Question:

' ബോസ്റ്റൺ ടീ പാർട്ടി ' നടന്ന വർഷം ?

A1770

B1771

C1772

D1773

Answer:

D. 1773

Explanation:

ബോസ്റ്റൺ ടീ പാർട്ടി

  • ബ്രിട്ടീഷ് ഗവൺമെന്റ്  അമേരിക്കൻ കോളനികളിൽ ഏർപ്പെടുത്തിയ  നികുതി നയങ്ങൾക്ക്, പ്രത്യേകിച്ച് 1773-ലെ ടീ ആക്ടിനെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിഷേധമായിരുന്നു ബോസ്റ്റൺ ടീ പാർട്ടി
  • 1773 ഡിസംബർ 16 ന് രാത്രിയിൽ റെഡ് ഇന്ത്യക്കാരുടെ വേഷം ധരിച്ച ബോസ്റ്റണിലെ ഒരു വിഭാഗം ജനങ്ങൾ ബോസ്റ്റൺ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇംഗ്ലീഷ് കപ്പലിൽ കയറി
  • അതിലുണ്ടായിരുന്ന 342 പെട്ടി തേയില അവർ കടലിലേക്ക് വലിച്ചെറിഞ്ഞു.
  • ഈ സംഭവമാണ് ബോസ്റ്റൺ ടീപാർട്ടി എന്നറിയപ്പെടുന്നത് 
  • ബോസ്റ്റൺ ടീ പാർട്ടിക്ക് നേതൃത്വം നൽകിയ സംഘടന : സൺസ് ഓഫ് ലിബർട്ടി

Related Questions:

ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട ' തുറന്ന വാതിൽ നയം ' ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

"സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?

ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക ഉടമ്പടിയുടെ ഫലമാണ് ഭരണകൂടം എന്ന് അഭിപ്രായപ്പെട്ടതാര് ?

സോവിയറ്റ് യൂണിയൻ്റെ ഭരണഘടന നിലവിൽ വന്ന വർഷം ഏതാണ് ?

അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ് നടത്തിയ സ്വതന്ത്ര പ്രഖ്യാപനത്തെ പറ്റി തെറ്റായ പ്രസ്താവന ഏതാണ് ? 

1) 1776 ജൂലൈ 4 നാണ് അമേരിക്കൻ സ്വതന്ത്ര പ്രഖ്യാപനം നടത്തിയത് 

2) ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ , തോമസ് പെയിൻ എന്നിവർ ചേർന്നാണ് സ്വതന്ത്ര പ്രഖ്യാപനം തയ്യാറാക്കിയത് 

3) ' എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിയ്ക്കപ്പെട്ടിരിക്കുന്നു ' എന്നാണ് സ്വതന്ത്ര പ്രഖ്യാപനം ആരംഭിക്കുന്നത് 

4) പൂർണ്ണമായും സ്വതന്ത്രരാകാനുള്ള കോളനികളുടെ ആവശ്യം ആദ്യമായി ഉന്നയിച്ചത് സ്വതന്ത്ര പ്രഖ്യാപനത്തിലൂടെയാണ്