ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 60 സെന്റിമീറ്ററും അതിന്റെ എതിർമൂലയിൽ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 25 സെന്റിമീറ്ററും ആയാൽ പരപ്പളവ് എത്ര ?

ഒരു സമചതുരത്തിന്റെ പരപ്പളവ് 3600 ച. മീ ആയാൽ അതിന്റെ ചുറ്റളവ് എത്ര?

ഒരു വ്യത്ത സൂപിക ഉണ്ടാക്കാൻ ഉപയോഗിച്ച് വൃത്താംശത്തിന്റെ ആരവും അതിന്റെ പാദ ആരവും തുല്യമാണ്. എങ്കിൽ പാദപരപ്പളവും വകതല പരപ്പളവും തമ്മിലുള്ള അംശബന്ധം

ഒരു സമചതുരത്തിന്റെ ഒരു വശം ഇരട്ടിച്ചാൽ, വിസ്തീർണം എത്ര മടങ്ങ് വർധിക്കും?

തുല്യ വ്യാപ്തമുള്ള രണ്ടു വൃത്തസ്തൂപികകളുടെ ആരങ്ങൾ 4: 5 എന്ന അംശബന്ധത്തിലാണ് അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര?

ഒരു സമചതുരത്തിന്റെ വികർണ്ണത്തിന്റെ നീളം 4 സെ. മീ. ആയാൽ അതിന്റെ ഒരു വശത്തിന്റെ നീളം എത്ര ?

ചുറ്റളവും പരപ്പളവും തുല്യമായ സമചതുരത്തിന്റെ ഒരു വശം ആകാൻ സാധ്യതയുള്ള സംഖ്യ ?

ഒരു സമചതുരത്തിൽ വികർണ്ണത്തിൻറെ നീളം 6 സെ.മീ ആയാൽ പരപ്പളവ് കാണുക ?

ഒരു ചതുരത്തിന് എത്ര വശങ്ങൾ ഉണ്ട്? .

40 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഒരു കുളത്തിന്റെ ചുറ്റളവ് എത്ര ?

തുല്യനീളമുള്ള കമ്പുകൊണ്ടുണ്ടാക്കിയ ഒരു ത്രികോണത്തിന്റെ ചുറ്റളവ് 6 cm ആയാൽ ഓരോ വശത്തിന്റെയും നീളം എത്ര?

ഒരു ക്ലാസ്സ് മുറിയുടെ നീളം 7 മീറ്ററും വീതി 5 മീറ്ററും ആയാൽ ചുറ്റളവ് എത്ര?

ഒരു സമചതുരത്തിൽ ചുറ്റളവ് 52 സെ.മീ. ആയാൽ ഒരുവശത്തന്റെ നീളമെത്ര?

ഒരു സമചതുരത്തിന്റെ വികർണം 20 m ആയാൽ അതിന്റെ വിസ്തീർണ്ണം എത്ര ?

ഒരു സമചതുരത്തിൽ ചുറ്റളവ് 16 സെ.മീ. ആയാൽ അതിനെ പരപ്പളവ് എത്ര ച.സെ.മീ.ആയിരിക്കും ?

ഒരു ക്യൂബിൻ്റെ വക്കിന് 6 സ.മീ നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര ?

A garden is 90 m long and 75 m broad. A path 5 M wide is to be built outside around it. Find the area of the path ?

ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4:2:5. വ്യാപ്തം 2560 ഘനസെന്റിമീറ്റർ ആയാൽ ഉയരം എത്ര ?

2 അർദ്ധഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ആയാൽ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?

താഴെപ്പറയുന്നവയിൽ ഏത് ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുകയാണ് 360 ആകുന്നത്?

ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90°. 90°-ക്ക് എതിരെയുള്ള വശത്തിന്റെ നീളം 12 സെന്റിമീറ്റർ ആയാൽ 60° -ക്ക് എതിരെയുള്ള വശത്തിന്റെ നീളം എത്ര ?

12 സെന്റിമീറ്റർ ആരമുള്ള ഗോളം ഉരുക്കി 12 സെന്റിമീറ്റർ ഉയരമുള്ള വൃത്ത സ്തൂപിക രൂപാന്തരപ്പെടുത്തുന്നു. എങ്കിൽ വൃത്ത സ്തൂപികയുടെ ആരമെത്ര ?

10 സെന്റി മീറ്റർ നീളം, 6 സെന്റീമീറ്റർ വീതി, 3 സെന്റീമീറ്റർ ഉയരമുള്ള ചതുരാകൃതിയിലുള്ള ഒരു പെട്ടിയിൽ 3 സെന്റിമീറ്റർ വ്യാസമുള്ള എത്ര ഗോളങ്ങൾ അടുക്കിവക്കാം?

ഒരു സമഷഡ്ഭുജത്തിൻറെ ബാഹ്യകോണുകളുടെ തുക എത്ര ?

The area of a rectangle is 400 cm which is equal to 25% of the area of a square. What is the side of the square ?

ഒരു വൃത്തത്തിൻ്റെ ആരം 2 മടങ്ങാക്കിയാൽ അതിൻ്റെ പരപ്പളവ് എത്ര മടങ്ങാകും ?

ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ വിസ്തീർണ്ണം എത്രശതമാനം വർദ്ധിക്കും ?

22 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ആന്തര കോണളവുകളുടെ തുക എത്ര ?

ഒരു ചതുരത്തിന്റെ നീളവും വീതിയും കൂട്ടിയാൽ 10 സെ. മീ. കിട്ടുമെങ്കിൽ ചുറ്റളവ് എത്ര സെ. മീ. ?

ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം?

താഴെപ്പറയുന്നവയിൽ ഏത് ഘന രുപത്തിനാണ് 2 മുഖങ്ങളുള്ളത് ?

ഒരു ഹാളിന്റെ വിസ്തീർണ്ണം 1250 ചതുരശ്ര മീറ്ററാണ്, അതിൻ്റെ നീളം വീതിയുടെ ഇരട്ടിയാണ് ഹാളിന്റെ നീളം എത്ര?

ഒരു ചതുരത്തിന്റെ വീതി 10 സെ.മീ. വിസ്തീർണ്ണം 200 ചതുരശ്ര സെ.മീ. ആയാൽ നീളം:

രണ്ട് അർദ്ധ ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 8 : 27 ആയാൽ വ്യാസങ്ങളുടെഅംശബന്ധം ?

ഒരു സമചതുരത്തിന്റെ വശം ½ ആയി കുറഞ്ഞാൽ അതിന്റെ ചുറ്റളവിലും പരപ്പളവിലും വരുന്ന മാറ്റം എന്ത് ?

10 cm വശമുള്ള കട്ടിയായ ഒരു ക്യൂബിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തെ ആരം എത്ര ?

വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ? .

60 സെ.മീ. നീളമുള്ള ഒരു കമ്പി വളച്ച് രവി 200 ചതുരശ്ര സെന്റീ മീറ്റർ പരപ്പളവുള്ള ഒരു ചതുരം ഉണ്ടാക്കിയാൽ അതിന്റെ ഒരു വശത്തിന്റെ നീളം ആകാൻ സാധ്യതയുള്ളത് ?