App Logo

No.1 PSC Learning App

1M+ Downloads
തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണം നടക്കുന്ന കേരള ഗവേഷണ കേന്ദ്രം

Aകേരള കാർഷിക സർവ്വകലാശാല, വേളളൂർ

Bകേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, തിരുവനന്തപുരം

Cകേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം , കാസർഗോഡ്

Dസസ്യഗവേഷണ കേന്ദ്രം, കോഴിക്കോട്

Answer:

C. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം , കാസർഗോഡ്

Read Explanation:

കേരള കാർഷിക സർവകലാശാലയുടെ പ്രാദേശിക ഗവേഷണകേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങ ളിൽ പ്രവർത്തിക്കുന്നു. കേരള കാർഷിക സർവകലാശാല (KAU), മണ്ണുത്തി, തൃശ്ശൂർ- കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രമാണ് കേരള കാർഷിക സർവകലാശാല. വിവിധയിനം വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവ യെക്കുറിച്ചുള്ള ഗവേഷ ണങ്ങളും വിജ്ഞാനവ്യാപന പരിപാടികളുമാണ് മുഖ്യപ്രവർത്തനങ്ങൾ. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം (CTCRI), ശ്രീകാര്യം, തിരുവനന്തപുരം - കിഴങ്ങുവർഗങ്ങളെപ്പറ്റിയുള്ള പഠനവും അവയുടെ ഉൽപാദനവുമാണ് ഇവിടെ നടക്കുന്നത്. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (RRII), കോട്ടയം -അത്യുൽപാദനശേഷിയുള്ളതും വിവിധ ഭൂവിഭാഗങ്ങൾക്ക് അനുയോജ്യവുമായ റബ്ബർ ഇനങ്ങൾ വികസിപ്പിക്കുന്നു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (CPCRI), കാസർഗോഡ് -തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണമാണ് ഇവിടെ നടക്കുന്നത്.


Related Questions:

അത്യുൽപാദനശേഷിയുള്ളതും വിവിധ ഭൂവിഭാഗങ്ങൾക്ക് അനുയോജ്യവുമായ റബ്ബർ ഇനങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രം
വിത്തിന്റെ ഗുണമേൻമ ഉറപ്പുവരുത്താൻ ---,---- എന്നിവ ഗുണമേൻമയുള്ളതാവണം.
താഴെ പറയുന്ന സസ്യങ്ങളിൽ ലൈംഗികപ്രത്യുൽപാദനം വഴി പുതിയ തൈകൾ ഉണ്ടാകുന്ന സസ്യങ്ങളിൽ പെടാത്തത് ഏത് ?
തണ്ട് ഉപയോഗിച്ചുള്ള കായിക പ്രജനനരീതിയുടെ വിജയസാധ്യത പരമാവധി കൂട്ടാൻ വേരുമുളക്കേണ്ട കാണ്ഡഭാഗം മുക്കിവെക്കുന്ന ലായനിയിൽ ഉപയോഗിക്കുന്ന സസ്യ ഹോർമോൺ?
ക്യുണികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?