Updated on: 22 Oct 2024
കേരളത്തിലെ സർവ്വകലാശാലകളിലെ അസിസ്റ്റന്റ് പോസ്റ്റിലേക്കുള്ള kerala psc യുടെ വിജ്ഞാപനം 2022 ഡിസംബർ 30-ന് വന്നിട്ടുണ്ടായിരുന്നു. ഡിഗ്രി യോഗ്യത ആവശ്യമുള്ള ഈ പരീക്ഷ അവസാനമായി നടന്നത് 2019 ലാണ്.
2023 ലാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ നടക്കുന്നത്. നോട്ടിഫിക്കേഷൻ വന്നു 4 മാസത്തിനുള്ളിൽ തന്നെ പരീക്ഷ നടക്കും.
പരീക്ഷയുടെ ആദ്യ ഘട്ടത്തിന്റെ തീയതിയും, സ്ഥിരീകരണം (confirmation) നൽകേണ്ട തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. തീയതികളെല്ലാം താഴെ നൽകിയിട്ടുണ്ട്.
university assistant confirmation date സംബന്ധിച്ച് psc അറിയിപ്പ് താഴെ നൽകുന്നു.
അപേക്ഷകർക്ക് ഒറ്റത്തവണ റെജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള സ്ഥിരീകരണം രേഖപ്പെടുത്തുവാൻ 21 ജനുവരി 2023 മുതൽ 09 ഫെബ്രുവരി 2023 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്.
Last date for University Assistant confirmation is 09 february 2023.
കഴിഞ്ഞ ഡിഗ്രി ലെവൽ പരീക്ഷകളെ പോലെ Preliminary, mains എന്നീ 2 ഘട്ടങ്ങളിലായിട്ട് തന്നെയാണ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി പരീക്ഷ തന്നെ 3 ഘട്ടങ്ങളായാണ് പരീക്ഷ നടത്തുന്നത് . മൂന്ന് ഘട്ടത്തിന്റെ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
Category Number: 468/2022
Exam date
3 ഘട്ടങ്ങളായാണ് പ്രിലിമിനറി പരീക്ഷ നടത്തുന്നത്. അവയുടെ exam date, university assistant exam time, hall ticket ലഭ്യമാകുന്ന തീയതികൾ എന്നിവ താഴെ ടേബിളിൽ നൽകുന്നു.
Exam Stage | Date | Exam time | Admission ticket available from |
Stage I | 29 April 2023 | 1.30 pm to 3.15 pm | - |
Stage II | 13 April 2023 | 1.30 pm to 3.15 pm | 29 April 2023 |
Stage III | 27 April 2023 | 1.30 pm to 3.15 pm | 12 May 2023 |
ഈ 3 പരീക്ഷയും കഴിഞ്ഞാൽ മാത്രമാണ് മെയിൻസ് പരീക്ഷ ഉണ്ടാവുകയുള്ളു.
എന്നാലും ഈ പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്നവർ ഇപ്പോൾ തന്നെ പഠിച്ചു തുടങ്ങുക, നിങ്ങളുടെ പരീക്ഷ ഏപ്രിൽ 29-ന് തന്നെയാണ് എന്ന രൂപത്തിൽ പഠിക്കുക.
Second stage, Third stage എന്നിവയുടെ പരീക്ഷ തീയതി പ്രഖ്യാപിക്കുമ്പോൾ തന്നെ ഈ പേജിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
പരീക്ഷയുടെ ഹാൾടിക്കറ്റ് (exam hallticket) നിങ്ങൾക് നിങ്ങളുടെ പ്രൊഫൈലിൽ നിന്നും തന്നെ ഡൗൺലോഡ് ചെയ്തു എടുക്കാവുന്നതാണ്.
Related Pages