്കപ്പെടും.പരീക്ഷ തീയതികൾ സംബന്ധിച്ച കൂടുതൽ വിവരം ഔദ്യോഗിക വിജ്ഞാപനത്തിലൂടെ പി.എസ്.സി. വെബ്സൈറ്റിൽ ലഭ്യമാകും
പരീക്ഷ 10th levelപരീക്ഷയായിരിക്കും. സാധാരണയായി രണ്ട് ഘട്ടങ്ങളിലായി നടക്കുന്നു: പ്രിലിമിനറി (Prelims) പരീക്ഷയും മെയിൻസ് (Mains) പരീക്ഷയും.
Prelims: പ്രിലിമിനറി പരീക്ഷയാണ് ആദ്യ ഘട്ടം, ഇത് മെരിറ്റ് അടിസ്ഥാനത്തിലുള്ള ഒരു സ്ക്രീനിംഗ് പരീക്ഷയായി പ്രവർത്തിക്കുന്നു. ഈ പരീക്ഷയിൽ സാധാരണയായി General Knowledge,Current Affairs,Renaissance in Kerala,Natural Science,Physical Science,Simple Arithmetic,Mental Ability എന്നി വിഭാഗങ്ങൾ നിന്ന് ചോദ്യങ്ങൾ ചോദിക്കും. ഇത് ഒരു ഒബ്ജക്ടീവ് (Objective) പരീക്ഷയാണ്.
Mains: .Prelims കഴിഞ്ഞ്, മെരിറ്റ് ലിസ്റ്റ് പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരെയാണ് മെയിൻസ് പരീക്ഷയ്ക്ക് പരിഗണിക്കുക. മെയിൻസ് പരീക്ഷയിൽ കൂടുതൽ വിശദമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ്. താഴെ പറയുന്ന വിഷയങ്ങളിൽ ശ്രദ്ധ കൊടുക്കണം
ചരിത്രം
ഭൂമിശാസ്ത്രം
ഇന്ത്യൻ ഭരണഘടന
ജീവശാസ്ത്രവും പൊതുജനആരോഗ്യവും
ഭൗതികശാസ്ത്രം
കെമിസ്ട്രി
ആനുകാലിക വിഷയങ്ങൾ(CURRENT AFFAIRS)
ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും
GENERAL ENGLISH
മത്സര പരീക്ഷകളിൽ മുൻവർഷത്തെ കട്ട് ഓഫ് മാർക്ക് (cut-off marks) അറിയുന്നത് കൊണ്ട് നിരവധി പ്രയോജനങ്ങൾ ഉണ്ട്.
മുൻവർഷത്തെ കട്ട് ഓഫ് മാർക്ക് അനുസരിച്ച്, ഇപ്രാവശ്യം എത്ര മാർക്ക് നേടണം എന്ന് ഏകദേശമായി നിശ്ചയിക്കാം. ഇതോടെ, തയ്യാറെടുപ്പിനുള്ള വ്യക്തമായ ലക്ഷ്യം നമുക്ക് ലഭിക്കും
കഴിഞ്ഞ വർഷങ്ങളിലെ കട്ട് ഓഫ് മാർക്ക് കണ്ടാൽ, മത്സരാർത്ഥികൾ എത്ര മാർക്ക് നേടുന്നുവെന്ന് പൊതുവെ മനസിലാക്കാം. ഇതിലൂടെ മത്സരത്തിന്റെ ഏകദേശ competition വിലയിരുത്താം.
ഉയർന്ന റാങ്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഉദ്യോഗാർഥിയാണെങ്കിൽ,മുൻവർഷത്തെ കട്ട് ഓഫ് മാർക്കിൽ നിന്ന് ഒരുപടി മുന്നിലെത്താൻ ശ്രമിക്കും
368/2021 എന്ന കാറ്റഗറി നമ്പറിൽ കഴിഞ്ഞ പ്രാവശ്യം നടന്ന Village Field Assistant പരീക്ഷയുടെ കട്ട്ഓഫ് സ്കോർ ഇവിടെ നൽകിയിരിക്കുന്നു
District | Cut-off-mark |
കാസർകോട് | 70.8943 |
കണ്ണൂർ | 79.97 |
കോഴിക്കോട് | 81.4504 |
വയനാട് | 64.67 |
മലപ്പുറം | 79.7605 |
തൃശൂർ | 79.4302 |
പാലക്കാട് | 78.7355 |
എറണാകുളം | 79.7593 |
ഇടുക്കി | 79.7505 |
കോട്ടയം | 70.0179 |
കൊല്ലം | 79.05 |
ആലപ്പുഴ | 74.9994 |
പത്തനംതിട്ട | 69.82 |
തിരുവനന്തപുരം | 82.65 |
സിലബസ് മനസിലാക്കുന്നത് പി.എസ്.സി പോലുള്ള കടുത്ത മത്സരം നേരിടുന്ന പരീക്ഷകളിൽ വിജയിക്കാൻ അനിവാര്യമാണ്. പ്രാഥമികമായും, സിലബസ് പഠിക്കുക വഴി പരീക്ഷയിൽ ഉൾപ്പെടുന്ന വിഷയങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നു. ഇതുവഴി ഏത് വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് തിരിച്ചറിയാം.സിലബസ് download ചെയ്യുവാനും, സിലബസിൽ ഏതെല്ലാം ഭാഗമാണ് കൂടുതൽ ശ്രദ്ധിച്ചു പഠിക്കേണ്ടതും കൂടുതൽ ചോദ്യങ്ങൾ വരുന്ന ഭാഗം മനസ്സിലാക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
സിലബസ് അനുസരിച്ച് മുമ്പുള്ള വർഷങ്ങളുടെ ചോദ്യപേപ്പറുകൾ വിശകലനം ചെയ്താൽ, ആവർത്തിക്കുന്നചോദ്യങ്ങൾ തിരിച്ചറിയാൻ കഴിയും, അങ്ങനെ പ്രധാനപ്പെട്ട മേഖലകൾക്ക് കൂടുതൽ മുൻതൂക്കം നൽകാം. ഇത്തരം ശ്രദ്ധാപൂർവമായ പഠനം പരീക്ഷാ തയ്യാറെടുപ്പിൽ ആത്മവിശ്വാസം നൽകുകയും വിജയം ഉറപ്പാക്കുകയും ചെയ്യും.ആദ്യം ഒരു study plan തയ്യാറാക്കണം, അതിന് അനുസരിച്ച് പഠിക്കണം.. പഠിക്കാൻ ആവശ്യമായ വീഡിയോ ക്ലാസുകളും study plan, മുൻ വർഷത്തെ ചോദ്യപേപ്പറുകൾ, ദിവസവും 100 മാർക്കിന്റെ മാതൃക പരീക്ഷകൾ തുടങ്ങിയവ ലഭ്യമായ മൊബൈൽ ആപ്ലിക്കേഷനാണ് Challenger App. സിലബസ് അനുസരിച്ച് കേരളത്തിലെ മികച്ച അധ്യാപകരുടെ ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. അത് പോലെ 10 ലക്ഷത്തോളം വിദ്യാർഥികൾ ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് പഠിക്കുന്നു, ഒത്തിരി ആളുകൾ ജോലിയിലേക്ക് പ്രവേശിച്ചിട്ടുമുണ്ട്.
പരീക്ഷയുമായി ബന്ധപ്പെട്ട് എന്ത് സംശയങ്ങൾക്കും whtaspp വഴി ബന്ധപ്പെടാവുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് (താഴെ CLICK HERE എന്ന ലിങ്ക് ) സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കണം. ഇതിനോടകം രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാര്ത്ഥികള്ക്ക് തങ്ങളുടെ പ്രൊഫൈല് ലോഗിൻ വഴി അപേക്ഷിക്കാവുന്നതാണ്.
Notifications എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക
താഴെ കാറ്റഗറി നമ്പർ എന്നുള്ള കോളത്തിൽ കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് Quick Apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
തുടർന്ന് Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക
രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ PERSONAL DETAILS , വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് ആവശ്യമില്ല.
പിന്നീടുള്ള ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക