Question:

1531 ൽ ചാലിയം കോട്ട പണി കഴിപ്പിച്ച പോർച്ചുഗീസ് ഗവർണർ ആര് ?

Aനുനോ ഡ കുൻഹ

Bഫ്രാൻസിസ്‌കോ ബറേറ്റോ

Cലോപസ് സെക്യുറേ

Dമാർട്ടിം ഡിസൂസ

Answer:

A. നുനോ ഡ കുൻഹ

Explanation:

ചാലിയം കോട്ട

  • കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോർച്ചുഗീസുകാർ നിർമിച്ച കോട്ട
  • 1531ലാണ് കോട്ടയുടെ നിർമ്മാണം പൂർത്തിയായത്.
  • നുനോ ഡ കുൻഹ ആയിരുന്നു ചാലിയം കോട്ടയുടെ നിർമ്മാണ കാലഘട്ടത്തിലെ പോർച്ചുഗീസ് ഗവർണർ.
  • കടൽമാർഗവും പുഴമാർഗവും മലബാർ കീഴടക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അറബിക്കടലും ചാലിയാറും ചേരുന്ന അഴിമുഖത്തോട് കോട്ട നിർമ്മിക്കപ്പെട്ടത്.
  • മുല്ലമ്മേൽ കോട്ട എന്നും അറിയപ്പെടുന്നു
  • 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപെട്ട കോട്ട
  • 1571-ൽ സാമൂതിരിയുടെ നിർദ്ദേശപ്രകാരം കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ ചാലിയം കോട്ട ആക്രമിച്ച് തകർത്തു.

Related Questions:

ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്?

1744 ൽ കൊച്ചിയിൽ ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത് ഏതു വിദേശ ശക്തിയാണ് ?

Who established the First Printing Press in Kerala ?

വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യൻ ശക്തികൾ ആര് ?

വാസ്കോ ഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം?