App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണതലവന്മാർ ഏത് പേരിലറിയപ്പെടുന്നു?

Aഗവർണ്ണർ

Bലഫ്റ്റനന്റ് ഗവർണ്ണർ

Cപ്രാമുഖ്യൻ

Dമുഖ്യമന്ത്രി

Answer:

B. ലഫ്റ്റനന്റ് ഗവർണ്ണർ

Read Explanation:

ഇന്ത്യയിലെ ഭരണ സം‌വിധാനത്തിന്റെ ഒരു ഭാഗമാണ്‌ കേന്ദ്രഭരണ പ്രദേശങ്ങൾ. ഇന്ത്യൻ ഫെഡറൽ സർക്കാരിൽ കേന്ദ്രഭരണ പ്രദേശങ്ങൾക്കുപുറമെ സംസ്ഥാനങ്ങളുമാണുള്ളത്. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്രവർത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവൻ അഡ്മിനിസ്ട്രേറ്ററോ ലഫ്റ്റനന്റ് ഗവർണറോ ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്‌. എന്നാൽ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളിൽ തദ്ദേശീയസർക്കാരും നിലവിലുണ്ട്.


Related Questions:

ഇക്കൂട്ടത്തിൽ, ലക്ഷ്യപ്രമേയത്തിലെ പ്രധാന ഇനങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ ?

1) ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണ്.

2) മുൻ ബ്രിട്ടിഷ് ഇന്ത്യൻ പ്രദേശങ്ങൾ, നാട്ടുരാജ്യങ്ങൾ, ഇന്ത്യയിൽ ചേരാൻ ആഗ്രഹിക്കുന്ന മറ്റു പ്രദേശങ്ങൾ എന്നിവയുടെ ഒരു യുണിയനായിരിക്കും ഇന്ത്യ

3) ഇന്ത്യൻ യൂണിയനിൽപ്പെട്ട പ്രദേശങ്ങൾ സ്വയംഭരണാധികാരമുള്ളവയായിരിക്കും. യൂണിയനിൽ നിക്ഷിപ്തമായ വിഷയങ്ങളടക്കം എല്ലാ കാര്യങ്ങളിലും ഈ പ്രദേശങ്ങൾക്ക് അധികാരമുണ്ടായിരിക്കും.

4) സ്വതന്ത്ര പരമാധികാര ഇന്ത്യയുടെയും അതിൻ്റെ ഭരണഘടനയുടെയും സർവ അധികാരങ്ങളും നീതിന്യായ വ്യവസ്ഥയിൽനിന്നാണു സിദ്ധിക്കുക.

1956-ൽ പാർലമെന്റ് പാസ്സാക്കിയ ഇന്ത്യൻ സംസ്ഥാന പുനസ്സംഘടനാ നിയമപ്രകാരം നിലവിൽ വന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എത്ര ?

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 1 ലെ 'യൂണിയൻ ഓഫ് സ്റ്റേറ്റ്സ് 'എന്ന വാചകം സൂചിപ്പിക്കുന്നത് 

1 .ഇന്ത്യൻ ഫെഡറേഷൻ യൂണിറ്റുകളുടെ കരാറിൻ്റെ ഫലമല്ല 

2 .ഇന്ത്യയിൽ സംസ്ഥാനങ്ങൾക്ക് യൂണിയനിൽ നിന്ന് വേർപെടുത്താം 

മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ?

Which of the following territorial jurisdiction is covered by the Guwahati High court?

1. Assam
2. Mizoram
3. Arunachal Pradesh
4. Nagaland

India, that is Bharat, shall be a :