Updated on: 22 Oct 2024
കേരളത്തിലെ സര്വകലാശാലയിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് കേരള പി.എസ്.സി നടത്തുന്ന ആദ്യത്തെ പരീക്ഷ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത് എന്ന് പി.എസ്.സി അറിയിച്ചിട്ടുണ്ട്. ഒരു ഘട്ടമായി തന്നെ പരീക്ഷ നടത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.
2022 ഡിസംബർ 31-ന് പുറത്ത് വന്ന വിജ്ഞാപനത്തിൽ ഉൾക്കൊള്ളിച്ച university LGS പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി : 01 Feb 2023
എന്നാൽ ഈ പരീക്ഷയുടെ തീയതി ഇത് വരെ കേരള പി.എസ്.സി പ്രഖ്യാപിച്ചിട്ടില്ല. ജൂൺ-ജൂലൈ സമയത്തിലാണ് പ്രിലിമിനറി പരീക്ഷ നടത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. കൃത്യമായ തീയതി ഇത് വരെ psc പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷ തീയതി വരുമ്പോൾ തന്നെ ഈ പേജിൽ അപ്ഡേറ്റ് ചെയ്യും.
ജൂൺ, ജൂലൈ മാസത്തിൽ പ്രിലിമിനറി പരീക്ഷ നടത്തി, ഒക്ടോബർ മാസത്തിൽ മെയിൻ പരീക്ഷ നടത്തുകയാണ് പി.എസ്.സി യുടെ ലക്ഷ്യം.
ബിരുദം ഇല്ലാത്ത 7-ക്ലാസ് പാസായവർക്ക് ഈ പരീക്ഷ എഴുതാവുന്നതാണ്. 18 മുതൽ 36 വയസ് വരെയുള്ളവർക്ക് ഈ പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്. ഈ പരീക്ഷയുടെ കൃത്യമായ കൂടുതൽ വിശദാംശങ്ങള്‍ വേണ്ടവർക്ക് ഇവിടെ ക്ലിക്ക് ചെയ്യാം.
പരീക്ഷയുടെ പ്രിലിമിനറി , മെയിൻ പരീക്ഷകളുടെ സിലബസ് വന്നിട്ടുണ്ട്. സിലബസ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.